Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ കെ.വി.സമ്പത്ത് കുമാറിന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


സംസ്‌കൃത ദിനപത്രമായ സുധർമ്മയുടെ എഡിറ്റർ ശ്രീ കെ.വി. സമ്പത്ത് കുമാറിന്റെ  നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി കടുത്ത ദുഖം രേഖപ്പെടുത്തി. 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു, “ശ്രീ കെ വി സമ്പത്ത് കുമാർ ജി ഒരു പ്രചോദനാത്മക വ്യക്തിത്വമായിരുന്നു, പ്രത്യേകിച്ചും യുവാക്കൾക്കിടയിൽ സംസ്‌കൃതം സംരക്ഷിക്കുന്നതിനും ജനപ്രിയമാക്കുന്നതിനും  അദ്ദേഹം അശ്രാന്തമായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ അഭിനിവേശവും ദൃഢനിശ്ചയവും, പ്രചോദനകരമായിരുന്നു. അദ്ദേഹത്തിന്റെ നിര്യാണത്തിൽ ദുഖിക്കുന്നു. കുടുംബത്തിനും അദ്ദേഹത്തിന്റെ ആരാധകർക്കും അനുശോചനം ഓം ശാന്തി.”

 

***