Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയനായ വ്യക്തിത്വങ്ങളിൽ ഒരാളായ ശ്രീ എം ടി വാസുദേവൻ നായർ ജിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ ശ്രീ എം ടി വാസുദേവൻ നായർ ജിയുടെ കൃതികൾ തലമുറകളെ രൂപപ്പെടുത്തിയെന്നും ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുമെന്നും പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. 
 
എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

“മലയാള സിനിമയിലെയും സാഹിത്യത്തിലെയും ഏറ്റവും ആദരണീയ വ്യക്തിത്വമായിരുന്ന ശ്രീ എംടി വാസുദേവൻ നായർ ജിയുടെ വിയോഗത്തിൽ ദുഃഖമുണ്ട്. മനുഷ്യവികാരങ്ങളെ ആഴത്തിൽ വിലയിരുത്തിയ അദ്ദേഹത്തിന്റെ കൃതികൾ തലമുറകളെ രൂപപ്പെടുത്തി; ഇനിയും കൂടുതൽപേരെ പ്രചോദിപ്പിക്കുകയും ചെയ്യും. നിശ്ശബ്ദർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും അദ്ദേഹം ശബ്ദമേകി. എന്റെ ചിന്തകൾ അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കുമൊപ്പമാണ്. ഓം ശാന്തി..”

 

***

–NK–