Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ ആനന്ദ് ശങ്കർ പാണ്ഡ്യയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു


പ്രശസ്ത എഴുത്തുകാരനും  ബുദ്ധിജീവിയുമായ ശ്രീ ആനന്ദ് ശങ്കർ പാണ്ഡ്യ ജിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.

ട്വീറ്റുകളുടെ പരമ്പരയിൽ പ്രധാനമന്ത്രി പറഞ്ഞു.

“ചരിത്രം, പൊതുനയം, ആത്മീയത എന്നിവയെക്കുറിച്ച് വിപുലമായ രചനകൾ നടത്തിയ  ഒരു മികച്ച എഴുത്തുകാരനും  ബുദ്ധിജീവിയുമായിരുന്നു ശ്രീ ആനന്ദ് ശങ്കർ പാണ്ഡ്യ ജി. ഇന്ത്യയുടെ വളർച്ചയിൽ അദ്ദേഹം ആവേശഭരിതനായിരുന്നു. വിഎച്ച്പിയിൽ സജീവമായിരുന്ന അദ്ദേഹം സാമൂഹിക സേവനത്തിനായി നിസ്വാർത്ഥമായി പ്രവർത്തിച്ചു. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്.

ശ്രീ ആനന്ദ് ശങ്കർ പാണ്ഡ്യ ജിയുമായി ഞാൻ നടത്തിയ പല ഇടപെടലുകളിലേക്കും എന്റെ മനസ്സ് തിരികെ പോകുന്നു. മഹത്തായ സ്വാതന്ത്ര്യ സമര സേനാനികളുമായുള്ള അദ്ദേഹത്തിന്റെ ഇടപെടലുകളുടെയും പ്രശ്‌നങ്ങളെക്കുറിച്ചുള്ള ഉൾക്കാഴ്ചയുടെയും നിരവധി കഥകൾ അദ്ദേഹത്തിൽ നിന്ന് കേൾക്കുന്നത് സന്തോഷകരമായിരുന്നു. അദ്ദേഹത്തിന്റെ വിയോഗത്തിൽ കുടുംബാംഗങ്ങളോട് സംസാരിക്കുകയും അനുശോചനം രേഖപ്പെടുത്തുകയും ചെയ്തു. ഓം ശാന്തി.”