Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷിക അനുസ്മരണ പരിപാടിയെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു

ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷിക  അനുസ്മരണ പരിപാടിയെ പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ അഭിസംബോധന ചെയ്തു


ആസാദി കാ അമൃത് മഹോത്സവത്തിന്റെ ആഭിമുഖ്യത്തില്‍ ഇന്ന് പുതുച്ചേരിയിലെ കമ്പന്‍ കലൈ സംഗമത്തില്‍ നടന്ന വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ശ്രീ അരബിന്ദോയുടെ 150-ാം ജന്മദിനം ആഘോഷിക്കുന്ന പരിപാടിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിസംബോധന ചെയ്തു. ശ്രീ അരബിന്ദോയുടെ സ്മരണാര്‍ത്ഥം പുറത്തിറക്കുന്ന നാണയവും തപാല്‍ സ്റ്റാമ്പും പ്രധാനമന്ത്രി പ്രകാശനം ചെയ്തു.

സമ്മേളനത്തെ അഭിസംബോധന ചെയ്യവേ, വര്‍ഷം മുഴുവനും വലിയ ആവേശത്തോടെ ആഘോഷിക്കുന്ന ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികത്തിന്റെ പ്രാധാന്യത്തിനു പ്രധാനമന്ത്രി അടിവരയിട്ടു. ഒരു സ്മാരക നാണയവും തപാല്‍ സ്റ്റാമ്പും പുറത്തിറക്കി രാഷ്ട്രം ശ്രീ അരബിന്ദോയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായി പ്രധാനമന്ത്രി എടുത്തുപറഞ്ഞു. രാജ്യത്തിന്റെ ഇത്തരം ശ്രമങ്ങള്‍ ഇന്ത്യയുടെ ദൃഢനിശ്ചയങ്ങള്‍ക്ക് പുതിയ ഊര്‍ജവും ശക്തിയും നല്‍കുമെന്ന് പ്രധാനമന്ത്രി വിശ്വാസം പ്രകടിപ്പിച്ചു.

നിരവധി മഹത്തായ സംഭവങ്ങള്‍ ഒരേസമയം നടക്കുമ്പോള്‍, പലപ്പോഴും അവയുടെ പിന്നില്‍ ‘യോഗ-ശക്തി’ അതായത് ഒരു കൂട്ടായ ഏകീകൃത ശക്തിയുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരത്തില്‍ സംഭാവന അര്‍പ്പിക്കുക മാത്രമല്ല, രാജ്യത്തിന്റെ ആത്മാവിന് പുതുജീവനും നല്‍കിയ നിരവധി മഹാരഥന്മാരെ പ്രധാനമന്ത്രി അനുസ്മരിച്ചു. അവരില്‍ മൂന്ന് വ്യക്തിത്വങ്ങള്‍- ശ്രീ അരബിന്ദോ, സ്വാമി വിവേകാനന്ദന്‍, മഹാത്മാഗാന്ധി എന്നിവരുടെ ജീവിതത്തില്‍ ഒരേ സമയത്ത് നിരവധി മഹത്തായ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ സംഭവങ്ങള്‍ ഈ വ്യക്തികളുടെ ജീവിതത്തെ മാറ്റിമറിക്കുക മാത്രമല്ല ദേശീയ ജീവിതത്തില്‍ ദൂരവ്യാപകമായ മാറ്റങ്ങള്‍ വരുത്തുകയും ചെയ്തു. 1893-ല്‍ ശ്രീ അരബിന്ദോ ഇന്ത്യയിലേക്ക് മടങ്ങിയെന്നും അതേ വര്‍ഷം തന്നെ സ്വാമി വിവേകാനന്ദന്‍ ലോകമത പാര്‍ലമെന്റില്‍ തന്റെ ഐതിഹാസിക പ്രസംഗം നടത്താന്‍ അമേരിക്കയിലേക്ക് പോയെന്നും പ്രധാനമന്ത്രി വിശദീകരിച്ചു. അതേ വര്‍ഷം തന്നെ ഗാന്ധിജി ദക്ഷിണാഫ്രിക്കയിലേക്ക് പോയി, അത് മഹാത്മാഗാന്ധിയിലേക്കുള്ള അദ്ദേഹത്തിന്റെ പരിവര്‍ത്തനത്തിന്റെ തുടക്കമായി, പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. രാജ്യം സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുകയും ശ്രീ അരബിന്ദോയുടെ 150-ാം ജന്‍മവാര്‍ഷികത്തിനും നേതാജി സുഭാഷിന്റെ 125-ാം ജന്‍മവാര്‍ഷികത്തിനും നാം സാക്ഷ്യം വഹിക്കുകയും ചെയ്യുമ്പോള്‍ അമൃത കാലത്തിന്റെ യാത്ര ആരംഭിക്കുന്ന ഇക്കാലത്ത് സമാനമായ സംഭവങ്ങളുടെ സംഗമം സംഭവിക്കുന്നത് അദ്ദേഹം ചൂണ്ടിക്കാട്ടി. ”പ്രചോദനവും പ്രവര്‍ത്തനവും കണ്ടുമുട്ടുമ്പോള്‍, അസാധ്യമെന്നു തോന്നുന്ന ലക്ഷ്യം പോലും അനിവാര്യമായും പൂര്‍ത്തീകരിക്കപ്പെടും. ഇന്ന്, അമൃത കാലത്തു രാഷ്ട്രം നേടുന്ന വിജയങ്ങളും ‘സബ്ക പ്രയാസ്’ ദൃഢനിശ്ചയവും ഇതിന് തെളിവാണ്, ”അദ്ദേഹം പറഞ്ഞു.

ബംഗാളില്‍ ജനിച്ച് ഗുജറാത്തി, ബംഗാളി, മറാത്തി, ഹിന്ദി, സംസ്‌കൃതം തുടങ്ങി നിരവധി ഭാഷകള്‍ പഠിച്ച ശ്രീ അരബിന്ദോയുടെ ജീവിതം ‘ഏക ഭാരതം, ശ്രേഷ്ഠ ഭാരത’ത്തിന്റെ പ്രതിഫലനമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഗുജറാത്തിലും പുതുച്ചേരിയിലുമായി ചെലവഴിച്ച അദ്ദേഹം എവിടെ പോയാലും ആഴത്തിലുള്ള മുദ്ര പതിപ്പിച്ചു. ശ്രീ അരബിന്ദോ പകര്‍ന്നുനല്‍കിയ പാഠങ്ങളിലേക്കു വെളിച്ചം വീശിക്കൊണ്ട് സംസാരിച്ച പ്രധാനമന്ത്രി, നമ്മുടെ പാരമ്പര്യങ്ങളെയും സംസ്‌കാരത്തെയും കുറിച്ച് നാം ബോധവാന്മാരാകുകയും അവയിലൂടെ ജീവിക്കാന്‍ തുടങ്ങുകയും ചെയ്യുമ്പോള്‍, നമ്മുടെ വൈവിധ്യം നമ്മുടെ ജീവിതത്തിന്റെ സ്വാഭാവിക ആഘോഷമായി മാറുന്ന നിമിഷം സംജാതമാകുമെന്ന് അഭിപ്രായപ്പെട്ടു. ”ആസാദി കാ അമൃത കാലത്തിന് ഇത് വലിയ പ്രചോദനത്തിന്റെ ഉറവിടമാണ്. ഏക ഭാരതം, ശ്രേഷ്ഠ ഭാരതം എന്ന ആശയം വിശദീകരിക്കാന്‍ ഇതല്ലാതെ മികച്ച മാര്‍ഗമില്ല,’ അദ്ദേഹം പറഞ്ഞു.

കാശി തമിഴ് സംഗമത്തില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചതിനെക്കുറിച്ച് പ്രധാനമന്ത്രി അനുസ്മരിച്ചു, ഇന്ത്യ അതിന്റെ സംസ്‌കാരത്തിലൂടെയും പാരമ്പര്യത്തിലൂടെയും രാജ്യത്തെ എങ്ങനെ ബന്ധിപ്പിക്കുന്നു എന്നതിന്റെ മികച്ച ഉദാഹരണമാണ് ഈ അത്ഭുതകരമായ സംഭവമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ഇന്നത്തെ യുവത്വം ഭാഷയുടെയും വസ്ത്രധാരണത്തിന്റെയും പേരില്‍ വേറിട്ടുനില്‍ക്കുന്ന രാഷ്ട്രീയം ഉപേക്ഷിച്ച് ‘ഏക ഭാരതം ശ്രേഷ്ഠഭാരത’ത്തിന്റെ രാഷ്ട്രീയത്തെ ഉള്‍ക്കൊള്ളുന്നുവെന്ന് കാശി തമിഴ് സംഗമം കാണിച്ചുതന്നു. ഇന്ന് ആസാദി കാ അമൃത് മഹോത്സവത്തിലും അമൃത കാലത്തിലും കാശി തമിഴ് സംഗമത്തിന്റെ ചൈതന്യം വിപുലീകരിക്കേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആധുനിക ശാസ്ത്രീയ മനോഭാവവും രാഷ്ട്രീയ കലഹവും ദൈവിക ബോധവും നിറഞ്ഞ വ്യക്തിത്വമായിരുന്നു ശ്രീ അരബിന്ദോയുടേതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ബംഗാള്‍ വിഭജന വേളയില്‍ അദ്ദേഹം ഉയര്‍ത്തിയ ‘ഒരു വിട്ടുവീഴ്ചയുമില്ല’ എന്ന മുദ്രാവാക്യം പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു. അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്ര വ്യക്തതയും സാംസ്‌കാരിക ശക്തിയും ദേശസ്‌നേഹവും അദ്ദേഹത്തെ അക്കാലത്തെ സ്വാതന്ത്ര്യ സമര സേനാനികള്‍ക്ക് മാതൃകയാക്കി. ആഴദാര്‍ശനികമേറിയ ദാര്‍ശനിക, ആത്മീയ വിഷയങ്ങളില്‍ ഉറച്ചുനില്‍ക്കുന്ന ശ്രീ അരബിന്ദോയുടെ സന്യാസിസമാനമായ വശങ്ങളെക്കുറിച്ചും ശ്രീ മോദി പരാമര്‍ശിച്ചു. ഉപനിഷത്തുകളില്‍ സാമൂഹ്യസേവനം എന്ന ഘടകം അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അപകര്‍ഷതാബോധമില്ലാതെ വികസിത ഇന്ത്യയിലേക്കുള്ള നമ്മുടെ യാത്രയില്‍ എല്ലാ കാഴ്ചപ്പാടുകളും ഉള്‍ക്കൊള്ളുന്നുണ്ടെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ‘ഇന്ത്യ ആദ്യം’ എന്ന മന്ത്രവുമായി ഞങ്ങള്‍ പ്രവര്‍ത്തിക്കുകയും ലോകത്തിന് മുഴുവന്‍ മുന്നില്‍ നമ്മുടെ പൈതൃകം അഭിമാനത്തോടെ സമര്‍പ്പിക്കുകയും ചെയ്യുന്നു.

‘അടിമത്തത്തിന്റെ മാനസികാവസ്ഥയില്‍ നിന്നുള്ള മോചനം’ എന്ന അഞ്ച് പ്രതിജ്ഞകളില്‍ ഒന്നായ ഇന്ത്യയുടെ മറ്റൊരു ശക്തിയെ ഉള്‍ക്കൊള്ളുന്നത് ശ്രീ അരബിന്ദോയുടെ ജീവിതമാണെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു. കനത്ത പാശ്ചാത്യ സ്വാധീനം ഉണ്ടായിരുന്നിട്ടും, ഇന്ത്യയിലേക്ക് മടങ്ങിയെത്തിയ ശ്രീ അരബിന്ദോ ജയിലില്‍ കിടന്ന കാലത്ത് ഗീതയുമായി അടുക്കുകയും ഇന്ത്യന്‍ സംസ്‌കാരത്തിന്റെ ഉച്ചത്തിലുള്ള ശബ്ദമായി അദ്ദേഹം ഉയര്‍ന്നു വരികയും ചെയ്തു. രാമായണവും മഹാഭാരതവും ഉപനിഷത്തുക്കളും മുതല്‍ കാളിദാസന്‍, ഭവഭൂതി, ഭര്‍തൃഹരി എന്നിവരുടെ ഗ്രന്ഥങ്ങളും വിവര്‍ത്തന ഗ്രന്ഥങ്ങളും അദ്ദേഹം പഠിച്ചിട്ടുണ്ടെന്നും ശ്രീ മോദി അനുസ്മരിച്ചു. ”യൗവനത്തില്‍ ഭാരതീയതയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ട അതേ അരബിന്ദോയുടെ ചിന്തകളില്‍ ആളുകള്‍ ഇന്ത്യയെ കണ്ടു. ഇതാണ് ഇന്ത്യയുടെയും ഭാരതീയതയുടെയും യഥാര്‍ത്ഥ ശക്തി”, പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

പ്രതികൂല സാഹചര്യങ്ങളില്‍ അല്‍പ്പം അടിച്ചമര്‍ത്തപ്പെടാവുന്ന അനശ്വരമായ വിത്താണ് ഇന്ത്യ, അല്‍പ്പം ഉണങ്ങിപ്പോകും, പക്ഷേ അതിന് മരിക്കാന്‍ കഴിയില്ല, സമ്പന്നമായ സാംസ്‌കാരിക ചരിത്രത്തെക്കുറിച്ച് പ്രധാനമന്ത്രി തുടര്‍ന്നു പറഞ്ഞു. ‘ഇന്ത്യയാണ് മനുഷ്യ നാഗരികതയുടെ ഏറ്റവും പരിഷ്‌കൃതമായ ആശയം, മനുഷ്യരാശിയുടെ ഏറ്റവും സ്വാഭാവികമായ ശബ്ദം’. ഇന്ത്യയുടെ സാംസ്‌കാരിക അനശ്വരതയെ കുറിച്ച് സംസാരിച്ച പ്രധാനമന്ത്രി, മഹര്‍ഷി അരബിന്ദോയുടെ കാലത്തും ഇന്ത്യ അനശ്വരമായിരുന്നു എന്നും ഇന്നും ആസാദി കാ അമൃത് കാലത്തിലും അനശ്വരമാണ് എന്നും ചൂണ്ടിക്കാട്ടി. ഇന്നത്തെ ലോകം അഭിമുഖീകരിക്കുന്ന കടുത്ത വെല്ലുവിളികള്‍ ചൂണ്ടിക്കാട്ടിയാണു പ്രസംഗം അവസാനിപ്പിച്ചത്. ‘അതുകൊണ്ടാണ് മഹര്‍ഷി അരബിന്ദോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ട് നാം സ്വയം സജ്ജരാകേണ്ടതും സബ്ക പ്രയാസിലൂടെ വികസിത ഇന്ത്യ സൃഷ്ടിക്കേണ്ടതും’, അദ്ദേഹം ഉപസംഹരിച്ചു.

പശ്ചാത്തലം
1872 ഓഗസ്റ്റ് 15-ന് ജനിച്ച ശ്രീ അരബിന്ദോ, ഇന്ത്യയുടെ സ്വാതന്ത്ര്യ സമരത്തില്‍ ശാശ്വത സംഭാവനകള്‍ നല്‍കിയ ഒരു ദര്‍ശകനായിരുന്നു. സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ ജനതയുടെയും സംസ്‌കാരത്തിന്റെയും നേട്ടങ്ങളുടെയും മഹത്തായ ചരിത്രം ആഘോഷിക്കാനുള്ള ശ്രമമായ ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി രാജ്യത്തുടനീളം ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങളും പരിപാടികളും സംഘടിപ്പിച്ചുകൊണ്ട് ശ്രീ അരബിന്ദോയുടെ 150-ാം ജന്മവാര്‍ഷികത്തെ അനുസ്മരിക്കുന്നു.

 

I bow to Sri Aurobindo. He was a prominent freedom fighter and a philosopher whose ideals have inspired generations. https://t.co/AiSAhPUYzk

— Narendra Modi (@narendramodi) December 13, 2022

Today, a commemorative coin and postal stamp in honour of Sri Aurobindo have been released. pic.twitter.com/pW2PxPp9CK

— PMO India (@PMOIndia) December 13, 2022

जब प्रेरणा और कर्तव्य, मोटिवेशन और एक्शन एक साथ मिल जाते हैं, तो असंभव लक्ष्य भी अवश्यम्भावी हो जाते हैं। pic.twitter.com/DOX7y7SFMw

— PMO India (@PMOIndia) December 13, 2022

Sri Aurobindo’s life is a reflection of ‘Ek Bharat, Shreshtha Bharat.’ pic.twitter.com/J2STQguds6

— PMO India (@PMOIndia) December 13, 2022

India’s youth is inspired by the ‘Rashtra Neeti’ of ‘Ek Bharat, Shreshtha Bharat.’ pic.twitter.com/95Wq2BAnpF

— PMO India (@PMOIndia) December 13, 2022

महर्षि अरबिंदो के जीवन में हमें भारत की आत्मा और भारत की विकास यात्रा के मौलिक दर्शन होते हैं। pic.twitter.com/3O5M5CXdha

— PMO India (@PMOIndia) December 13, 2022

भारत मानव सभ्यता का सबसे परिष्कृत विचार है, मानवता का सबसे स्वाभाविक स्वर है। pic.twitter.com/pI0liaOW5L

— PMO India (@PMOIndia) December 13, 2022

India has a pivotal role in tackling challenges faced by the world today. pic.twitter.com/12CJ03r2MA

— PMO India (@PMOIndia) December 13, 2022

*****

–ND–