പഞ്ചാബിലെ മുക്ത്‌സര്‍, ഫരീദ്‌കോട്ട്, ഫിറോസ്പുര്‍ എന്നിവിടങ്ങളിലെ വെള്ളക്കെട്ട് തടയുന്നതിന് ഇരട്ടപദ്ധതി
രാജസ്ഥാന്‍ ഫീഡര്‍ കനാല്‍, ശ്രീഹിന്ദ് ഫീഡര്‍ കനാല്‍ എന്നിവയുടെ റീലൈനിംഗ് നടപ്പാക്കാനായി യഥാക്രമം 620.42 കോടി രൂപയുടെയും, 205.758 കോടി രൂപയുടെയും കേന്ദ്രസഹായത്തിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നല്‍കി. അടുത്ത അഞ്ചുവര്‍ഷത്തേക്കാണ് (2018-19 മുതല്‍ 2022-23 വരെ) അനുമതി നല്‍കിയിരിക്കുന്നത്.
നേട്ടം:
1. ഈ ഇരട്ട പദ്ധതികള്‍ നടപ്പാക്കുന്നതോടെ പഞ്ചാബിലെ തെക്ക് പടിഞ്ഞാറന്‍ ജില്ലകളിലെ ഫിറോസ്പൂര്‍, ഫരീദ്‌കോട്ട്, മുക്തസര്‍ എന്നിവിടങ്ങളിലെ 84800 ഹെക്ടര്‍ ഭൂമിയിലെ വെള്ളക്കെട്ട് പ്രശ്‌നത്തെ അഭിമുഖീകരിക്കുന്നതിന് സഹായകരമാകും.
2. ഈ രണ്ടു പദ്ധതികള്‍ നടപ്പാക്കുന്നതിലൂടെ പഞ്ചാബിലെ തെക്ക് പടിഞ്ഞാറന്‍ വെള്ളക്കെട്ട് പ്രശ്‌നത്തെ അഭിസംബോധനചെയ്യുന്നതിനോടൊപ്പം ഈ രണ്ടു കനാലുകളിലെയും വെള്ളത്തിന്റെ ഒഴുക്കും ലഭ്യതയും വര്‍ദ്ധിപ്പിക്കുകയും ചെയ്യും.
3. രാജസ്ഥാന്‍ ഫീഡറിന്റെ റീലൈനിംഗ് മൂലം 98,739 ഹെക്ടര്‍ ഭൂമിയിലേക്കും ശ്രീഹിന്ദ് ഫീഡര്‍ റീലൈന്‍ ചെയ്യുന്നതിലൂടെ 69,086 ഹെക്ടര്‍ ഭൂമിയിലേക്കുമുള്ള ജലസേചനം മെച്ചപ്പെടുത്തുകയും അതിലൂടെ ഈ മേഖലയിലെ കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുകയും ചെയ്യും.
ചെലവ്:
– ദീര്‍ഘകാല ജലസേന നിധിയുടെ (എല്‍.ടി.ഐ.എഫ്) കീഴില്‍ നിലവിലുള്ള 99 പി.എം.കെ.എസ്.വൈ-എ.ഐ.ബി.പിയുടെ ഫണ്ടിംഗ് രീതിയില്‍ നബാര്‍ഡ് ആയിരിക്കും രാജസ്ഥാന്‍ ഫീഡറിനും ശ്രീഹിന്ദ് ഫീഡറിനും വേണ്ട സി.എയ്ക്ക് ഫണ്ടിംഗ് ചെയ്യുക.
-പദ്ധതിയുടെ നടപ്പാക്കലിന് മേല്‍നോട്ടം വഹിക്കുന്നതിനായി നിലവിലുള്ള കേന്ദ്ര ജലകമ്മിഷന്റെ നീരീക്ഷണ സംവിധാനത്തിന് പുറമെ ഒരു വിദഗ്ധ പദ്ധതി അവലോകന കമ്മിറ്റിയും രൂപീകരിക്കും.
– ശ്രീഹിന്ദ് ഫീഡര്‍ കനാലിന്റെ റീലൈനിംഗിന് 671.478 കോടി രൂപയും രാജസ്ഥാന്‍ ഫീഡര്‍ കനാലിന് 1305.267 കോടി രൂപയുമാണ് അംഗീകൃത ചെലവ്. വിലയിരുത്തപ്പെട്ട ഈ മൊത്തം ചെലവില്‍ 826.168 കോടി രൂപ കേന്ദ്ര സഹായമായി (205.758 കോടി ശ്രീഹിന്ദ് ഫീഡറിനും 620.41 കോടി രാജസ്ഥാന്‍ ഫീഡറിനും) ലഭ്യമാക്കും.
-ശ്രീഹിന്ദ് ഫീഡറിന്റെയും രാജസ്ഥാന്‍ ഫീഡറിന്റെയും റീലൈനിംഗിന് വേണ്ട പരിഷ്‌ക്കരിച്ച ചെലവായ യഥാക്രമം 671.478 കോടി രൂപയ്ക്കും രാജസ്ഥാന്‍ ഫീഡറിന് വേണ്ട 1305.267 കോടി രൂപയ്ക്കും വേണ്ട നിക്ഷേപാനുമതി 2016 ഏ്ര്രപില്‍ 6ന് അംഗീകരിച്ചിരുന്നു.
-കേന്ദ്ര ജലകമ്മിഷന്‍ ചെയര്‍മാന്റെ നേതൃത്വത്തില്‍ ഒരു ടീം 2016ലും കേന്ദ്ര ജലകമ്മിഷന്‍ മുന്‍ ചെയര്‍മാന്‍ ശ്രീ എ.ബി. പാണ്ഡ്യയുടെ നേതൃത്വത്തില്‍ 2017ല്‍ മറ്റൊരു ടീമും പദ്ധതി സന്ദര്‍ശിച്ചിരുന്നു. ഇതിന്റെ പരിഹാര പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കണമെന്ന് അവര്‍ ശിപാര്‍ശചെയ്തിരുന്നു. 2018 ഏപ്രില്‍ 26ന് പഞ്ചാബ് ഗവണ്‍മെന്റ് അവരുടെ സാമ്പത്തികാനുമതി നല്‍കുകയും ചെയ്തു.
പശ്ചാത്തലം:
രാജസ്ഥാനിലേക്ക് കടക്കുന്നതിന് മുമ്പ് പഞ്ചാബിലൂടെ ഒഴുകി ഹരിക്കേ ഹെഡ് പ്രവൃത്തികള്‍ക്ക് വിപരീതദിശയിലുള്ളതാണ് ശ്രീഹിന്ദ്, രാജസ്ഥാന്‍ ഫീഡറുകള്‍. 1960 ല്‍ നിര്‍മ്മിച്ച രണ്ടു കനാലുകള്‍ക്കും പൊതുവായ തീരമാണുള്ളത്. പഞ്ചാബിലേയും രാജസ്ഥാനിലെയും കമാന്‍ഡ് ഏരിയയിലേക്ക് വെള്ളം എത്തിക്കുന്നതിനായി ചാനലുകള്‍ ഇഷ്ടിക പാകിയിരുന്നു.
രാജസ്ഥാന്റെയും ശ്രീഹിന്ദിലെയും കേടുപാടുകള്‍ മൂലം വലിയതോതില്‍ വെള്ളം നഷ്ടപ്പെടുന്നതായി പഞ്ചാബ് ഗവണ്‍മെന്റ് അറിയിച്ചിരുന്നു. അതിന്റെ ഫലമായി ഈ കനാലുകളിലുടെയുള്ള വെള്ളമൊഴുക്ക് കുറഞ്ഞുവെന്ന് മാത്രമല്ല, സമീപപ്രദേശങ്ങളില്‍ വെള്ളക്കെട്ടുകളുണ്ടാകുകയും അത് കൃഷിനാശത്തിനും വഴിവയ്ക്കുന്നു.
ഈ പദ്ധതി വെള്ളക്കെട്ട് പ്രശ്‌നം പരിഹരിക്കുകയും രണ്ടു കനാലിലേയും വെള്ളത്തിന്റെ ഒഴുക്ക്-ലഭ്യത വര്‍ദ്ധിപ്പിക്കുകയും ചെയ്യും.