ന്യൂഡൽഹിയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ശ്രീലങ്കയുടെ ധനകാര്യ മന്ത്രി ബേസിൽ രാജപക്സെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി.
ഉഭയകക്ഷി സാമ്പത്തിക സഹകരണം വർധിപ്പിക്കുന്നതിന് ഇരു രാജ്യങ്ങളും കൈക്കൊള്ളുന്ന മുൻകൈകളെക്കുറിച്ച് ധനമന്ത്രി രാജപക്സെ പ്രധാനമന്ത്രിയോട് വിശദീകരിച്ചു. ശ്രീലങ്കൻ സമ്പദ്വ്യവസ്ഥയ്ക്ക് ഇന്ത്യ നൽകുന്ന പിന്തുണയ്ക്ക് അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
ഇന്ത്യയുടെ ‘അയൽപക്കം ആദ്യം’ എന്ന നയത്തിലും അതിന്റെ S.A.G.A.R (മേഖലയിലെ എല്ലാവർക്കും സുരക്ഷയും വളർച്ചയും) സിദ്ധാന്തത്തിലും ശ്രീലങ്ക വഹിക്കുന്ന പ്രധാന പങ്കിനെ കുറിച്ച് പ്രധാനമന്ത്രി സംസാരിച്ചു. ശ്രീലങ്കയിലെ സുഹൃത് ജനതയോടൊപ്പം ഇന്ത്യ തുടർന്നും നില കൊള്ളുമെന്നും അദ്ദേഹം ആവർത്തിച്ചു.
സാംസ്കാരിക മേഖലയിലുൾപ്പെടെ ഇരു രാജ്യങ്ങളിലെയും ജനങ്ങൾ തമ്മിൽ ആഴത്തിലുള്ള ബന്ധം ധനമന്ത്രി രാജപക്സെ ചൂണ്ടിക്കാട്ടി . ബുദ്ധ, രാമായണ ടൂറിസം സർക്യൂട്ടുകളുടെ സംയുക്ത പ്രോത്സാഹനം ഉൾപ്പെടെ വിനോദസഞ്ചാരികളുടെ ഒഴുക്ക് വർധിപ്പിക്കാനുള്ള സാധ്യതകളിലേക്ക് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.
ND..
Had a good meeting with Sri Lanka's Finance Minister @RealBRajapaksa. Glad to see our economic partnership strengthen and investments from India grow. pic.twitter.com/HxXbs65LQy
— Narendra Modi (@narendramodi) March 16, 2022