Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കയിൽ, ഇന്ത്യയുടെ സഹായത്തോടെയുള്ള റെയിൽ അടിസ്ഥാന സൗകര്യ പദ്ധതികൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു


ശ്രീലങ്കയിലെ അനുരാധപുരയിൽ, ഇന്ത്യൻ സഹായത്തോടെ നിർമ്മിച്ച രണ്ട് റെയിൽവേ പദ്ധതികളുടെ ഉദ്ഘാടനം നിർവ്വഹിക്കുന്ന ചടങ്ങിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയും ശ്രീലങ്കൻ പ്രസിഡന്റ് അനുര കുമാര ദിസനായകയും ഇന്ന് പങ്കെടുത്തു.

91.27 മില്യൺ യുഎസ് ഡോളറിന്റെ ഇന്ത്യൻ സഹായത്തോടെ നവീകരിച്ച 128 കിലോമീറ്റർ മഹോ-ഒമാന്തായി റെയിൽവേ ലൈൻ, ഇരു നേതാക്കളും ചേർന്ന് ഉദ്ഘാടനം ചെയ്തു, തുടർന്ന് 14.89 യുഎസ് ഡോളറിന്റെ ഇന്ത്യൻ സഹായത്താൽ നിർമ്മിക്കുന്ന മഹോ മുതൽ അനുരാധപുര വരെയുള്ള നൂതന സിഗ്നലിംഗ് സംവിധാനത്തിന്റെ നിർമ്മാണത്തിനും ഇരുവരും തുടക്കമിട്ടു.

ഇന്ത്യ-ശ്രീലങ്ക വികസന പങ്കാളിത്തത്തിന് കീഴിൽ നടപ്പിലാക്കിയ ഈ സുപ്രധാന റെയിൽവേ നവീകരണ പദ്ധതികൾ ശ്രീലങ്കയിലെ വടക്ക്-തെക്ക് റെയിൽ കണക്റ്റിവിറ്റി ശക്തിപ്പെടുത്തുന്നതിൽ ഒരു സുപ്രധാന നാഴികക്കല്ലാണ്. രാജ്യത്തുടനീളമുള്ള യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വേഗത്തിലുള്ളതും കാര്യക്ഷമവുമായ നീക്കത്തിന് അവ സഹായകമാകും.

 

-NK-