Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും നിമിത്തമുണ്ടായ ആള്‍നാശത്തിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി അനുശോചിച്ചു


ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും നിമിത്തമുണ്ടായ ആള്‍നാശത്തിലും നാശനഷ്ടങ്ങളിലും പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അനുശോചിച്ചു.

‘ശ്രീലങ്കയില്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും നിമിത്തമുണ്ടായ ആള്‍നാശത്തിലും വസ്തുവകകള്‍ക്കുണ്ടായ നാശത്തിലും ഇന്ത്യ അനുശോചിക്കുന്നു.

പിന്തുണ അനിവാര്യമായ ഈ ഘട്ടത്തില്‍ നാം ശ്രീലങ്കയിലെ സഹോദരീസഹോദരന്‍മാര്‍ക്കൊപ്പം നില്‍ക്കുന്നു.

ദുരിതാശ്വാസത്തിനുള്ള സാധനങ്ങളുമായി നമ്മുടെ കപ്പലുകള്‍ അയക്കുകയാണ്. ആദ്യകപ്പല്‍ നാളെ രാവിലെ കൊളംബോയിലെത്തും.
രണ്ടാമത്തേത് ഞായറാഴ്ച എത്തും. കൂടുതല്‍ സഹായം പിറകെ ലഭ്യമാക്കും.’, പ്രധാനമന്ത്രി പറഞ്ഞു.