Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് നേതാക്കള്‍ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ശ്രീലങ്കയിലെ ഇന്ത്യന്‍ വംശജരായ തമിഴ് (ഐ.ഒ.ടി) നേതാക്കള്‍ ഇന്ന് കൊളംബോയില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ട് 10,000 വീടുകള്‍, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, പുണ്യസ്ഥലമായ സീത ഏലിയ ക്ഷേത്രം, മറ്റ് സാമൂഹിക വികസന പദ്ധതികള്‍ തുടങ്ങിയവ ഇന്ത്യന്‍ വംശജരായ തമിഴര്‍ക്കുവേണ്ടി നിര്‍മ്മിക്കുന്നതിന് ഇന്ത്യ പിന്തുണ നല്‍കുമെന്ന് ശ്രീ മോദി പ്രഖ്യാപിച്ചു.

എക്‌സിലെ വിവിധ പോസ്റ്റുകളില്‍ അദ്ദേഹം ഇങ്ങനെ പറഞ്ഞു:
”ഇന്ത്യന്‍ വംശജരായ തമിഴ് (ഐ.ഒ.ടി) നേതാക്കളുമായുള്ള കൂടിക്കാഴ്ച ഫലപ്രദമായിരുന്നു. 200 വര്‍ഷത്തിലേറെയായി ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ജീവിക്കുന്ന ഒരു പാലമായി ഈ സമൂഹം നിലകൊള്ളുന്നു. ശ്രീലങ്കന്‍ ഗവണ്‍മെന്റുമായി സഹകരിച്ചുകൊണ്ട് 10,000 വീടുകള്‍, ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, പുണ്യസ്ഥലമായ സീത ഏലിയ ക്ഷേത്രം, ഇന്ത്യന്‍ വംശജരായ തമിഴര്‍ക്കു വേണ്ടിയുള്ള മറ്റ് സാമൂഹിക വികസന പദ്ധതികള്‍ എന്നിവയുടെ നിര്‍മ്മാണത്തിന് ഇന്ത്യ പിന്തുണ നല്‍കും”.
“இந்தியாவை பூர்வீகமாக கொண்ட தமிழ் மக்களுடன் சுமூகமான சந்திப்பு இடம்பெற்றிருந்தது. இச்சமூகத்தினர் 200 ஆண்டுகளுக்கும் மேலாக இரு நாடுகளுக்குமான ஒரு வாழும் உறவுப் பாலமாக திகழ்கின்றனர். இலங்கை அரசாங்கத்துடனான ஒத்துழைப்புடன் இந்தியாவை பூர்வீகமாக கொண்ட தமிழ் மக்களுக்காக 10000 வீடுகள், சுகாதார வசதிகள், புனித சீதை அம்மன் ஆலயம் ஆகியவற்றின் நிர்மாணம் மற்றும் ஏனைய சமூக அபிவிருத்தி திட்டங்களுக்காக இந்தியா ஆதரவு வழங்கும்.”

-SK-