ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രി ശ്രീ. രവി കരുണനായകെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു.
കഴിഞ്ഞ മാസം രാജ്യാന്തര വേസാക് ദിനത്തില്‍ താന്‍ നടത്തിയ ഗുണപ്രദവും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതുമായ ശ്രീലങ്കന്‍ സന്ദര്‍ശനത്തെക്കുറിച്ചു കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി അനുസ്മരിച്ചു. വിദേശകാര്യമന്ത്രിയെന്ന പുതിയ ചുമതല ഏറ്റെടുത്ത ശ്രീ. കരുണനായകയെ പ്രധാനമന്ത്രി അഭിനന്ദിച്ചു.
അടുത്തിടെ ശ്രീലങ്കയില്‍ ഉണ്ടായ വെള്ളപ്പൊക്കത്തിലും ഉരുള്‍പൊട്ടലുകളിലും ജനങ്ങള്‍ മരിക്കുകയും വസ്തുവകകള്‍ നശിക്കുകയും ചെയ്ത സംഭവത്തില്‍ പ്രധാനമന്ത്രി അനുശോചനങ്ങള്‍ അറിയിച്ചു. ഇതുമായി ബന്ധപ്പെട്ട് ശ്രീലങ്കയ്ക്കു സഹായങ്ങള്‍ ചെയ്യാനുള്ള ഇന്ത്യയുടെ സന്നദ്ധത ഒരിക്കല്‍ക്കൂടി അദ്ദേഹം ഓര്‍മിപ്പിച്ചു.
വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലുകളും ഉണ്ടായ ഉടന്‍ ഇന്ത്യ സഹായമെത്തിച്ചതിനു വിദേശകാര്യ മന്ത്രി ശ്രീ. രവി കരുണനായകെ പ്രധാനമന്ത്രിയോടു നന്ദി പറഞ്ഞു. ഇന്ത്യയുമായുള്ള പങ്കാളിത്തം കൂടുതല്‍ മെച്ചപ്പെടുത്താനുള്ള ശ്രീലങ്കാ ഗവണ്‍മെന്റിനെ പ്രതിബദ്ധത അദ്ദേഹം വെളിപ്പെടുത്തുകയും ചെയ്തു.
Mr. Ravi Karunanayake, the Foreign Minister of Sri Lanka met PM @narendramodi. pic.twitter.com/MVu3KB7Qsq
— PMO India (@PMOIndia) June 6, 2017