Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കന്‍ പ്രസിഡന്റ് പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി


ശ്രീലങ്കന്‍ പ്രസിഡന്റ് ശ്രീ. മൈത്രിപാല സിരിസേന ഇന്നലെ നടന്ന പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ സംബന്ധിച്ചു.
അടുത്തിടെ നടന്ന തിരഞ്ഞെടുപ്പില്‍ തന്റെ പാര്‍ട്ടിയുടെ ഉജ്ജ്വല വിജയത്തെ തുടര്‍ന്ന് വീണ്ടും അധികാരത്തിലെത്തിയതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ പ്രസിഡന്റ് സിരിസേന അഭിനന്ദിച്ചു. മേഖലയില്‍ സമാധാനത്തിനും, സമൃദ്ധിക്കും, സുരക്ഷയ്ക്കും രണ്ട് രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങള്‍ ശക്തിപ്പെടുത്താന്‍ യോജിച്ച് പ്രവര്‍ത്തിക്കാനുള്ള ആഗ്രഹം അദ്ദേഹം ആവര്‍ത്തിച്ചു.

ചടങ്ങില്‍ സംബന്ധിച്ചതിനും, ശുഭാശംസകള്‍ നേര്‍ന്നതിനും പ്രസിഡന്റ് സിരിസേനയെ പ്രധാനമന്ത്രി ശ്രീ. മോദി ഹാര്‍ദ്ദമായി നന്ദി അറിയിച്ചു. ശ്രീലങ്കയുമായുള്ള സൗഹാര്‍ദ്ദപരമായ ഉഭയകക്ഷി ബന്ധങ്ങള്‍ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനുള്ള തന്റെ ഗവണ്‍മെന്റിന്റെ നിരന്തര പ്രതിബദ്ധത അദ്ദേഹം അറിയിച്ചു.

ഭീകരവാദവും, തീവ്രവാദവും മനുഷ്യകുലത്തിന് ഭീഷണി തുടരുന്നതായി ഇരു നേതാക്കളും ചൂണ്ടിക്കാട്ടി. ദക്ഷിണേഷ്യയിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും സമാധാനത്തിനും സുരക്ഷിതത്വത്തിനുമായി കൂടുതല്‍ ഉഭയകക്ഷി സഹകരണത്തിന് ഇരു നേതാക്കളും തമ്മില്‍ ധാരണയായി.