Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീലങ്കന്‍ പാര്‍ലമെന്റംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ശ്രീലങ്കന്‍ പാര്‍ലമെന്റംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു

ശ്രീലങ്കന്‍ പാര്‍ലമെന്റംഗങ്ങള്‍ പ്രധാനമന്ത്രിയെ സന്ദര്‍ശിച്ചു


ശ്രീലങ്കന്‍ പാര്‍ലമെന്റംഗങ്ങളുടെ പ്രതിനിധിസംഘം പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയെ സന്ദര്‍ശിച്ചു. ബഹുപാര്‍ട്ടി പ്രതിനിധിസംഘത്തെ ശ്രീലങ്കന്‍ പാര്‍ലമെന്റ് സ്പീക്കര്‍ ശ്രീ. കാരു ജയസൂര്യയാണു നയിച്ചത്.

ഇന്ത്യയും ശ്രീലങ്കയുമായുള്ള ചരിത്രപരമായ ബന്ധവും പൊതു ആധ്യാത്മിക-സാംസ്‌കാരിക പാരമ്പര്യവും സംബന്ധിച്ചു പരാമര്‍ശിച്ച സംഘാംഗങ്ങള്‍, ഏതാനും വര്‍ഷങ്ങളായി ഇരു രാജ്യങ്ങളുമായുള്ള ബന്ധം മെച്ചപ്പെട്ടുവരുന്നതില്‍ സംതൃപ്തി രേഖപ്പെടുത്തി. ഇന്ത്യയുടെ സഹായത്തോടെ ശ്രീലങ്കയില്‍ നടപ്പാക്കിവരുന്ന ജനകേന്ദ്രീകൃത വികസന പദ്ധതികള്‍ വഴിയുള്ള നേട്ടങ്ങളെക്കുറിച്ചും അവര്‍ ചൂണ്ടിക്കാട്ടി. സംയുക്ത ധനകാര്യ പദ്ധതികള്‍ വേഗത്തില്‍ നടപ്പാക്കുന്നത് ഇരു രാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥകള്‍ക്കും ജനങ്ങള്‍ക്കും ഗുണകരമായിരിക്കുമെന്നു ചര്‍ച്ചയില്‍ ചൂണ്ടിക്കാണിക്കപ്പെട്ടു.

പ്രതിനിധികളെ സ്വാഗതം ചെയ്ത പ്രധാനമന്ത്രി, ഇത്തരം ബന്ധങ്ങള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ ആവശ്യകത സൂചിപ്പിച്ചു. ഇരു രാജ്യങ്ങളിലെയും പ്രവിശ്യാ നിയമസഭകളും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ ജനതകള്‍ തമ്മിലുള്ള ബന്ധവും രാഷ്ട്രങ്ങള്‍ക്കിടയിലുള്ള ബന്ധവും മെച്ചപ്പെടാന്‍ ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.