പരസ്പര സ്‌നേഹത്തിന്റെയും സാഹോദര്യത്തിന്റെയും അടിസ്ഥാനത്തിലാകണം ക്ഷേത്രം നിര്‍മിക്കപ്പെടേണ്ടത്: പ്രധാനമന്ത്രി
അയോധ്യയിലെ ശ്രീരാമ ജന്മഭൂമി മന്ദിറില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ഭൂമിപൂജ ചെയ്തു.
ഇന്ത്യയുടെ ചരിത്രത്തിലെ തിളക്കമുള്ള ഒരേട്
ചടങ്ങില്‍ സംസാരിക്കവേ പ്രധാനമന്ത്രി രാമക്ഷേത്രത്തിനായി പരിശ്രമിച്ചവരേയും രാമഭക്തരേയും അഭിനന്ദിച്ചു. തറക്കല്ലിടലിനെ ചരിത്ര സംഭവമെന്ന് വിശേഷിപ്പിച്ച പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ പതിറ്റാണ്ടുകളായി കാത്തിരുന്ന മുഹൂര്‍ത്തം സമാഗതമായപ്പോള്‍ എല്ലാവരും വികാരാധീനരായെന്നും അവരില്‍ ചിലര്‍ക്ക് തങ്ങള്‍ ഈ ചരിത്ര സംഭവത്തിന് സാക്ഷികളാകുന്നുവെന്ന കാര്യം വിശ്വസിക്കാന്‍ പോലും കഴിഞ്ഞിട്ടില്ലെന്നും പറഞ്ഞു. പൊളിക്കുകയും പുനര്‍നിര്‍മിക്കുകയും ചെയ്യുന്ന ആവര്‍ത്തന ചക്രത്തില്‍ നിന്ന് രാമഭജന്മഭൂമി ഇപ്പോള്‍ മോചിതമായെന്നും ഇപ്പോള്‍ ടെന്റുകള്‍ നില്‍ക്കുന്നിടത്ത് മഹത്തായ രാമ ക്ഷേത്രം നിര്‍മിക്കപ്പെടുമെന്നും ശ്രീ മോദി പറഞ്ഞു.
സ്വാതന്ത്ര്യലബ്ധിക്കായുള്ള ജനങ്ങളുടെ ത്യാഗത്തിന്റെ ഓഗസ്റ്റ് 15പോലെ ഈ ദിവസം രാമക്ഷേത്രത്തിനായുള്ള തലമുറകള്‍ നീണ്ട അര്‍പ്പണ ബോധത്തെയും നിരന്തര പോരാട്ടത്തെയുമാണ് ഓര്‍മിപ്പിക്കുന്നത്. രാമമന്ദിറെന്ന സ്വപ്നം ഫലവത്താകുന്നതിന് പോരാട്ടം നടത്തിയവരെ സ്മരിച്ച പ്രധാനമന്ത്രി അവര്‍ക്ക് പ്രണാമം അര്‍പ്പിച്ചു.
ശ്രീരാമന്‍- നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറ
ശ്രീരാമന്റെ നിലനില്‍പിനെ ചോദ്യം ചെയ്യാനും അദ്ദേഹത്തെ ചരിത്രത്തില്‍ നിന്ന് ഇല്ലാതാക്കാനുമുള്ള നിരവധി ശ്രമങ്ങള്‍ നടന്നെങ്കിലും അദ്ദേഹം നമ്മുടെ സംസ്‌കാരത്തിന്റെ അടിത്തറയായി തുടരുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാമമന്ദിര്‍ നമ്മുടെ സംസ്‌കാരത്തിന്റെയും ശാശ്വത വിശ്വാസത്തിന്റെയും ദേശീയ ബോധത്തിന്റെയും മനോധൈര്യത്തിന്റെയും അടുത്ത തലമുറകളെ പ്രചോദിപ്പിക്കുന്ന നവീന മാതൃകയാണ്. രാമക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് നിരവധി തൊഴിലവസരങ്ങളുണ്ടാകുകയും പ്രദേശത്തിന്റെ സാമ്പത്തിക മുഖച്ഛായയില്‍ മാറ്റം വരുകയും ചെയ്യും.
ഈ ദിവസം കോടിക്കണക്കിന് ശ്രീരാമഭക്തരുടെ നിര്‍വ്യാജമായ വിശ്വാസത്തിനുള്ള സാക്ഷ്യം നല്‍കുന്നതായി അദ്ദേഹം പറഞ്ഞു. വികാരങ്ങള്‍ക്കപ്പുറം ഇതുമായി ബന്ധപ്പെട്ട സുപ്രീം കോടതി വിധിയോട് മാന്യതയോടും അന്തസോടും കൂടി പ്രതികരിക്കുകയും ഇപ്പോഴും പ്രതികരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന രാജ്യത്തെ ജനങ്ങളെ അദ്ദേഹം അഭിനന്ദിച്ചു.
ശ്രീരാമ വിജയം, ശ്രീകൃഷ്ണന്‍ ഗോവര്‍ധനെ രക്ഷിച്ചത്, ഛത്രപതി ശിവജി സ്വരാജ് സ്ഥാപിച്ചത്, ഗാന്ധിജി സ്വാതന്ത്ര്യ സമരം നയിച്ചത് പോലുള്ളവയില്‍, എല്ലാക്കാലത്തും ദരിദ്രര്‍, പിന്നോക്കവിഭാഗം, ദളിത്, ഗോത്ര വിഭാഗം എന്നിവര്‍ക്ക് നിര്‍ണായക പങ്കുണ്ടായിരുന്ന കാര്യങ്ങളായിരുന്നു. അതുപോലെ തന്നെ രാമക്ഷേത്ര നിര്‍മാണവും സാധാരണക്കാരുടെ സഹകരണത്തോടെയും പങ്കാളിത്തത്തോടെയുമാണ് നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശ്രീരാമന്‍ എല്ലായ്‌പ്പോഴും സത്യത്തിനായി നിലകൊണ്ടിരുന്ന വ്യക്തിയായിരുന്നു എന്ന് പറഞ്ഞ പ്രധാനമന്ത്രി അദ്ദേഹം സാമൂഹ്യ ഐക്യം ഉയര്‍ത്തിപ്പിടിച്ചിരുന്നതായും പറഞ്ഞു. തന്റെ പ്രജകളെ തുല്യമായി പരിഗണിച്ചിരുന്നപ്പോഴും അദ്ദേഹത്തിന് പാവങ്ങളോടും സഹായം ആവശ്യമുള്ളവരോടും പ്രത്യേക കരുണ ഉണ്ടായിരുന്നു. ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും ശ്രീരാമന്റെ പ്രചോദനം ഉണ്ടാകും. സംസ്‌കാരം, തത്വചിന്ത, വിശ്വാസം, രാജ്യത്തിന്റെ പാരമ്പര്യം എന്നീ കാര്യങ്ങളിലെല്ലാം അദ്ദേഹത്തിന്റെ സ്വാധീനം പ്രകടമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
ശ്രീരാമന്‍- നാനാത്വത്തില്‍ ഏകത്വം എന്ന സത്ത
പ്രാചീനകാലത്ത് വാല്‍മീകി രാമായണത്തിലൂടെയും മധ്യകാലഘട്ടത്തില്‍ തുളസീദാസ്, കബീര്‍, ഗുരുനാനാക്ക് എന്നിവരിലൂടെയും അഹിംസ, സത്യഗ്രഹം എന്നിവയ്ക്കുള്ള ശക്തിയായി മഹാത്മാ ഗാന്ധിയുടെ ഭജനുകളിലൂടെയും ജനങ്ങള്‍ക്കുള്ള ഒരു മാതൃകയായി ശ്രീരാമന്‍ എല്ലാക്കാലത്തും ഉണ്ടായിരുന്നതായി പ്രധാനമന്ത്രി പറഞ്ഞു. ബുദ്ധന്‍ ശ്രീരാമ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ടിരുന്നു. ഒരുകാലത്ത് നൂറ്റാണ്ടുകളോളം അയോധ്യാ നഗരം ജൈനമത വിശ്വാസികളുടെ കേന്ദ്രമായിരുന്നെന്നും അദ്ദേഹം പറഞ്ഞു. വിവിധ ഭാഷകളില്‍ രാമായണം എഴുതപ്പെട്ടതിനെക്കുറിച്ച് പരാമര്‍ശിക്കവേ രാജ്യത്ത് നാനാത്വത്തില്‍ ഏകത്വം എന്ന ആശയം ശ്രീരാമനില്‍ നിന്ന് പ്രചോദനം ഉള്‍കൊണ്ടു
ശ്രീരാമന്‍ വിവിധ രാജ്യങ്ങളില്‍ ബഹുമാന്യനാണ്. മുസ്ലീം ഭൂരിപക്ഷ രാജ്യമായ ഇന്തോനേഷ്യ, കംബോഡിയ, തായ്‌ലന്‍ഡ്, ശ്രീലങ്ക, നേപ്പാള്‍ എന്നീ രാജ്യങ്ങളില്‍ രാമായണം സുപരിചിതമാണെന്ന് വ്യക്തമാക്കിയ പ്രധാനമന്ത്രി ശ്രീരാമനെക്കുറിച്ചുള്ള പരാമര്‍ശങ്ങള്‍ ഇറാന്‍, ചൈന എന്നീ രാജ്യങ്ങളിലുണ്ടെന്ന് പറഞ്ഞു. ശ്രീരാമകഥകള്‍ വിവിധ രാജ്യങ്ങളില്‍ പ്രസിദ്ധമാണ്. രാമമന്ദിരത്തിന്റെ നിര്‍മാണം ആരംഭിച്ച വേളയില്‍ ഈ രാജ്യങ്ങളിലെ ജനങ്ങളും സന്തോഷവാന്മാരാകുമെന്നും പ്രധാനമന്ത്രി പറഞ്ഞു.
മാനവികതയ്ക്കാകെയുള്ള പ്രചോദനം
വരുന്ന നൂറ്റാണ്ടുകളില്‍ മാനവരാശിയേയും മാനവികതേയും പ്രചോദിപ്പിക്കാന്‍ രാമക്ഷേത്രത്തിന് കഴിയുമെന്ന് പ്രധാനമന്ത്രി പ്രത്യാശ പ്രകടിപ്പിച്ചു. ശ്രീരാമന്റെ സന്ദേശങ്ങള്‍, രാമക്ഷേത്രം, നമ്മുടെ സമ്പന്നമായ ചരിത്രം എന്നിവയെക്കുറിച്ച് എല്ലാ രാജ്യങ്ങളും അറിയുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഈ കാര്യം മനസ്സില്‍ വെച്ച് കൊണ്ട് രാജ്യത്തു രാം സര്‍ക്യുട്ടുകള്‍ വികസിപ്പിക്കുന്നതും അദ്ദേഹം പറഞ്ഞു.
രാമരാജ്യം
രാമരാജ്യത്തെക്കുറിച്ചുള്ള മഹാത്മാഗാന്ധിയുടെ വീക്ഷണങ്ങള്‍ പ്രധാനമന്ത്രി ആവര്‍ത്തിച്ചു. ആരും ദരിദ്രരും അസന്തുഷ്ടരുമായി ഉണ്ടാകരുത്; പുരുഷനും സ്ത്രീയും തുല്യരായി സന്തുഷ്ടരായിരിക്കണം; കര്‍ഷകരും മൃഗപരിപാലകരും സന്തുഷ്ടരായിരിക്കണം; വൃദ്ധരും കുട്ടികളും ഡോക്ടര്‍മാരും എല്ലായ്‌പ്പോഴും സുരക്ഷിതരായിരിക്കണം; അഭയം തേടി വരുന്നവരെ സംരക്ഷിക്കുക എന്നത് എല്ലാവരുടേയും കടമയാണ്; പിറന്ന നാട് സ്വര്‍ഗത്തേക്കാള്‍ മഹത്തരമാണ്; ശക്തമായ രാജ്യത്തിന് കൂടുതല്‍ സമാധാന അന്തരീക്ഷം സൃഷ്ടിക്കാനാകും എന്നീ ശ്രീരാമന്റെ പാഠങ്ങള്‍ രാജ്യത്തെ തുടര്‍ന്നും പ്രചോദിപ്പിക്കുകയും മുന്നോട്ട് നയിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ശ്രീരാമന്‍ മാറ്റങ്ങള്‍ക്കും ആധുനികതയ്ക്കും വേണ്ടി ഒരുപോലെ നിലകൊണ്ട വ്യക്തിയാണെന്നും അദ്ദേഹം പറഞ്ഞു. ശ്രീരാമന്റെ ഈ ദര്‍ശനങ്ങള്‍ ഉള്‍ക്കൊണ്ട് രാജ്യം പുരോഗതിയിലേക്ക് സഞ്ചരിക്കുകയാണ്.
പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലും സ്ഥാപിക്കപ്പെട്ട അടിത്തറ
രാജ്യത്തെ ജനങ്ങളുടെ പരസ്പര സ്‌നേഹത്തിലും സാഹോദര്യത്തിലുമാണ് രാമക്ഷേത്രം നിര്‍മിക്കപ്പെടേണ്ടതെന്ന് പ്രധാനമന്ത്രി ആവര്‍ത്തിച്ച് വ്യക്തമാക്കി. ‘സബ്കാ സാത്ത്’, ‘സബ്കാ വിശ്വാസ്’ എന്നിവയിലൂടെ സ്വയം പര്യാപ്തമായ ഒരു ആത്മനിര്‍ഭര്‍ ഭാരതത്തെ നമുക്ക് കെട്ടിപ്പടുക്കേണ്ടതുണ്ട്. കാലതാമസമില്ലാതെ മുന്നോട്ട് പോകുക എന്ന ശ്രീരാമന്റെ സന്ദേശം ഊന്നിപ്പറഞ്ഞ ശ്രീ മോദി രാജ്യം ഇക്കാര്യം പാലിക്കേണ്ടതുണ്ടെന്ന് പറഞ്ഞു.
കോവിഡ് കാലത്തെ ‘മര്യാദ’
കോവിഡ് പശ്ചാത്തലത്തില്‍ ശ്രീരാമന്‍ പഠിപ്പിച്ച ‘മര്യാദ’യുടെ പ്രാധാന്യം വ്യക്തമാക്കിയാണ് പ്രധാനമന്ത്രി അവസാനിപ്പിച്ചത്. നിലവിലെ സാഹചര്യം ഈ മര്യാദ പാലിക്കാന്‍ നമ്മളോട് ആവശ്യപ്പെടുന്നതായി അദ്ദേഹം പറഞ്ഞു. ‘ആറടി അകലം പാലിക്കണമെന്നും മാസ്‌കുകള്‍ അത്യാവശ്യ’മാണെന്നും അദ്ദേഹം പറഞ്ഞു.
बरसों से टाट और टेंट के नीचे रह रहे हमारे रामलला के लिए अब एक भव्य मंदिर का निर्माण होगा।
— PMO India (@PMOIndia) August 5, 2020
टूटना और फिर उठ खड़ा होना,
सदियों से चल रहे इस व्यतिक्रम से रामजन्मभूमि आज मुक्त हो गई है: PM
राम मंदिर के लिए चले आंदोलन में अर्पण भी था तर्पण भी था, संघर्ष भी था, संकल्प भी था।
— PMO India (@PMOIndia) August 5, 2020
जिनके त्याग, बलिदान और संघर्ष से आज ये स्वप्न साकार हो रहा है,
जिनकी तपस्या राममंदिर में नींव की तरह जुड़ी हुई है,
मैं उन सब लोगों को आज नमन करता हूँ, उनका वंदन करता हूं: PM
राम हमारे मन में गढ़े हुए हैं, हमारे भीतर घुल-मिल गए हैं।
— PMO India (@PMOIndia) August 5, 2020
कोई काम करना हो, तो प्रेरणा के लिए हम भगवान राम की ओर ही देखते हैं: PM
आप भगवान राम की अद्भुत शक्ति देखिए।
— PMO India (@PMOIndia) August 5, 2020
इमारतें नष्ट कर दी गईं, अस्तित्व मिटाने का प्रयास भी बहुत हुआ,
लेकिन राम आज भी हमारे मन में बसे हैं, हमारी संस्कृति का आधार हैं: PM
यहां आने से पहले, मैंने हनुमानगढ़ी का दर्शन किया।
— PMO India (@PMOIndia) August 5, 2020
राम के सब काम हनुमान ही तो करते हैं।
राम के आदर्शों की कलियुग में रक्षा करने की जिम्मेदारी भी हनुमान जी की ही है।
हनुमान जी के आशीर्वाद से श्री राममंदिर भूमिपूजन का ये आयोजन शुरू हुआ है: PM
श्रीराम का मंदिर हमारी संस्कृति का आधुनिक प्रतीक बनेगा,
— PMO India (@PMOIndia) August 5, 2020
हमारी शाश्वत आस्था का प्रतीक बनेगा,
हमारी राष्ट्रीय भावना का प्रतीक बनेगा,
और ये मंदिर करोड़ों-करोड़ लोगों की सामूहिक संकल्प शक्ति का भी प्रतीक बनेगा: PM
इस मंदिर के बनने के बाद अयोध्या की सिर्फ भव्यता ही नहीं बढ़ेगी, इस क्षेत्र का पूरा अर्थतंत्र भी बदल जाएगा।
— PMO India (@PMOIndia) August 5, 2020
यहां हर क्षेत्र में नए अवसर बनेंगे, हर क्षेत्र में अवसर बढ़ेंगे।
सोचिए, पूरी दुनिया से लोग यहां आएंगे, पूरी दुनिया प्रभु राम और माता जानकी का दर्शन करने आएगी: PM
राममंदिर के निर्माण की ये प्रक्रिया, राष्ट्र को जोडऩे का उपक्रम है।
— PMO India (@PMOIndia) August 5, 2020
ये महोत्सव है-
विश्वास को विद्यमान से जोड़ने का।
नर को नारायण से, जोड़ने का।
लोक को आस्था से जोड़ने का।
वर्तमान को अतीत से जोड़ने का।
और
स्वं को संस्कार से जोडऩे का: PM
आज का ये दिन करोड़ों रामभक्तों के संकल्प की सत्यता का प्रमाण है।
— PMO India (@PMOIndia) August 5, 2020
आज का ये दिन सत्य, अहिंसा, आस्था और बलिदान को न्यायप्रिय भारत की एक अनुपम भेंट है: PM
कोरोना से बनी स्थितियों के कारण भूमिपूजन का ये कार्यक्रम अनेक मर्यादाओं के बीच हो रहा है।
— PMO India (@PMOIndia) August 5, 2020
श्रीराम के काम में मर्यादा का जैसा उदाहरण प्रस्तुत किया जाना चाहिए, देश ने वैसा ही उदाहरण प्रस्तुत किया है: PM
इसी मर्यादा का अनुभव हमने तब भी किया था जब माननीय सर्वोच्च न्यायालय ने अपना ऐतिहासिक फैसला सुनाया था।
— PMO India (@PMOIndia) August 5, 2020
हमने तब भी देखा था कि कैसे सभी देशवासियों ने शांति के साथ, सभी की भावनाओं का ध्यान रखते हुए व्यवहार किया था ।
आज भी हम हर तरफ वही मर्यादा देख रहे हैं: PM
इस मंदिर के साथ सिर्फ नया इतिहास ही नहीं रचा जा रहा, बल्कि इतिहास खुद को दोहरा भी रहा है।
— PMO India (@PMOIndia) August 5, 2020
जिस तरह गिलहरी से लेकर वानर और केवट से लेकर वनवासी बंधुओं को भगवान राम की विजय का माध्यम बनने का सौभाग्य मिला.. : PM
जिस तरह छोटे-छोटे ग्वालों ने भगवान श्रीकृष्ण द्वारा गोवर्धन पर्वत उठाने में बड़ी भूमिका निभाई,
— PMO India (@PMOIndia) August 5, 2020
जिस तरह मावले, छत्रपति वीर शिवाजी की स्वराज स्थापना के निमित्त बने,
जिस तरह गरीब-पिछड़े, विदेशी आक्रांताओं के साथ लड़ाई में महाराजा सुहेलदेव के संबल बने.. : PM
जिस तरह दलितों-पिछ़ड़ों-आदिवासियों, समाज के हर वर्ग ने आजादी की लड़ाई में गांधी जी को सहयोग दिया,
— PMO India (@PMOIndia) August 5, 2020
उसी तरह आज देशभर के लोगों के सहयोग से राम मंदिर निर्माण का ये पुण्य-कार्य प्रारंभ हुआ है.. : PM
जैसे पत्थरों पर श्रीराम लिखकर रामसेतु बनाया गया, वैसे ही घर-घर से,गांव-गांव से श्रद्धापूर्वक पूजी शिलाएं, यहां ऊर्जा का स्रोत बन गई हैं।
— PMO India (@PMOIndia) August 5, 2020
देश भर के धामों और मंदिरों से लाई गई मिट्टी और नदियों का जल, वहां के लोगों,वहां की संस्कृति और वहां की भावनाएं,आज यहां की शक्ति बन गई हैं: PM
श्री रामचंद्र को तेज में सूर्य के समान,
— PMO India (@PMOIndia) August 5, 2020
क्षमा में पृथ्वी के तुल्य,
बुद्धि में बृहस्पति के सदृश्य.
और यश में इंद्र के समान माना गया है।
श्रीराम का चरित्र सबसे अधिक जिस केंद्र बिंदु पर घूमता है, वो है सत्य पर अडिग रहना।
इसीलिए ही श्रीराम संपूर्ण हैं: PM
श्रीराम ने सामाजिक समरसता को अपने शासन की आधारशिला बनाया था।
— PMO India (@PMOIndia) August 5, 2020
उन्होंने गुरु वशिष्ठ से ज्ञान,
केवट से प्रेम,
शबरी से मातृत्व,
हनुमानजी एवं वनवासी बंधुओं से सहयोग और
प्रजा से विश्वास प्राप्त किया।
यहां तक कि एक गिलहरी की महत्ता को भी उन्होंने सहर्ष स्वीकार किया: PM
उनका अद्भुत व्यक्तित्व,
— PMO India (@PMOIndia) August 5, 2020
उनकी वीरता, उनकी उदारता
उनकी सत्यनिष्ठा, उनकी निर्भीकता,
उनका धैर्य, उनकी दृढ़ता,
उनकी दार्शनिक दृष्टि युगों-युगों तक प्रेरित करते रहेंगे।
राम प्रजा से एक समान प्रेम करते हैं लेकिन गरीबों और दीन-दुखियों पर उनकी विशेष कृपा रहती है: PM
जीवन का ऐसा कोई पहलू नहीं है, जहां हमारे राम प्रेरणा न देते हों।
— PMO India (@PMOIndia) August 5, 2020
भारत की ऐसी कोई भावना नहीं है जिसमें प्रभु राम झलकते न हों।
भारत की आस्था में राम हैं, भारत के आदर्शों में राम हैं!
भारत की दिव्यता में राम हैं, भारत के दर्शन में राम हैं: PM
हजारों साल पहले वाल्मीकि की रामायण में जो राम प्राचीन भारत का पथप्रदर्शन कर रहे थे,
— PMO India (@PMOIndia) August 5, 2020
जो राम मध्ययुग में तुलसी, कबीर और नानक के जरिए भारत को बल दे रहे थे,
वही राम आज़ादी की लड़ाई के समय बापू के भजनों में अहिंसा और सत्याग्रह की शक्ति बनकर मौजूद थे: PM
आज भी भारत के बाहर दर्जनों ऐसे देश हैं जहां, वहां की भाषा में रामकथा, आज भी प्रचलित है।
— PMO India (@PMOIndia) August 5, 2020
मुझे विश्वास है कि आज इन देशों में भी करोड़ों लोगों को राम मंदिर के निर्माण का काम शुरू होने से बहुत सुखद अनुभूति हो रही होगी: PM
हमें ये भी सुनिश्चित करना है कि भगवान श्रीराम का संदेश, राममंदिर का संदेश, हमारी हजारों सालों की परंपरा का संदेश, कैसे पूरे विश्व तक निरंतर पहुंचे।
— PMO India (@PMOIndia) August 5, 2020
कैसे हमारे ज्ञान, हमारी जीवन-दृष्टि से विश्व परिचित हो, ये हमारी, हमारी वर्तमान और भावी पीढ़ियों की ज़िम्मेदारी है: PM
राम समय, स्थान और परिस्थितियों के हिसाब से बोलते हैं, सोचते हैं, करते हैं।
— PMO India (@PMOIndia) August 5, 2020
राम हमें समय के साथ बढ़ना सिखाते हैं, चलना सिखाते हैं।
राम परिवर्तन के पक्षधर हैं, राम आधुनिकता के पक्षधर हैं।
उनकी इन्हीं प्रेरणाओं के साथ, श्रीराम के आदर्शों के साथ भारत आज आगे बढ़ रहा है: PM
प्रभु श्रीराम ने हमें कर्तव्यपालन की सीख दी है, अपने कर्तव्यों को कैसे निभाएं इसकी सीख दी है!
— PMO India (@PMOIndia) August 5, 2020
उन्होंने हमें विरोध से निकलकर, बोध और शोध का मार्ग दिखाया है!
हमें आपसी प्रेम और भाईचारे के जोड़ से राममंदिर की इन शिलाओं को जोड़ना है: PM
मुझे विश्वास है कि श्रीराम के नाम की तरह ही अयोध्या में बनने वाला ये भव्य राममंदिर भारतीय संस्कृति की समृद्ध विरासत का द्योतक होगा।
— PMO India (@PMOIndia) August 5, 2020
मुझे विश्वास है कि यहां निर्मित होने वाला राममंदिर अनंतकाल तक पूरी मानवता को प्रेरणा देगा: PM
हमें ध्यान रखना है, जब जब मानवता ने राम को माना है विकास हुआ है, जब जब हम भटके हैं विनाश के रास्ते खुले हैं!
— PMO India (@PMOIndia) August 5, 2020
हमें सभी की भावनाओं का ध्यान रखना है।
हमें सबके साथ से, सबके विश्वास से, सबका विकास करना है: PM
मुझे विश्वास है, हम सब आगे बढ़ेंगे, देश आगे बढ़ेगा!
— PMO India (@PMOIndia) August 5, 2020
भगवान राम का ये मंदिर युगों-युगों तक मानवता को प्रेरणा देता रहेगा, मार्गदर्शन करता रहेगा: PM