Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീമദ് ഭഗവത്ഗീതാ ശ്ലോകങ്ങളിലെ 21 പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളോടൊപ്പമുള്ള കൈയെഴുത്തുപ്രതി മാര്‍ച്ച് 9ന് പ്രധാനമന്ത്രി പ്രകാശനം ചെയ്യും


ശ്രീമദ് ഭഗവത്ഗീതാ ശ്ലോകങ്ങളിലെ 21 പണ്ഡിതന്മാരുടെ വ്യാഖ്യാനങ്ങളോടൊപ്പമുള്ള കൈയെത്തുപ്രതിയുടെ പതിനൊന്ന് വാല്യങ്ങള്‍ 2021 മാര്‍ച്ച് 9 വൈകിട്ട് 5മണിക്ക് ന്യൂഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗില്‍ വച്ച് പ്രധാനമന്ത്രി പ്രകാശനം ചെയ്യും. ജമ്മുകാശ്മീര്‍ ലഫ്റ്റനന്റ് ഗവര്‍ണര്‍ ശ്രീ മനോജ് സിന്‍ഹയും ഡോ: കരണ്‍സിംഗും ചടങ്ങില്‍ സംബന്ധിക്കും.

ശ്രീമദ് ഭഗവത്ഗീത: അപൂര്‍വ്വമായ ഒന്നിലധികം സംസ്‌കൃത വ്യാഖ്യാനങ്ങള്‍ യഥാര്‍ത്ഥ കൈപ്പടയില്‍
പൊതുവായി ശ്രീമദ് ഭഗവത്ഗീത ഒറ്റ ടെക്‌സ്റ്റായി ഏക വ്യാഖ്യാനത്തോടെയാണ് ശീലിക്കുന്നത്. ആദ്യമായി ശ്രീമദ് ഭഗവത്ഗീതയുടെ സമഗ്രവും സാപേക്ഷികവുമായ വിലയിരുത്തല്‍ നേടിയെടുക്കുന്നതിനായി പ്രശസ്തരായ ഇന്ത്യന്‍ പണ്ഡിതന്മാരുടെ നിരവധിയായ പ്രധാനപ്പെട്ട വ്യാഖ്യാനങ്ങള്‍ ഒന്നിച്ചുകൊണ്ടുവരികയാണ്. ധര്‍മ്മരഥ് ട്രസ്റ്റ് പ്രസിദ്ധീകരിച്ച കൈയെഴുത്തുപ്രതി, ശങ്കരഭാഷ്യം മുതല്‍ ഭാസനുവേദവരെയുള്ള ഇന്ത്യന്‍ കൈപ്പടകളിലെ വീക്ഷണപരിധിയിലെ അനിതരസാധാരണമായ വൈവിദ്ധ്യത്തോടെയും സൂക്ഷ്മഭേദത്തോടെയുമാണ് രചിച്ചിട്ടുള്ളത്. ഡോ: കരണ്‍ സിംഗാണ് ജമ്മുകാഷ്മീരിലെ ധര്‍മ്മരഥ്ട്രസ്റ്റിന്റെ ചെയര്‍മാന്‍ ട്രസ്റ്റി

 

***