Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീമതി സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു


ശ്രീമതി സുധ മൂര്‍ത്തിയെ രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തോഷം പ്രകടിപ്പിച്ചു.

”ശ്രീമതി സുധാമൂര്‍ത്തി ജിയെ ഇന്ത്യന്‍ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിര്‍ദ്ദേശം ചെയ്തതില്‍ എനിക്ക് സന്തോഷമുണ്ട്. സാമൂഹിക പ്രവര്‍ത്തനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, വിദ്യാഭ്യാസം എന്നിവയുള്‍പ്പെടെ വിവിധ മേഖലകളില്‍ സുധാ ജിയുടെ സംഭാവനകള്‍ വിശാലമായതു പ്രചോദനാത്മകവുമാണ്. രാജ്യത്തിന്റെ ഭാഗധേയം രൂപപ്പെടുത്തുന്നതിലെ സ്ത്രീകളുടെ ശക്തിയുടെയും കഴിവിന്റെയും ദൃഷ്ടാന്തമായ നമ്മുടെ നാരീശക്തിയുടെ ശക്തമായ സാക്ഷ്യപത്രമാണ് രാജ്യസഭയിലെ അവരുടെ സാന്നിദ്ധ്യം. അവര്‍ക്ക് ഫലപ്രദമായ പാര്‍ലമെന്ററി കാലയളവ് ആശംസിക്കുന്നു”. പ്രധാനമന്ത്രി എക്‌സില്‍പോസ്റ്റ് ചെയ്തു.

 

NS