Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശ്രീമതി രോഹിണി ഗോഡ് ബോലെയുടെ വേർപാടിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് ശ്രീമതി രോഹിണി ഗോഡ് ബോലെയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി. ശാസ്ത്രലോകത്ത് സ്ത്രീകളുടെ ശക്തമായ ശബ്ദമായിരുന്ന ശ്രീമതി ഗോഡ്ബോലെ ഒരു പയനിയറിംഗ് ശാസ്ത്രജ്ഞയും ഉപജ്ഞതാവും ആണെന്ന് ശ്രീ മോദി പ്രശംസിച്ചു. രോഹിണി ഗോഡ് ബോലെയുടെ അക്കാദമിക് പ്രയത്‌നങ്ങൾ വരും തലമുറകളെ നയിക്കുവാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എക്‌സിലെ ഒരു പോസ്റ്റിൽ ശ്രീ മോദി കുറിച്ചു:

“രോഹിണി ഗോഡ് ബോലെ ജിയുടെ വിയോഗം വേദനിപ്പിക്കുന്നു. അവർ ഒരു പയനിയറിംഗ് ശാസ്ത്രജ്ഞയും ഉപജ്ഞതാവുമായിരുന്നു, ശാസ്ത്രലോകത്ത് സ്ത്രീകളുടെ ശക്തമായ ശബ്ദം കൂടിയായിരുന്നു അവർ. അവരുടെ അക്കാദമിക് പ്രയത്‌നങ്ങൾ വരും തലമുറകളെ നയിക്കും. അവരുടെ കുടുംബത്തിനും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

***

NK