Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ശേഷി വികസനത്തില്‍ മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഫോര്‍ അഡ്മിനിസ്‌ട്രേഷനും (എല്‍ബിഎസ്എന്‍എഎ) നമീബിയയിലെ നമീബിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റും (എന്‍ഐപിഎഎം) തമ്മില്‍ ധാരണാപത്രം.


നമീബിയയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശേഷി വികസനത്തില്‍ പരിശീലനം നല്‍കുന്നതിനും രണ്ട് സ്ഥാപനങ്ങള്‍ക്കും ഗുണകരമായ മറ്റ് പരിശീലന പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി മുസ്സൂറിയിലെ ലാല്‍ ബഹദൂര്‍ ശാസ്ത്രി നാഷണല്‍ അക്കാദമി ഫോര്‍ അഡ്മിനിസ്‌ട്രേഷനും (എല്‍ബിഎസ്എന്‍എഎ) നമീബിയയിലെ നമീബിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്‌ട്രേഷന്‍ ആന്റ് മാനേജ്‌മെന്റും (എന്‍ഐപിഎഎം) തമ്മില്‍ ധാരണാപത്രം ഒപ്പുവയ്ക്കാന്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി.

രാജ്യത്ത് ഒരു ഉന്നത സിവില്‍ സര്‍വീസ് പരിശീലന സ്ഥാപനം നടത്തുന്നതിന്റെ അനുഭവ പരിചയം എന്‍ഐപിഎഎമ്മുമായി പങ്കുവയ്ക്കാന്‍ ധാരണാപത്രം അക്കാദമിയെ സഹായിക്കും. പൊതുഭരണത്തിന്റെയും ശേഷി കെട്ടിപ്പടുക്കലിന്റെയും മേഖലയില്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതിന് രണ്ടു പക്ഷത്തെയും ധാരണാപത്രം സഹായിക്കുകയും ചെയ്യും.