ശാരീരികവൈകല്യ രംഗത്തു സഹകരിക്കുന്നതിനായി ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ധാരണാപത്രം സംബന്ധിച്ചു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം മുമ്പാകെ വിശദീകരിക്കപ്പെട്ടു. 2018 നവംബര്‍ 22ന് ഓസ്‌ട്രേലിയയിലെ സിഡ്‌നിയില്‍വെച്ചാണു ധാരണാപത്രം ഒപ്പുവെക്കപ്പെട്ടത്.
ഗുണങ്ങള്‍:
ശാരീരിക വൈകല്യ രംഗത്ത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള സഹകരണത്തെ പ്രോല്‍സാഹിപ്പിക്കുന്നതാണു ധാരണാപത്രം. ഇത് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള ഉഭയകക്ഷിബന്ധം ശക്തിപ്പെടുത്തും. അംഗവൈകല്യമുള്ളവരുടെ, വിശേഷിച്ചും ഇരു രാജ്യത്തുമുള്ള മാനസികവും ബൗദ്ധികവുമായ വെല്ലുവിളി നേരിടുന്നവരുടെ, പുനരധിവാസം മെപ്പെടുത്തുന്നതിനു ധാരണാപത്രം സഹായകമാകും. ഇരു രാജ്യങ്ങളും പരസ്പര ധാരണയുടെ അടിസ്ഥാനത്തില്‍ ശാരീരിക വൈകല്യ രംഗത്തു പ്രത്യേക പദ്ധതികള്‍ നടപ്പാക്കും.