Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വർഷങ്ങൾക്ക് ശേഷം പാർവതി കുണ്ഡിലേക്കും ജഗേശ്വര ക്ഷേത്രങ്ങളിലേക്കും തിരികേ എത്താൻ കഴിഞ്ഞത് സവിശേഷമാണ്: പ്രധാനമന്ത്രി


ഉത്തരാഖണ്ഡിലെ കുമാവോൺ മേഖലയിലെ പാർവതി കുണ്ഡും ജഗേശ്വര ക്ഷേത്രങ്ങളും നിർബന്ധമായും സന്ദർശിക്കേണ്ട സ്ഥലങ്ങളാണെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ചൂണ്ടിക്കാട്ടി.

 സമൂഹമാധ്യമമായ എക്സിൽ പ്രധാനമന്ത്രി കുറിച്ചത് ഇങ്ങനെ:

 “ഉത്തരാഖണ്ഡിൽ തീർച്ചയായും സന്ദർശിക്കേണ്ട ഒരു സ്ഥലമുണ്ടെങ്കിൽ അത് ഏത് സ്ഥലമാണെന്ന് ആരെങ്കിലും എന്നോട് ചോദിച്ചാൽ, നിങ്ങൾ സംസ്ഥാനത്തെ കുമാവോൺ മേഖലയിലെ പാർവതി കുണ്ഡ്, ജഗേശ്വര ക്ഷേത്രങ്ങൾ സന്ദർശിക്കണമെന്ന് ഞാൻ പറയും. ഇവിടുത്തെ പ്രകൃതി സൗന്ദര്യവും പവിത്രതയും നിങ്ങളെ വിസ്മയിപ്പിക്കും. തീർച്ചയായും, ഉത്തരാഖണ്ഡിൽ സന്ദർശിക്കേണ്ട അറിയപ്പെടുന്ന നിരവധി സ്ഥലങ്ങളുണ്ട്, ഞാനും പലപ്പോഴും ഉത്തരാഖണ്ഡ് സന്ദർശിച്ചിട്ടുണ്ട്. കേദാർനാഥ്, ബദരീനാഥ് എന്നീ പുണ്യസ്ഥലങ്ങളും അവിസ്മരണീയമായ അനുഭവം പ്രദാനം ചെയ്യുന്നു. എന്നാൽ, വർഷങ്ങൾക്ക് ശേഷം പാർവതി കുണ്ഡ്, ജഗേശ്വര ക്ഷേത്രങ്ങളിലേക്ക് മടങ്ങിയെത്തിയത് സവിശേഷമാണ്.”

*****

NS