Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വർഷങ്ങളായി ഡോ. കലാമുമായി അടുത്ത് ഇടപഴകാൻ സാധിച്ചത് എന്റെ ഭാഗ്യമാണ്: പ്രധാനമന്ത്രി


ഡോ. എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തിൽ അദ്ദേഹവുമായുള്ള ബന്ധത്തിന്റെ നിമിഷങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

നരേന്ദ്ര മോദിയുമായുള്ള ഡോ. കലാമിന്റെ സ്‌നേഹബന്ധത്തെക്കുറിച്ചും അദ്ദേഹത്തിന്റെ പാരമ്പര്യത്തെ ആദരിക്കാനുള്ള പ്രധാനമന്ത്രിയുടെ ശ്രമങ്ങളെക്കുറിച്ചും ഡോ. ​​കലാമിന്റെ അനന്തരവൻ പങ്കുവെച്ച മോദി സ്റ്റോറിയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

“വർഷങ്ങളായി ഡോ. കലാമുമായി അടുത്ത് ഇടപഴകാൻ കഴിഞ്ഞത് എന്റെ ഭാഗ്യമാണ്.  അദ്ദേഹത്തിന്റെ ബുദ്ധിശക്തിയും  വിനയവും ഇന്ത്യയുടെ പുരോഗതിയോടുള്ള അഭിനിവേശവും ഞാൻ അടുത്ത് നിന്ന്  സാക്ഷ്യം വഹിച്ചിട്ടുണ്ട്.

***

ND