ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം
ബ്രിക്‌സ് രാജ്യങ്ങളായ ബ്രസീല്‍, റഷ്യ, ഇന്ത്യ, ചൈന, ദക്ഷിണാഫ്രിക്ക എന്നിവ പ്രാദേശിക വ്യോമയാനസഹകരണത്തിന ്ധാരണാപത്രം ഒപ്പുവയ്ക്കുന്നതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ കേന്ദ്ര മന്ത്രിസഭ അനുമതി നല്‍കി.
സവിശേഷഗുണങ്ങള്‍:-
വ്യോമയാനമേഖലയിലെ സഹകരണത്തിന് ഒരു സ്ഥാപനവല്‍കൃത ചട്ടക്കൂട് ഉണ്ടാകുന്നത് ബ്രിക്‌സ് രാജ്യങ്ങള്‍ക്ക് ഗുണകരമാക്കുക എന്നതാണ് ലക്ഷ്യം. സഹകരണത്തിന് താഴെപ്പറയുന്ന മേഖലകള്‍ നിശ്ചയിച്ചിട്ടുണ്ട്:-
‘ മേഖലാതല സേവനത്തിലെ പൊതുനയങ്ങളും നല്ല രീതികളും
‘ പ്രാദേശിക വിമാനത്താവളങ്ങള്‍
‘ വിമാനത്താവള പശ്ചാത്തല സൗകര്യ പരിപാലനവും വ്യോമഗതാഗത നിയന്ത്രണ സേവനങ്ങളും.
‘ നിയന്ത്രണ ഏജന്‍സികള്‍ തമ്മിലുള്ള സാങ്കേതിക സഹകരണം.
‘ നവീനാശയം.
‘ ആഗോള പദ്ധതികള്‍ ഉള്‍പ്പെടെ പാരിസ്ഥിതിക സുസ്ഥിരത,
‘ യോഗ്യതയും പരിശീലനവും.
‘ പരസ്പരം തീരുമാനിക്കുന്ന മറ്റ് മേഖലകള്‍.
അനന്തരഫലം:-
ഇന്ത്യയും ബ്രിക്‌സ് അംഗരാജ്യങ്ങളും തമ്മിലുള്ള വ്യോമയാന ബന്ധങ്ങളിലെ പ്രധാനപ്പെട്ട നാഴികക്കല്ലാകും ഈ ധാരണാപത്രം. ബ്രിക്‌സ് രാജ്യങ്ങളുമായി വ്യാപാരം, നിക്ഷേപം, വിനോദസഞ്ചാരം, സാംസ്‌ക്കാരികവിനിമയം എന്നിവ കുടുതല്‍ മെച്ചമാക്കുന്നതിനു പ്രേരണയായിത്തീരാനുള്ള ശേഷിയും ഈ ധാരണാപത്രത്തിനുണ്ട്.