Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വ്യവസായ പ്രമുഖൻ  ഇലോൺ മസ്‌കുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

വ്യവസായ പ്രമുഖൻ  ഇലോൺ മസ്‌കുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച


വ്യവസായ പ്രമുഖനും , സാങ്കേതിക വിദ്യാരംഗത്തെ അഗ്രഗാമിയും, ടെസ്‌ല ഇൻക്. & സ്‌പേസ് എക്‌സിന്റെ  ഉടമയും സിഇഒയും, ബോറിംഗ് കമ്പനിയുടെയും എക്സ്-കോർപ്പിന്റെയും സ്ഥാപകനും, ന്യൂറലിങ്കിന്റെയും ഓപ്പൺഎഐയുടെയും സഹസ്ഥാപകനും ,  ട്വിറ്ററിന്റെ ചെയർമാനുമായ  ഇലോൺ മസ്‌കുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി യുഎസിലെ ന്യൂയോർക്കിൽ കൂടിക്കാഴ്ച നടത്തി.   
വിവിധ മേഖലകളിൽ താങ്ങാവുന്ന വിലയ്ക്ക്  സാങ്കേതികവിദ്യ പ്രാപ്യമാക്കുന്നതിനുള്ള  മസ്‌കിന്റെ ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു. ഇലക്‌ട്രിക് മൊബിലിറ്റിയിലും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന വാണിജ്യ ബഹിരാകാശ മേഖലയിലും നിക്ഷേപം നടത്തുന്നതിനുള്ള അവസരങ്ങൾ ആരായാൻ പ്രധാനമന്ത്രി ശ്രീ മസ്‌കിനെ ഇന്ത്യയിലേയ്ക്ക് ക്ഷണിച്ചു.

–ND–