ബഹുമാന്യരേ,
ഉൾക്കാഴ്ചയുള്ള നിങ്ങളുടെ പ്രസ്താവനകൾക്ക് ഞാൻ നന്ദി പറയുന്നു. ആദ്യത്തെ ‘വോയ്സ് ഓഫ് ഗ്ലോബൽ സൗത്ത് ഉച്ചകോടി’യുടെ അടുത്ത എട്ടു യോഗങ്ങളെ നയിക്കുന്നത് നിങ്ങളുടെ നിരീക്ഷണങ്ങളായിരിക്കും. വികസ്വര രാജ്യങ്ങൾക്ക് മനുഷ്യകേന്ദ്രീകൃതവികസനം എന്നത് പ്രധാന മുൻഗണനയാണെന്ന് നിങ്ങളുടെ വാക്കുകളിൽ നിന്ന് വ്യക്തമാണ്. നമ്മുടെ എല്ലാവരുടെയും മനസ്സിൽ ഉയർന്നിരുന്ന പൊതുവായ വെല്ലുവിളികൾ ഇന്നത്തെ ചർച്ചകൾ പുറത്തുകൊണ്ടുവന്നു. നമ്മുടെ വികസന ആവശ്യങ്ങൾക്കുള്ള വിഭവങ്ങളുടെ അഭാവവും, ഭൗമകാലാവസ്ഥയിലും ഭൗമരാഷ്ട്രീയ കാലാവസ്ഥയിലും വർധിച്ചുവരുന്ന അസ്ഥിരതയുമാണ് ഇവ പ്രധാനമായും ആശങ്കപ്പെടുത്തുന്നത്. ഇതൊക്കെയാണെങ്കിലും, വികസ്വരരാജ്യങ്ങളായ നാം ശുഭപ്രതീക്ഷയും ആത്മവിശ്വാസവും നിറഞ്ഞവരാണെന്ന് വ്യക്തമാണ്.
ഇരുപതാം നൂറ്റാണ്ടിൽ വികസിത രാജ്യങ്ങൾ ആഗോള സമ്പദ്‌വ്യവസ്ഥയുടെ ചാലകശക്തികളായിരുന്നു. ഈ വികസിത സമ്പദ്‌വ്യവസ്ഥകളിൽ ഭൂരിഭാഗവും ഇന്ന് മന്ദഗതിയിലാണ്. 21-ാം നൂറ്റാണ്ടിൽ ആഗോള വളർച്ച ആരംഭിക്കുന്നത് തെക്കൻ രാജ്യങ്ങളിൽ നിന്നായിരിക്കുമെന്നത് വ്യക്തമാണ്. ഒരുമിച്ച് പ്രവർത്തിച്ചാൽ ആഗോളതലത്തിൽ അജണ്ട രൂപപ്പെടുത്താൻ നമുക്ക് സാധിക്കുമെന്ന് ഞാൻ കരുതുന്നു. നമ്മുടെ ഇന്നത്തെ ചർച്ചകളിൽ നിന്ന് ഉരുത്തിരിഞ്ഞ മൂല്യവത്തായ ആശയങ്ങൾ ഇന്നും നാളെയും നടക്കാനിരിക്കുന്ന യോഗങ്ങളിൽ കൂടുതൽ വിപുലീകരിക്കുകയും വികസിപ്പിക്കുകയും ചെയ്യും. ഗ്ലോബൽ സൗത്തിന് വേണ്ടി നമുക്ക് ഒരുമിച്ച് ചെയ്യാൻ കഴിയുന്ന കാര്യങ്ങളും, ആഗോള അജണ്ടയിൽ നമുക്ക് ഒരുമിച്ച് കണ്ടെത്താൻ കഴിയുന്ന കാര്യങ്ങൾക്കുമായുള്ള പ്രവർത്തനങ്ങൾ വേർതിരിക്കുന്നതിനായിരിക്കും നമ്മുടെ ശ്രമം. ‘വോയ്സ് ഓഫ് ദി ഗ്ലോബൽ സൗത്തി’ന് അതിന്റേതായ ശബ്ദം ക്രമീകരിക്കേണ്ടതുണ്ട്. നാം സൃഷ്ടിക്കാത്ത സംവിധാനങ്ങളെയും സാഹചര്യങ്ങളെയും ആവർത്തിച്ച് ആശ്രയിക്കുന്നതിൽ നിന്ന് നമുക്ക് ഒരുമിച്ച് പുറത്ത് കടക്കേണ്ടതുണ്ട്.
നിങ്ങളുടെ സമയത്തിനും സാന്നിധ്യത്തിനും വിലയേറിയ അഭിപ്രായങ്ങൾക്കും ഒരിക്കൽ കൂടി ഞാൻ നന്ദി പറയുന്നു.
നന്ദി
ND
***
Sharing my closing remarks at the "Voice of Global South Summit." https://t.co/WXB56kElFZ
— Narendra Modi (@narendramodi) January 12, 2023
We, the developing countries, are full of positive energy and confidence. pic.twitter.com/MdC1RbJxlh
— PMO India (@PMOIndia) January 12, 2023
The Voice of the Global South needs to set its own tone. pic.twitter.com/JTXoajM3IP
— PMO India (@PMOIndia) January 12, 2023