Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വെങ്കലം നേടിയ ബാഡ്മിന്റൺ താരം നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു


പാരിസ് പാരാലിമ്പിക്സ് വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് അഭിനന്ദിച്ചു.

നിത്യയുടെ ഈ നേട്ടം അസംഖ്യംപേരെ പ്രചോദിപ്പിക്കുന്നുവെന്നു ശ്രീ മോദി പറഞ്ഞു.

പ്രധാനമന്ത്രിയുടെ എക്സ് പോസ്റ്റ്:

“പാരാലിമ്പിക്സ് #Paralympics2024 വനിതാ സിംഗിൾസ് ബാഡ്മിന്റൺ SH6 ഇനത്തിൽ വെങ്കല മെഡൽ നേടിയ നിത്യ ശ്രീ ശിവന് അഭിനന്ദനങ്ങൾ! നിത്യയുടെ നേട്ടം അസംഖ്യംപേരെ പ്രചോദിപ്പിക്കുകയും ഈ കളിയോടുള്ള ഉത്സാഹവും അർപ്പണബോധവും ഉയർത്തിക്കാട്ടുകയും ചെയ്തു. @07nithyasre #Cheer4Bharat”.

 

-NS-