Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വീർബാൽ ദിവസിൽ സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയും ത്യാഗവും പ്രധാനമന്ത്രി അനുസ്മരിച്ചു


വീർബാൽ ദിവസിൽ സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയെയും ത്യാഗത്തെയും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു. അവരുടെ ത്യാഗം ധീരതയുടെയും മൂല്യങ്ങളോടുള്ള പ്രതിബദ്ധതയുടെയും തിളക്കമാർന്ന ഉദാഹരണമാണെന്ന് പ്രധാനമന്ത്രി ശ്രീ മോദി അഭിപ്രായപ്പെട്ടു. മാതാ ഗുജ്‌രി ജിയുടെയും ശ്രീ ഗുരു ഗോവിന്ദ് സിംഗ് ജിയുടെയും ധീരതയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുസ്മരിച്ചു.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

“ഇന്ന് വീർബാൽ ദിവസിൽ, സാഹിബ്‌സാദുകളുടെ സമാനതകളില്ലാത്ത ധീരതയും ത്യാഗവും ഞങ്ങൾ ഓർക്കുന്നു. ചെറുപ്പത്തിൽ തന്നെ അവർ തങ്ങളുടെ വിശ്വാസത്തിലും തത്വങ്ങളിലും ഉറച്ചുനിന്നു, തലമുറകളെ ധൈര്യത്താൽ പ്രചോദിപ്പിച്ചു. അവരുടെ ത്യാഗം ധീരതയുടെയും പ്രതിബദ്ധതയുടെയും തിളക്കമാർന്ന ഉദാഹരണമാണ്. മാതാ ഗുജ്രി ജിയുടെയും ശ്രീ ഗുരു ഗോബിന്ദ് സിംഗ് ജിയുടെയും ധീരതയും നമ്മൾ അനുസ്മരിക്കുന്നു. കൂടുതൽ നീതിയുക്തവും അനുകമ്പയും ഉള്ളതുമായ സമൂഹം കെട്ടിപ്പടുക്കുന്നതിന് അവർ നമുക്ക് വഴികാട്ടികളാകട്ടെ.”

 

 

***

NK