Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വീസ സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും ഒപ്പുവെച്ച കരാറിനു മുന്‍കാല പ്രാബല്യത്തോടെ മന്ത്രിസഭയുടെ അംഗീകാരം


വീസ സംബന്ധിച്ച് ഇന്ത്യയും മാലിദ്വീപും 2018 ഡിസംബറില്‍ ഒപ്പുവെച്ച കരാറിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.
വിനോദസഞ്ചാരം, ചികില്‍സ, വിദ്യാഭ്യാസം, വ്യാപാരം, തൊഴില്‍ തുടങ്ങിയ കാര്യങ്ങള്‍ക്കായി ഇന്ത്യക്കാര്‍ക്കു മാലിദ്വീപിലേക്കും മാലിദ്വീപുകാര്‍ക്ക് ഇന്ത്യയിലേക്കും സഞ്ചരിക്കാന്‍ സൗകര്യമൊരുക്കുക വഴി ഇരു രാജ്യങ്ങളിലെയും ജനങ്ങള്‍ തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ഉദ്ദേശിച്ചുള്ള കരാര്‍ മാലിദ്വീപ് പ്രസിഡന്റിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഒപ്പുവെക്കപ്പെട്ടത്. കരാര്‍ പ്രകാരം വിനോദസഞ്ചാരം, ചികില്‍സ, പരിമിതമായ വാണിജ്യ ആവശ്യങ്ങള്‍ എന്നിവയ്ക്ക് ഇരു രാജ്യങ്ങളിലും വീസ ആവശ്യമില്ല. വിദ്യാര്‍ഥികളുടെ ആശ്രിതര്‍ക്കും തൊഴില്‍ ചെയ്യുന്നവര്‍ക്കും മെഡിക്കല്‍ വീസ നേടിയവര്‍ക്കും വീസയില്ലാതെ പ്രവേശിക്കാവുന്ന രീതിയിലേക്കു മാറാന്‍ സാധിക്കും.

പശ്ചാത്തലം:

കാലത്തെ അതിജീവിച്ചതും പാരമ്പര്യമേറിയതുമായ സൗഹൃദമാണ് ഇന്ത്യയും മാലിദ്വീപും തമ്മില്‍ ഉള്ളത്. ഇന്ത്യയും മാലിദ്വീപുമായുള്ള സവിശേഷ ഉഭയകക്ഷിബന്ധത്തിന്റെ അടിത്തറ ജനങ്ങള്‍ക്കിടയിലുള്ള അടുത്ത ബന്ധമാണ്. 2018 നവംബറില്‍ മാലിദ്വീപ് പ്രസിഡന്റായി ശ്രീ. ഇബ്രാഹിം മുഹമ്മദ് സോലി ചുമതലയേല്‍ക്കുന്ന സമയത്ത് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി മാലി സന്ദര്‍ശിച്ചതും 2018 ഡിസംബറില്‍ മാലിദ്വീപ് പ്രസിഡന്റ് ഇന്ത്യ സന്ദര്‍ശിച്ചതും ബന്ധത്തിന്റെ ഊഷ്മളത വര്‍ധിപ്പിച്ചു.

***