Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിശ്വ ഉമിയധം സമുച്ചയത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

വിശ്വ ഉമിയധം സമുച്ചയത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

വിശ്വ ഉമിയധം സമുച്ചയത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു

വിശ്വ ഉമിയധം സമുച്ചയത്തിനു പ്രധാനമന്ത്രി തറക്കല്ലിട്ടു


അഹമ്മദാബാദിലെ ജസ്പൂരില്‍ വിശ്വ ഉമിയധം സമുച്ചയത്തിനു പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി തറക്കല്ലിട്ടു.

ഊര്‍ജസ്വലമായ ജനക്കൂട്ടത്തെ അഭിസംബോധന ചെയ്യവേ, നമ്മുടെ സമൂഹത്തെ ശക്തമാക്കുന്നതില്‍ സന്ന്യാസിമാര്‍ക്കുള്ള പങ്ക് ആര്‍ക്കും മറക്കാവതല്ലെന്ന് അദ്ദേഹം പറഞ്ഞു. അവര്‍ നമുക്കു വിലയേറിയ പാഠങ്ങള്‍ പകര്‍ന്നുതന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ദുരാചാരങ്ങളെയും അടിച്ചമര്‍ത്തലിനെയും അതിജീവിക്കാനുള്ള കരുത്തും അവര്‍ നമുക്കു നല്‍കിയെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഭൂതകാലത്തെ നന്മയെ ഉള്‍ക്കൊള്ളാനും അതേസമയം, ഭാവിക്കായി ഒരുങ്ങാനും കാലത്തിനൊത്തു മാറാനും സന്ന്യാസിമാര്‍ നമ്മെ പഠിപ്പിച്ചുവെന്ന് അദ്ദേഹം തുടര്‍ന്നു വിശദീകരിച്ചു.

ജനങ്ങള്‍ക്കു ഗുണകരമായ പദ്ധതികളെക്കുറിച്ചു പരാമര്‍ശിക്കവേ, ചെറിയ രീതിയില്‍ കാര്യങ്ങള്‍ ചെയ്യുന്നതിനോടു കേന്ദ്ര ഗവണ്‍മെന്റിനു യോജിപ്പില്ലെന്നു പ്രധാനമന്ത്രി വ്യക്തമാക്കി. കേന്ദ്ര ഗവണ്‍മെന്റ് എല്ലാ കാര്യങ്ങളും സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും ഗുണകരമാകുംവിധം വലിയ തോതിലാണു ചെയ്യുകയെന്നും അദ്ദേഹം പറഞ്ഞു.

യുവാക്കള്‍ക്കു മെച്ചപ്പെട്ട വിദ്യാഭ്യാസം നല്‍കുന്നതിന് ഊന്നല്‍ നല്‍കേണ്ടതുണ്ടെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

മാഉമിയയില്‍ വിശ്വസിക്കുന്ന ആര്‍ക്കും പെണ്‍ഭ്രൂണഹത്യയെ പിന്‍തുണയ്ക്കാന്‍ സാധിക്കില്ലെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

ലിംഗവിവേചനം ഇല്ലാത്ത സമൂഹം കെട്ടിപ്പടുക്കാനായി പ്രയത്‌നിക്കണമെന്നു ജനങ്ങളോടു പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു.