പശ്ചിമബംഗാള്‍ ഗവര്‍ണര്‍ ശ്രീ ജഗ്ദീപ് ദന്കര്ജി, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ഡോ: രമേശ് പൊക്രിയാല്‍ നിശാങ്ക്ജി, വൈസ് ചാന്‍സലര്‍ പ്രൊഫസര്‍: വിദ്യൂത് ചക്രബര്‍ത്തി ജി, പ്രൊഫസര്‍മാരെ, രജിസ്റ്റാര്മാരെ, വിശ്വഭാരതിയിലെ എല്ലാ അദ്ധ്യാപകരേ, വിദ്യാര്‍ത്ഥികളെ, പൂര്‍വ്വവിദ്യാര്‍ത്ഥികളെ, മഹതികളെ മഹാന്മാരെ! വിശ്വഭാരതിയുടെ നൂറാം വാര്‍ഷികാഘോഷം എന്നത് എല്ലാ ഇന്ത്യാക്കാര്‍ക്കും വലിയ അഭിമാനത്തിനുള്ള കാര്യമാണ്. ഈ ‘തപോഭൂമിയുടെ’ നന്മകളെ ഓര്‍ത്തെടുക്കാനും അനുസ്മരിക്കാനും ഈ ദിവസം ഒരു അവസരം ലഭിക്കുന്നുവെന്നതില്‍ ഞാന്‍ അതീവ സന്തുഷ്ടനാണ്.
സുഹൃത്തുക്കളെ,
വിശ്വഭാരതിയുടെ 100വര്‍ഷത്തെ യാത്ര വളരെ സവിശേഷമാണ്. ഗുരുദേവന്റെ ആശയങ്ങള്‍, വീക്ഷണങ്ങള്‍ എന്നിവയുടെയും ഇന്ത്യാമാതാവിന്റെ കഠിനപ്രയത്നത്തിന്റെയും സാക്ഷാത്കാരമാണ് വിശ്വഭാരതി. ഇന്ത്യയ്ക്ക് ഇത് ഗുരുദേവന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്നതിന് രാജ്യത്തിന് തുടര്‍ ഊര്‍ജ്ജം നല്‍കുന്നതിന് ആരാധനാകേന്ദ്രമാണ്. നവ ഇന്ത്യ നിര്‍മ്മിക്കുന്നതിനായി പുതിയ പരിശ്രമങ്ങള്‍ നടത്തുന്ന ലോകപ്രശസ്തരായ ഗാനരചയിതാക്കള്‍, സംഗീതജ്ഞര്‍, കലാകാരന്മാര്-സാഹിത്വ്യകാരന്മാര്, സാമ്പത്തികവിദഗ്ധര്‍, സാമൂഹികശാസ്ത്രജ്ഞര്‍, ശാസ്ത്രജ്ഞര്‍, ധനകാര്യവിദഗ്ധര്‍ എന്നിവരെ വിശ്വഭാരതി സൃഷ്ടിക്കുകയാണ്. ഈ സ്ഥാപനത്തെ ഇത്രയും ഉയരത്തില്‍ എത്തിച്ച എല്ലാവ്യക്തികള്‍ക്കും എന്റെ ആത്മാര്‍ത്ഥമായ ആദരവ്; ഞാന്‍ അവരെ അഭിനന്ദിക്കുന്നു.
സുഹൃത്തുക്കളെ,
ഇന്ന് നമ്മള് വിശ്വഭാരതി സര്‍വകലാശാലയുടെ 100-ാം വാര്‍ഷികം ആഘോഷിക്കുമ്പോള്‍, ഈ സ്ഥാപനത്തിന്റെ അടിത്തറയായി രൂപപ്പെട്ട സാഹചര്യവും നാം ഓര്‍ക്കേണ്ടത് അനിവാര്യമാണ്. ഇത് ബ്രിട്ടീഷ് സാമ്രാജ്യത്വത്തില്‍ നിന്നുമാത്രം ഉയര്‍ന്ന സാഹചര്യമായിരുന്നില്ല. നൂറുക്കണക്കിന് വര്‍ഷങ്ങളുടെ പരിചയവും100ക്കണക്കിന് വര്‍ഷങ്ങള്‍ നീണ്ടുനിന്ന സംഘടിതപ്രവര്‍ത്തനങ്ങളുടെ പശ്ചാത്തലവും ഇതിന് പിന്നലുണ്ട്.
സുഹൃത്തുക്കളെ,
സ്വാതന്ത്ര്യസമരപോരാട്ടത്തെക്കുറിച്ച് സംസാരിക്കുമ്പോള്‍ 19, 20 നൂറ്റാണ്ടുകള്‍ നമ്മുടെ മനസില്‍ ഓടിയെത്തും. എന്നാല്‍ ഈ പ്രസ്ഥാനങ്ങളുടെ അടിത്തറ വളരെ മുമ്പുതന്നെ ഇട്ടിരുന്നുവെന്നതും വസ്തുതയാണ്. നൂറ്റാണ്ടുകളായി നടന്നുകൊണ്ടിരുന്ന വിവിധ പ്രസ്ഥാനങ്ങളില്‍ നിന്നാണ് ഇന്ത്യയുടെ സ്വാതന്ത്ര്യസമരത്തിന് ഊര്‍ജ്ജം ലഭിച്ചത്. ഭക്തിപ്രസ്ഥാനം ഇന്ത്യയുടെ ആത്മീയ സാംസ്ക്കാരിക ഐക്യം ശക്തിപ്പെടുത്തി. ഭക്തികാലഘട്ടത്തില്‍ ഇന്ത്യയുടെ എല്ലാ മേഖലകളിലുമുള്ള, എല്ലാ ദിശകളിലുമുള്ള പൂര്‍വ്വ-പശ്ചിമ-ഉത്തര-ദക്ഷിണ ഭാഗത്തുള്ള നമ്മുടെ സന്യാസിമാര്‍, മഹന്തുക്കള്‍, ആചാര്യമാര്‍ എല്ലാവരും നമ്മുടെ രാജ്യത്തിന്റെ അന്തര്‍ബോധത്തെ ഉയിര്ത്തെഴുന്നേല്പ്പിക്കുന്നതിന് നിരന്തരവും തടസമില്ലാത്തതുമായ പ്രയത്നം നടത്തിയിരുന്നു. ഭക്തികാലഘട്ടത്തില്‍ ഈ പുണ്യാത്മാക്കള്‍ ജനങ്ങള്‍ക്കുള്ളില്‍ ഏകതയുടെ ആത്മാവ് നിറച്ചു. അതിന്റെ ഫലമായി എല്ലാ അതിര്‍ത്തികളും കടന്ന് ഈ പ്രസ്ഥാനം ഇന്ത്യയുടെ ഓരോ മൂലയിലും എത്തപ്പെട്ടു. എല്ലാ വിശ്വാസത്തിലും എല്ലാ വര്‍ഗ്ഗത്തിലും എല്ലാ മതത്തിലുപെട്ട ജനങ്ങള്‍ സ്വാഭിമാനത്തിനും സാംസ്ക്കാരിക പൈതൃകത്തിനുമായി ഉപാസനാസ്ഥലങ്ങളില് എണീറ്റുനിന്നു. പോരാടുന്ന ഇന്ത്യയില്‍ ഭക്തിപ്രസ്ഥാനം നൂറ്റാണ്ടുകള്‍ സംയോജിച അന്തര്‍ബോധം നിറച്ചു.
സുഹൃത്തുക്കളെ,
നൂറുക്കണക്കിന് വര്‍ഷങ്ങളിലെ ഭക്തിപ്രസ്ഥാനത്തിനോടൊപ്പം കര്മ്മപ്രസ്ഥാനവും രാജ്യത്ത് സംഭവിച്ചു. നൂറ്റാണ്ടുകളായി ഇന്ത്യയിലെ ജനങ്ങള്‍ സാമ്രാജ്യത്വത്തിനും കോളനിവാഴ്ചയ്ക്കുമെതിരെ പോരാടുകയായിരുന്നു. അത് ഛത്രപതി ശിവജി മഹാരാജോ, മഹാറാണാ പ്രതാപോ, ഝാന്‍സിയിലെ റാണി ലക്ഷ്മിബായിയോ, കിറ്റൂരിലെ റാണി ചെന്നമ്മയോ അല്ലെങ്കില്‍ ബിര്‍സാമുണ്ടാ പ്രഭുവിന്റെ സായുധപോരാട്ടമോ എന്തോ ആയിക്കോട്ടെ, അനീതിക്കും ചൂഷണത്തിനുമെതിരായ സാധാരണപൗരന്മാരുടെ ഈ കര്‍ക്കശമായ പരിശ്രമങ്ങള്‍, നിര്‍ബന്ധബുദ്ധി, ത്യാഗം എല്ലാം അതിന്റെ കൊടുമുടിയിലായിരുന്നു. പില്ക്കാലത്ത് ഇതെല്ലാം നമ്മുടെ സ്വാതന്ത്ര്യസമരപോരാട്ടത്തിന്റെ പ്രധാനപ്പെട്ട പ്രചോദനമായി മാറി.
സുഹൃത്തുക്കളെ,
ഉപാസനയുടെയും പരിശ്രമങ്ങളുടെയും ധാരകള്‍ അതിവേഗത്തില്‍ ഒഴുകുമ്പോള്‍ പുതിയ ത്രിവേണിസംഗമത്തിന്റെ നദികള്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തിന്റെ അന്തര്‍ബോധമായി മാറും. സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള അഭിവാഞ്ചയില്‍, സമ്പൂര്‍ണ്ണമായ പ്രചോദനവും സമര്‍പ്പണവുമുണ്ട്. അറിവിന്റെ അടിസ്ഥാനത്തില്ആശയപരമായ പ്രസ്ഥാനം സൃഷ്ടിക്കുകയും അതോടൊപ്പം ഇന്ത്യയുടെ ഭാവിക്കായി ശോഭമയമായ ഒരു തലമുറയെ സൃഷ്ടിക്കുകയുമായിരുന്നു കാലത്തിന്റെ ആവശ്യം. ആ കാലത്ത് നിരവധി സ്ഥാപനങ്ങള്‍, ഉത്തരവാദിത്വമുള്ള നിരവധി വിദ്യാഭ്യാസസ്ഥാപനങ്ങളും സര്‍വകലാശാലകളും ഇതിനായി സുപ്രധാനമായ പങ്കുവഹിച്ചു. ഈ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി നടന്നുകൊണ്ടിരുന്ന ആശയപരമായ പ്രസ്ഥാനങ്ങള്‍ക്ക് ഒരു പുതിയ ഊര്‍ജ്ജം, പുതിയ ദിശ, ഒരു പുതിയ ഉന്നതി എന്നിവ നല്കി.
സുഹൃത്തുക്കളെ,
ഗുരുദേവ് സ്ഥാപിച്ച വിശ്വഭാരതി സര്‍വകലാശാല അറിവിന്റെ ഈ പ്രസ്ഥാനത്തിന് ഊര്‍ജ്ജം നല്കി. അദ്ദേഹത്തിന്റെ പാരമ്പര്യവുമായി ബന്ധപ്പെട്ടിരിക്കുമ്പോള്‍ ഇന്ത്യയുടെ സംസ്ക്കാരത്തെക്കുടി ചേര്‍ത്തുകൊണ്ട് വിശ്വഭാരതിക്ക് ഗുരുദേവ് നല്കിയ രൂപത്തിലൂടെ അദ്ദേഹം രാജ്യത്തിന് മുന്നില്‍ ശക്തമായ ഒരു ദേശീയതയുടെ തിരിച്ചറിവ് വച്ചു. അതേസമയം ലോക സാഹോദര്യത്തിനും അദ്ദേഹം തുല്യപ്രാധാന്യം നല്കി.
സുഹൃത്തുക്കളെ,
വേദങ്ങള്‍ മുതല്‍ വിവേകാനന്ദന് വരെയുള്ളവരുടെ ആശയധാരകളും ഗുരുദേവന്റെ ദേശീയതയുടെ ആശയങ്ങളില്‍ പ്രകടമായിരുന്നു. ഇന്ത്യയില്‍ എന്താണോ മികച്ചത് അതില്‍ നിന്നും ലോകത്തിന് നേട്ടമുണ്ടാകണമെന്നും ലോകത്തിലെ നല്ലതില്‍ നിന്നും ഇന്ത്യ പഠിക്കണമെന്നതുമായിരുന്നു അദ്ദേഹത്തിന്റെ വീക്ഷണം. നിങ്ങള്‍ നിങ്ങളുടെ സര്‍വകലാശാലയുടെ പേരുതന്നെ നോക്കുകയാണെങ്കില്‍ അതായത് വിശ്വഭാരത്, ഇത് ഭാരതമാതാവിന്റെയും വിശ്വസത്തിന്റെയും അതായത് ലോകത്തിന്റെയും ബന്ധിപ്പിക്കലമാണ്. സര്‍വജ്ഞാനം, സഹവര്‍ത്തിത്വം, സഹകരണം എന്നിവിയിലുടെ മാനവക്ഷേമം എന്ന മഹത്തായ ലക്ഷ്യത്തിലേക്ക് ഗുരുദേവന് സഞ്ചരിച്ചു. വിശ്വഭാരതിക്ക് വേണ്ടിയുള്ള ഗുരുദേവന്റെ വീക്ഷണം കൂടിയാണ് സ്വാശ്രയ ഇന്ത്യയുടെ സത്ത. ലോകത്തിന്റെയാകെ ക്ഷേമത്തിന് വേണ്ടിയുള്ള ഇന്ത്യയുടെ ക്ഷേമപാതകൂടിയാണ് ആത്മനിര്‍ഭര്‍ ഭാരത് അഭിയാന്.
സുഹൃത്തുക്കളെ,
ഇന്ത്യയുടെ ആത്മാവ്, ഇന്ത്യയുടെ സ്വാശ്രയത്വം, ഇന്ത്യയുടെ സ്വാഭിമാനം എന്നിവയെല്ലാം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നവയാണ്. ഇന്ത്യയുടെ സ്വാഭിമാനം സംരക്ഷിക്കുന്നതിനായി ബംഗാളിലെ നിരവധി തലമുറകള്‍ക്ക് അവരുടെ ജീവന് ത്യാഗം ചെയ്യേണ്ടിവന്നു. ഓര്‍ക്കുക, കുദിരാം ബോസിനെ വെറും 18-ാമത്തെ വയസിലാണ് തൂക്കികൊന്നത്. പ്രഫുല ചാക്കി 19-ാം വയസിലാണ് മരിച്ചത്. ബംഗാളിന്റെ അഗ്നികന്യ എന്നറിയപ്പെടുന്ന ബിനാ ദാസിനെ 21-ാം വയസിലാണ് ജയിലിലയച്ചത്. പ്രിതിലതാ വഡേദാര്‍ തന്റെ ജീവിതം 21-ാം വയസില്‍ ഉപേക്ഷിച്ചു. ചരിത്രത്തില്‍ പേരുകള്‍ രേഖപ്പെടുത്താത്ത എണ്ണമറ്റ ആളുകള്‍ മിക്കവാറും ഉണ്ടായിരിക്കും. രാജ്യത്തിന്റെ സ്വാഭിമാനം സംരക്ഷിക്കുന്നതിനായാണ് ഇവരെല്ലാം പുഞ്ചിരിയോടെ മരണത്തെ ആലിംഗനം ചെയ്തത്. ഇന്ന് അവരില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടുകൊണ്ട് നമുക്ക് സ്വാശ്രയ ഇന്ത്യയ്ക്ക് വേണ്ടി ജീവിക്കാം, ആ പ്രതിജ്ഞ സാക്ഷാത്കരിക്കാനായി.
സുഹൃത്തുക്കളെ,
ഇന്ത്യയെ ശക്തവും സ്വാശ്രയവും ആക്കുന്നതിനുള്ള നിങ്ങളുടെ ഓരോ സംഭാവനയും ലോകത്തെയാകെ മികച്ചതാക്കി മാറ്റും. 2022ല്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷം പൂര്‍ത്തിയാക്കും. വിശ്വഭാരതി സ്ഥാപിച്ച് 27 വര്‍ഷം കഴിഞ്ഞാണ് ഇന്ത്യ സ്വതന്ത്രമായത്. ഇപ്പോള്‍ മുതല്‍ 27 വര്‍ഷം കഴിയുമ്പോള്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 100-ാം വാര്‍ഷികം ആഘോഷിക്കും. നമുക്ക് പുതിയ ലക്ഷ്യങ്ങള്‍ നിശ്ചയിക്കാനുണ്ട്, പുതിയ ഊര്‍ജ്ജങ്ങള്‍ വര്‍ദ്ധിപ്പിക്കാനുണ്ട്, പുതിയ വഴികളിലൂടെ നമ്മുടെ യാത്ര ആരംഭിക്കുക. ഈ യാത്രയില്‍ നമ്മുടെ മാര്‍ഗ്ഗദര്‍ശി ഗുരുദേവനും അദ്ദേഹത്തിന്റെ ആശയങ്ങളുമല്ലാതെ അല്ലാതെ മറ്റൊന്നുമല്ല. പ്രചോദനവും നിശ്ചയദാര്‍ഡ്യവുമുണ്ടെങ്കില്‍ ലക്ഷ്യങ്ങള്‍ സ്വാഭാവികമായി തന്നെ നേടാനാകും.
സുഹുത്തുക്കളെ,
”സംഗീതവും കലകളും ഇല്ലെങ്കില്‍ രാജ്യത്തിന് പ്രകടനത്തിനുള്ള അതിന്റെ യഥാര്‍ത്ഥ ശക്തി നഷ്ടപ്പെട്ടുപോകുമെന്നും അതിന്റെ പൗരന്മാരുടെ ശ്രഷ്ഠത പുറത്തുവരില്ലെന്നും’ഗുരുദേവന് പലപ്പോഴും പറയാറുണ്ടായിരന്നു. പ്രകൃതിയുടെ സംരക്ഷണവും നമ്മുടെ സമ്പന്നമായ സംസ്ക്കാരത്തിന്റെ വിപുലീകരണവും വളരെ പ്രധാനമാണെന്ന് ഗുരുദേവന് കരുതിയിരുന്നു. ആ കാലത്തെ ബംഗാളിലേക്ക് നാം നോക്കുകയാണെങ്കില്‍ മറ്റൊരു അത്ഭുതകരമായ കാര്യം കാണാന്‍ കഴിയും.സ്വാതന്ത്രപോരാട്ടത്തിന്റെ ഭാഗമായി എല്ലായിടത്തും കലാപങ്ങള്‍ നടക്കുമ്പോള്‍ ആ പ്രസ്ഥാനങ്ങള്‍ക്ക് ദിശാബോധം നല്‍കുന്നതിനൊപ്പം സംസ്ക്കാരത്തിന്റെ പരിപോഷകരായും ബംഗാള്‍ നിലകൊണ്ടു. ബംഗാളിലെ സംസ്ക്കാരം, സാഹിത്യം, സംഗീതം എന്നിവയും ഒരുതരത്തില്‍ സ്വാതന്ത്ര്യസമരപ്രസ്ഥാനത്തെ വളര്‍ത്തി.
സുഹൃത്തുക്കളെ,
പഠനത്തിന്റെ ഒരു കേന്ദ്രമായി മാത്രമല്ല ഗുരുദേവന് വിശ്വഭാരത് സ്ഥാപിച്ചത്. ” പഠനത്തിന്റെ ഇരിപ്പിടം’ പഠനത്തിനുള്ള ഒരു പുണ്യകേന്ദ്രമായാണ് അദ്ദേഹം ഇതിനെ കണ്ടത്. അഭ്യസിപ്പിക്കലും പഠിക്കലും തമ്മിലുള്ള വ്യത്യാസം ഗുരുദേവന്റെ ഒരുവാചകത്തില്‍ നിന്ന് മനസിലാക്കാന്‍ കഴിയും. ‘ഞാന്‍ പന്താണ് പഠിപ്പിച്ചതെന്ന് എനിക്കറിയില്ല, ഞാന്‍ എന്താണ് പഠിച്ചതെന്നത് മാത്രമേ എനിക്കറിയൂ’ എന്നാണ് അദ്ദേഹംപ റഞ്ഞത്. ഇതിനെ കൂടുതല്‍ വിപുലമാക്കികൊണ്ട് ‘നമ്മെ അറിയിക്കുന്നത് മാത്രമല്ല മഹത്തരമായ വിദ്യാഭ്യാസം, എല്ലാവര്‍ക്കുമൊപ്പം ജീവിക്കാന്‍ പഠിപ്പിക്കുന്നതുമാണ്” എന്ന് ഗുരുദേവ് ടാഗോര്‍ പറഞ്ഞിട്ടുണ്ട്. നമ്മള് അറിവിനെ മേഖലകളില്‍ മാത്രമായി കൂട്ടികെട്ടുകയോ പരിമിതപ്പെടുത്തുകയോ പാടില്ലെന്നതായിരുന്നു ലോകത്തിനാകെയുള്ള അദ്ദേഹത്തിന്റെ സന്ദേശം. യജുര്വവേദത്തിലെ മന്ത്രത്തിനെ അദ്ദേഹം വിശ്വഭാരതയുടെ മന്ത്രമാക്കി അതായത് ‘यत्र विश्वम भवत्येक नीड़म’ – ” എവിടെയാണോ ലോകമാകെ ഒരു കൂടാകുന്നത്”.
ദേശീയ വിദ്യാഭ്യാസനയത്തിലൂടെ ഇന്ന് രാജ്യവും ഈ ലക്ഷ്യം സാക്ഷാത്കരിക്കാനാണ് ശ്രമിക്കുന്നത്. വിദ്യാഭ്യാസനയം നടപ്പാക്കുന്നതിന് വിശ്വഭാരതി സുപ്രധാനമായ പങ്കാണ് വഹിക്കുന്നത്. നിങ്ങള്‍ക്ക് 100വര്‍ഷത്തെ പരിചയമുണ്ട്, പാണ്ഡിത്യവും, ദിശാബോധവും, തത്വശാസ്ത്രവും എല്ലാത്തിനുപരി ഗുരുദേവന്റെ അനുഗ്രഹങ്ങളുമുണ്ട്. മറ്റ് വിദ്യാഭ്യാസസ്ഥാപനങ്ങളുമായി വിശ്വഭാരതി കുടുതല്‍ ചര്‍ച്ചകള്‍ നടത്തുന്നതിലൂടെ ആ സ്ഥാപനങ്ങള്‍ക്ക് വളരെയധികം മനസിലാക്കാന്‍ കഴിയും.
സുഹൃത്തുക്കളെ,
ഗുരുദേവന്റെ മൂത്തസഹോദരന് സത്യേന്ദ്ര ടാഗോള്‍ ഐ.സി.എസിലായിരുന്നപ്പോള്‍ അദ്ദേഹത്തെ ഗുജറാത്തിലെ അഹമ്മദാബാദിലാണ് നിയമിച്ചത്. നിരന്തരമായി ഗുജറാത്ത് സന്ദര്‍ശിക്കാറുണ്ടായിരുന്ന രവീന്ദ്രടാഗോള് അവിടെ വളരെക്കാലം ചെലവഴിച്ചിട്ടുമുണ്ട്. അഹമ്മദാബാദില്‍ താമസിക്കുമ്പോഴാണ് ‘ബന്ദി ഓ അമറും’ നിരോബ് രജനി ദേഖേ’ എന്ന അദ്ദേഹത്തിന്റെ രണ്ടു ജനപ്രിയ കവിതകള്‍ രചിച്ചത്. ഗുജറാത്തില്‍ താമസിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ പ്രശസ്തമായ പുസ്തകമായ ‘കുഷ്ദിത് പാഷാന്‍’ എന്ന പുസ്തകത്തിന്റെ ഒരുഭാഗം രചിച്ചതും. എല്ലാത്തിനുപരിയായി ഗുജറാത്തിന്റെ ഒരു മകളാണ് ടാഗോര്‍ കുടുംബത്തിന്റെ മരുമകളാകുകയും ചെയ്തു.
സുഹൃത്തുക്കളെ,
നിങ്ങള്‍ എവിടെ പോയാലും ഏത് മേഖലയിലായാലും നിങ്ങളുടെ കഠിനപ്രയത്നം ഒരു നവ ഇന്ത്യയെ സൃഷ്ടിക്കും. ഗുരുദേവന്റെ വരികളോടെ ഞാന്‍ അവസാനിപ്പിക്കാം ” പുതിയ സാദ്ധ്യതകളുടെ വാതിലുകള്‍ നിങ്ങള്‍ക്കായി രാജ്യത്ത് കാത്തിരിക്കുന്നു. നിങ്ങളെല്ലാവരും വിജയിക്കട്ടെ, മുന്നോട്ടുപോകുക, രാജ്യത്തിന്റെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുക! “എന്ന് ഗുരുദേവന് പറഞ്ഞിട്ടുണ്ട്. ഇതോടൊപ്പം എല്ലാവര്ക്കും ശുഭാംശസകള്‍ നേരുന്നു, ഒരിക്കല്‍ കൂടി നിങ്ങള്‍ക്കെല്ലാം വളരെയധികം നന്ദി, മുന്നോട്ടുള്ള യാത്രയ്ക്കും നമ്മെ പുതിയ ഉയരങ്ങളിലേക്ക് കൊണ്ടുപോകുന്നതിനും ഈ ശതാബ്ദിവര്‍ഷം ഒരു ശക്തമായ നാഴികകല്ലാകട്ടെ. ലോകത്തിന്റെ ക്ഷേമസ്വപ്നങ്ങളും വിശ്വഭാരതി ജന്മം കൊണ്ട സ്വപ്നങ്ങളും സാക്ഷാത്കരിക്കുന്നതിനായി ഇന്ത്യയുടെ ക്ഷേമത്തിന്റെ പാത ശക്തിപ്പെടുത്തികൊണ്ട് ഈ സര്‍വകലാശാല മുന്നോട്ടുനീങ്ങുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു. നിങ്ങള്‍ക്കെല്ലാം വളരെ നന്മകള് ആഗ്രഹിക്കുന്നു.
വളരെയധികം നന്ദി!
നിരാക്ഷേപപത്രം: പ്രധാനമന്ത്രിയുടെ പ്രസംഗത്തിന്റെ ഏകദേശ പരിഭാഷയാണ് ഇത്. യഥാര്‍ത്ഥ പ്രസംഗം ഹിന്ദിയിലാണ് നടത്തിയത്.
विश्वभारती की सौ वर्ष यात्रा बहुत विशेष है।
— PMO India (@PMOIndia) December 24, 2020
विश्वभारती, माँ भारती के लिए गुरुदेव के चिंतन, दर्शन और परिश्रम का एक साकार अवतार है।
भारत के लिए गुरुदेव ने जो स्वप्न देखा था, उस स्वप्न को मूर्त रूप देने के लिए देश को निरंतर ऊर्जा देने वाला ये एक तरह से आराध्य स्थल है: PM
हमारा देश, विश्व भारती से निकले संदेश को पूरे विश्व तक पहुंचा रहा है।
— PMO India (@PMOIndia) December 24, 2020
भारत आज international solar alliance के माध्यम से पर्यावरण संरक्षण में विश्व का नेतृत्व कर रहा है।
भारत आज इकलौता बड़ा देश है जो Paris Accord के पर्यावरण के लक्ष्यों को प्राप्त करने के सही मार्ग पर है: PM
जब हम स्वतंत्रता संग्राम की बात करते हैं तो हमारे मन में सीधे 19-20वीं सदी का विचार आता है।
— PMO India (@PMOIndia) December 24, 2020
लेकिन ये भी एक तथ्य है कि इन आंदोलनों की नींव बहुत पहले रखी गई थी।
भारत की आजादी के आंदोलन को सदियों पहले से चले आ रहे अनेक आंदोलनों से ऊर्जा मिली थी: PM
भारत की आध्यात्मिक और सांस्कृतिक एकता को भक्ति आंदोलन ने मजबूत करने का काम किया था।
— PMO India (@PMOIndia) December 24, 2020
भक्ति युग में,
हिंदुस्तान के हर क्षेत्र,
हर इलाके, पूर्व-पश्चिम-उत्तर-दक्षिण,
हर दिशा में हमारे संतों ने,
महंतों ने,
आचार्यों ने देश की चेतना को जागृत रखने का प्रयास किया: PM
भक्ति आंदोलन वो डोर थी जिसने सदियों से संघर्षरत भारत को सामूहिक चेतना और आत्मविश्वास से भर दिया: PM
— PMO India (@PMOIndia) December 24, 2020
भक्ति का ये विषय तब तक आगे नहीं बढ़ सकता जब तक महान काली भक्त श्रीरामकृष्ण परमहंस की चर्चा ना हो।
— PMO India (@PMOIndia) December 24, 2020
वो महान संत, जिनके कारण भारत को स्वामी विवेकानंद मिले।
स्वामी विवेकानंद भक्ति, ज्ञान और कर्म, तीनों को अपने में समाए हुए थे: PM
उन्होंने भक्ति का दायरा बढ़ाते हुए हर व्यक्ति में दिव्यता को देखना शुरु किया।
— PMO India (@PMOIndia) December 24, 2020
उन्होंने व्यक्ति और संस्थान के निर्माण पर बल देते हुए कर्म को भी अभिव्यक्ति दी, प्रेरणा दी: PM
भक्ति आंदोलन के सैकड़ों वर्षों के कालखंड के साथ-साथ देश में कर्म आंदोलन भी चला।
— PMO India (@PMOIndia) December 24, 2020
भारत के लोग गुलामी और साम्राज्यवाद से लड़ रहे थे।
चाहे वो छत्रपति शिवाजी हों, महाराणा प्रताप हों, रानी लक्ष्मीबाई हों, कित्तूर की रानी चेनम्मा हों, भगवान बिरसा मुंडा का सशस्त्र संग्राम हो: PM
अन्याय और शोषण के विरुद्ध सामान्य नागरिकों के तप-त्याग और तर्पण की कर्म-कठोर साधना अपने चरम पर थी।
— PMO India (@PMOIndia) December 24, 2020
ये भविष्य में हमारे स्वतंत्रता संग्राम की बहुत बड़ी प्रेरणा बनी: PM
जब भक्ति और कर्म की धाराएं पुरबहार थी तो उसके साथ-साथ ज्ञान की सरिता का ये नूतन त्रिवेणी संगम, आजादी के आंदोलन की चेतना बन गया था।
— PMO India (@PMOIndia) December 24, 2020
आजादी की ललक में भाव भक्ति की प्रेरणा भरपूर थी: PM
समय की मांग थी कि ज्ञान के अधिष्ठान पर आजादी की जंग जीतने के लिए वैचारिक आंदोलन भी खड़ा किया जाए और साथ ही उज्ज्वल भावी भारत के निर्माण के लिए नई पीढ़ी को तैयार भी किया जाए।
— PMO India (@PMOIndia) December 24, 2020
और इसमें बहुत बड़ी भूमिका निभाई, कई प्रतिष्ठित शिक्षण संस्थानों ने, विश्वविद्यालयों ने: PM
इन शिक्षण संस्थाओं ने भारत की आज़ादी के लिए चल रहे वैचारिक आंदोलन को नई ऊर्जा दी, नई दिशा दी, नई ऊंचाई दी।
— PMO India (@PMOIndia) December 24, 2020
भक्ति आंदोलन से हम एकजुट हुए,
ज्ञान आंदोलन ने बौद्धिक मज़बूती दी और
कर्म आंदोलन ने हमें अपने हक के लिए लड़ाई का हौसला और साहस दिया: PM
सैकड़ों वर्षों के कालखंड में चले ये आंदोलन त्याग, तपस्या और तर्पण की अनूठी मिसाल बन गए थे।
— PMO India (@PMOIndia) December 24, 2020
इन आंदोलनों से प्रभावित होकर हज़ारों लोग आजादी की लड़ाई में बलिदान देने के लिए आगे आए: PM
वेद से विवेकानंद तक भारत के चिंतन की धारा गुरुदेव के राष्ट्रवाद के चिंतन में भी मुखर थी।
— PMO India (@PMOIndia) December 24, 2020
और ये धारा अंतर्मुखी नहीं थी।
वो भारत को विश्व के अन्य देशों से अलग रखने वाली नहीं थी: PM
उनका विजन था कि जो भारत में सर्वश्रेष्ठ है, उससे विश्व को लाभ हो और जो दुनिया में अच्छा है, भारत उससे भी सीखे।
— PMO India (@PMOIndia) December 24, 2020
आपके विश्वविद्यालय का नाम ही देखिए: विश्व-भारती।
मां भारती और विश्व के साथ समन्वय: PM
विश्व भारती के लिए गुरुदेव का विजन आत्मनिर्भर भारत का भी सार है।
— PMO India (@PMOIndia) December 24, 2020
आत्मनिर्भर भारत अभियान भी विश्व कल्याण के लिए भारत के कल्याण का मार्ग है।
ये अभियान, भारत को सशक्त करने का अभियान है, भारत की समृद्धि से विश्व में समृद्धि लाने का अभियान है: PM
Speaking at #VisvaBharati University. Here is my speech. https://t.co/YH17s5BAll
— Narendra Modi (@narendramodi) December 24, 2020
विश्व भारती की सौ वर्ष की यात्रा बहुत विशेष है।
— Narendra Modi (@narendramodi) December 24, 2020
मुझे खुशी है कि विश्व भारती, श्रीनिकेतन और शांतिनिकेतन निरंतर उन लक्ष्यों की प्राप्ति का प्रयास कर रहे हैं, जो गुरुदेव ने तय किए थे।
हमारा देश विश्व भारती से निकले संदेश को पूरे विश्व तक पहुंचा रहा है। pic.twitter.com/j9nhrzv0WL
जब हम स्वतंत्रता संग्राम की बात करते हैं तो हमारे मन में सीधे 19वीं और 20वीं सदी का विचार आता है।
— Narendra Modi (@narendramodi) December 24, 2020
लेकिन इन आंदोलनों की नींव बहुत पहले रखी गई थी। भक्ति आंदोलन से हम एकजुट हुए, ज्ञान आंदोलन ने बौद्धिक मजबूती दी और कर्म आंदोलन ने लड़ने का हौसला दिया। pic.twitter.com/tjKTpaFKKF
गुरुदेव सर्वसमावेशी, सर्वस्पर्शी, सह-अस्तित्व और सहयोग के माध्यम से मानव कल्याण के बृहद लक्ष्य को लेकर चल रहे थे।
— Narendra Modi (@narendramodi) December 24, 2020
विश्व भारती के लिए गुरुदेव का यही विजन आत्मनिर्भर भारत का भी सार है। pic.twitter.com/zel7VOHWoC
विश्व भारती की स्थापना के 27 वर्ष बाद भारत आजाद हो गया था।
— Narendra Modi (@narendramodi) December 24, 2020
अब से 27 वर्ष बाद भारत अपनी आजादी के 100 वर्ष का पर्व मनाएगा।
हमें नए लक्ष्य गढ़ने होंगे, नई ऊर्जा जुटानी होगी, नए तरीके से अपनी यात्रा शुरू करनी होगी। इसमें हमारा मार्गदर्शन गुरुदेव के ही विचार करेंगे। pic.twitter.com/nTha5OJlwx
गुरुदेव ने विश्व भारती की स्थापना सिर्फ पढ़ाई के एक केंद्र के रूप में नहीं की थी। वे इसे ‘Seat of Learning’, सीखने के एक पवित्र स्थान के तौर पर देखते थे।
— Narendra Modi (@narendramodi) December 24, 2020
ऐसे में, नई राष्ट्रीय शिक्षा नीति को लागू करने में विश्व भारती की बड़ी भूमिका है। pic.twitter.com/dwMGTZfKxQ
गुरुदेव का जीवन हमें एक भारत-श्रेष्ठ भारत की भावना से भरता है।
— Narendra Modi (@narendramodi) December 24, 2020
यह दिखाता है कि कैसे विभिन्नताओं से भरा हमारा देश एक है, एक-दूसरे से कितना सीखता रहा है।
यही संस्कार गुरुदेव ने भी विश्वभारती को दिए हैं। इन्हीं संस्कारों को हमें मिलकर निरंतर मजबूत करना है। pic.twitter.com/MGZ8OLI56A