Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിവര സാങ്കേതികവിദ്യ, ഇലക്‌ട്രോണിക്‌സ് മേഖലകളിലെ സഹകരണത്തിന് ഇന്ത്യയും ബെല്‍ജിയവുമായി ധാരണാപത്രത്തിന് മന്ത്രിസഭയുടെ അംഗീകാരം


വിവര സാങ്കേതിക വിദ്യ, ഇലക്‌ട്രോണിക്‌സ് (ഐ.സി.റ്റി ആന്റ ഇ) രംഗങ്ങളില്‍ സഹകരണത്തിന് ഇന്ത്യയും ബെല്‍ജിയവും തമ്മില്‍ ഒപ്പിട്ട ധാരണാപത്രം പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിലയിരുത്തി. ബെല്‍ജിയത്തിലെ ഫിലിപ്പ് രാജാവിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ 2017 നവംബര്‍ 7 നാണ് ധാരണാപത്രം ഒപ്പിട്ടത്.

ഇന്ത്യയും ബെല്‍ജിയവും തമ്മില്‍ ഐ.സി.റ്റി ആന്റ് ഇ നയരൂപീകരണ രംഗത്തെ ഏറ്റവും മികച്ച പ്രവര്‍ത്തനങ്ങള്‍ പങ്കുവയ്ക്കുന്നതുള്‍പ്പെടെയുള്ള സഹകരണം ഉദ്ദേശിച്ചുള്ളതാണ് ഈ ധാരണാപത്രം. ഒപ്പം ഡിജിറ്റല്‍ അജണ്ട സാങ്കേതിവിദ്യ, ഐ.സി.റ്റി ആന്റ് ഇ നിര്‍മ്മാണ സേവനരംഗത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഗവേഷണങ്ങള്‍, ഇ-ഗവേര്‍ണന്‍സ്, ഇ-പബ്ലിക്ക് സര്‍വീസ് ഡെലിവറി, സമ്മേളനങ്ങളിലെ പങ്കാളിത്തം, പഠന സന്ദര്‍ശനങ്ങളും വിദഗ്ധരുടെ കൈമാറ്റവും വിവരപര്യാപത പ്രശ്‌നം, പരിഹരിക്കുകയും സൈബര്‍ സുരക്ഷ ഉറപ്പാക്കുകയും ചെയ്യുക, വിപണി ലഭ്യത, വ്യാപരവും സേവനവും എന്നീ മേഖലകളിലെ സഹകരണവും ധാരണാപത്രം കൊണ്ട് ഉദ്ദേശിക്കുന്നു.

പശ്ചാത്തലം
ഉഭയകക്ഷി-ബഹുകക്ഷി ഐ.സി.റ്റി സഹകരണം പരിപോഷിപ്പിക്കുന്നതിനായി കേന്ദ്ര വിവര സാങ്കേതികവിദ്യ-ഇലക്‌ട്രോണിക്‌സ് മന്ത്രാലയം (മെയ്റ്റ് വൈ) നിരവധി രാജ്യങ്ങളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്നത്തെ അറിവിന്റെ കാലഘട്ടത്തില്‍ ഐ.സി.റ്റിക്ക് സാമ്പത്തികവളര്‍ച്ചയും രാജ്യത്തിന്റെ മറ്റുസാമ്പത്തിക സാമൂഹിക വികസനവും പരിപോഷിപ്പിക്കുന്നതില്‍ വളരെ സുപ്രധാനമായ പങ്ക് വഹിക്കാനാകും. ഐ.സി.റ്റി രംഗത്ത് വിവരങ്ങള്‍ കൈമാറുന്നതിനും വളരെ അടുത്ത സഹകരണത്തിനുമായി മന്ത്രാലയം നിരവധി പങ്കാളിത്തരാജ്യങ്ങളും/സംഘടനകളുമായി ഇതിനകം ധാരണാപത്രങ്ങളോ/ കരാറുകളോ ഒപ്പുവച്ചിട്ടുണ്ട്. വിവിധ രാജ്യങ്ങളുമായുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനും പ്രത്യേകിച്ച് കേന്ദ്ര ഗവണ്‍മെന്റിന്റെ നൂതന സംരംഭങ്ങളായ ”ഡിജിറ്റല്‍ ഇന്ത്യ”, ” മേക്ക് ഇന്‍ ഇന്ത്യ” തുടങ്ങിയവ മൂലം ഉയര്‍ന്നുവന്നിരിക്കുന്ന കൂടുതല്‍ വ്യാപാരസാദ്ധ്യതകള്‍ കണ്ടെത്തുന്നതിനും താല്‍പര്യമുള്ള സാങ്കേതിക മേഖലകളില്‍ നിക്ഷേപങ്ങള്‍ ആകര്‍ഷിക്കുന്നതിനുമാണ് ഉദ്ദേശിക്കുന്നത്.

ഇന്ത്യയും ബെല്‍ജിയവും തമ്മില്‍ വളരെ ഉറ്റ സുഹൃത്ത് ബന്ധമാണുള്ളത്. യൂറോപ്യന്‍ യൂണിയനില്‍ (ഇ.യു) ഇന്ത്യയുടെ രണ്ടാമത്തെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ബെല്‍ജിയം. വാര്‍ത്താവിനിമയ സാങ്കേതിക വിദ്യാമേഖലയില്‍ പ്രത്യേകിച്ച് ഇ-ഗവേര്‍ണന്‍സും ഇലക്‌ട്രോണിക് തിരിച്ചറിയല്‍ കാര്‍ഡ്(ഐ.ഡി.), വെബ്ബിലെ നികുതി എന്നിവയില്‍ ബെല്‍ജിയം വൈഗ്ദധ്യം നേടിയിട്ടുണ്ട്. ഇ.യു ഉച്ചകോടിയില്‍ പങ്കെടുക്കുന്നതിനും ബെല്‍ജിയവുമായി ഉഭയകക്ഷി ചര്‍ച്ചകള്‍ നടത്തുന്നതിനുമായി 2016 മാര്‍ച്ചില്‍ പ്രധാനമന്ത്രി ബ്രസല്‍സ് സന്ദര്‍ശിച്ചപ്പോള്‍ വിവരസാങ്കേതികവിദ്യ-ഇലക്‌ട്രോണിക്ക് രംഗത്ത് ഇന്ത്യയും ബെല്‍ജിയവുമായി സഹകരണത്തിന് ഒരു ധാരണാപത്രം ഒപ്പുവയ്ക്കുന്നതിനുള്ള നിര്‍ദ്ദേശം ഉയര്‍ന്നുവന്നു. അതിനുശേഷം ബല്‍ജിയത്തിന്റെ വിവരസാങ്കേതികവിദ്യ-ഇലക്‌ട്രോണിക് മന്ത്രി അലക്‌സാണ്ടര്‍ ഡേ ക്രൂ, ഉപ പ്രധാനമന്ത്രിയും, വികസന സഹകരണം, ഡിജിറ്റല്‍ അജണ്ട, ടെലികോം, തപാല്‍ സര്‍വ്വീസുകള്‍ എന്നിവയുടെ മന്ത്രിയും നയിച്ച സംഘവുമായി ഡല്‍ഹിയില്‍ ചര്‍ച്ച നടത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പരസ്പരം താല്‍പര്യമുള്ള മേഖലകളില്‍ സഹകരണത്തിന് ധാരണയായിരുന്നു. ആ യോഗത്തില്‍ ഡിജിറ്റല്‍ ഇന്ത്യ, ഡിജിറ്റല്‍ ബെല്‍ജിയം എന്നിവയിലൂടെ രണ്ടു രാജ്യങ്ങളിലേയും ജനങ്ങളെ ഡിജിറ്റലായി ശാക്തീകരിക്കുന്നതിനുള്ള ഉത്തരവാദിത്തം രണ്ടു രാജ്യങ്ങളും ആവര്‍ത്തിച്ച് വ്യക്തമാക്കിയിരുന്നു.