വിള ഇന്‍ഷ്വറന്‍സ് പദ്ധതി നടപ്പാക്കുന്നതില്‍ നിലവിലുള്ള വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നതിന് ‘പ്രധാനമന്ത്രി ഫസല്‍ ഭീമാ യോജന (പി.എം.എഫ്.ബി.വൈ)’യുടെ നവീകരണത്തിനും കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷ്വറന്‍സ് പദ്ധതിയുടെ (ആര്.ഡബ്ല്യു. ബി.സി.ഐ.എസ്.) പുനഃസംഘടനയ്ക്കും പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗം അംഗീകാരം നല്കി.
ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന പി.എം.എഫ്.ബി.വൈയുടെയും ആര്.ഡബ്ല്യു.ബി.സി.ഐ.എസിന്റെയൂം പദ്ധതിയിലെ മാനദണ്ഡ/വ്യവ്സഥകളില്‍ ചില പരിഷ്ക്കരണ നിര്‍ദ്ദേശങ്ങള്‍ ചുവടെ:
എ) ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ബിസിനസ് മൂന്നു വര്‍ഷത്തേക്ക് നല്‍കും (പി.എം.എഫ്.ബി.വൈയിലും ആര്.ഡബ്ല്യു.ബി.സി.ഐ.എസിലും)
ബി) സംസ്ഥാനങ്ങള്‍ക്കും/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും സാമ്പത്തികസഹായത്തിന്റെ നിരക്ക് അല്ലെങ്കില്‍ ജില്ലാതല നോഷണല്‍ ശരാശരി വിള (എന്‍.എ.വൈ) അതായത് എന്‍.എ.വൈ-കുറഞ്ഞ താങ്ങുവിലയായിരിക്കും (എം.എസ്.പി) ഏത് സംയോജിത ജില്ലാ വിളകളുടെയും ഇന്‍ഷ്വര്‍ ചെയ്യുന്ന തുക (പി.എം.എഫ്.ബി.വൈയിലും ആര്. ഡ’്യു.ബി.സി.ഐ.എസ്.) തീരുമാനിക്കുന്നതിനുള്ള അവസരം നല്‍കും. ഫാം ഗേറ്റ് വിലയായിരിക്കും എം.എസ്.പി പ്രഖ്യാപിക്കാത്ത മറ്റ് വിളകള്‍ക്കായി പരിഗണിക്കുക.
സി) പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു. ബി.സി.ഐ.എസ് കീഴിലുള്ള കേന്ദ്ര സബ്സിഡി ജലസേചനമില്ലാത്ത മേഖല/വിളകള്‍ എന്നിവയ്ക്ക് പ്രീമിയം നിരക്ക് 30% വരെയും ജലസേചനമുള്ള മേഖല/വിളകള്‍ എന്നിവയ്ക്ക് 25%മായും പരിമിതപ്പെടുത്തും. 50%മോ അതില്‍ കൂടുതലോ ജലസേചനമുള്ള മേഖലകളെ ജലസേചന മേഖല/ജില്ലകളായി പരിഗണിക്കും (പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു.ബി.സി.ഐ.എസ്ലും)
ഡി) സംസ്ഥാനങ്ങള്‍ക്ക്/കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്ക് പദ്ധതി മഞ്ഞുവീഴ്ച പ്രതിരോധിക്കല്‍, പ്രാദേശിക അത്യാഹിതങ്ങള്‍, ഇടക്കാല പ്രതികൂല സാഹചര്യങ്ങള്‍, വിളവെടുക്കലിന് ശേഷമുള്ള നഷ്ടം എന്നിങ്ങനെ ഇതിലുള്ള ഏതെങ്കിലുമോ അല്ലെങ്കില്‍ പലതോ ആയ അധിക അപകട പരിധികള്‍/സവിശേഷതകള്‍ സ്വീകരിച്ചുകൊണ്ട് പദ്ധതി നടപ്പാക്കാം. അതിന് പുറമെ സംസ്ഥാനങ്ങള്‍/കേന്ദ്ര ഭരണപ്രദേശങ്ങള്‍ എന്നിവയ്ക്ക് അടിസ്ഥാനപരമായ സംരക്ഷണം (പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു. ബി.സി.ഐ.എസ്രണ്ടിലും) സ്വീകരിച്ചുകൊണ്ടോ, അല്ലാതയോ ഏക അപകട സാദ്ധ്യത/ഇന്‍ഷ്വറന്‍സ് സുരക്ഷ ആലിപ്പഴം തുടങ്ങിയവയ്ക്കായി നല്‍കാം.
ഇ) ബന്ധപ്പെട്ട ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് ആവശ്യമായ പ്രീമിയം സബ്സിഡി നിര്‍ദ്ദിഷ്ട സമയപരിധിക്കുള്ളില്‍ നല്കുന്നതില് സംസ്ഥാനങ്ങള്‍ വലിയ കാലതാമസം വരുത്തിയാല്‍ ആ സംസ്ഥാനങ്ങളെ പിന്നീടുള്ള സീസണുകളില്‍ പദ്ധതി നടപ്പാക്കുന്നതിന് അനുവദിക്കില്ല. ഖാരിഫ്-റാബി വിളകള്‍ക്കുള്ള ഇതിന്റെ അവസാനതീയതി തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ യഥാക്രമം മാര്‍ച്ച് 31ഉം സെപ്റ്റംബര്‍ 30ഉം (പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു. ബി.സി.ഐ.എസ് രണ്ടിനും) ആയിരിക്കും.
എഫ്) വിളനഷ്ടം/അനുവദനീയ അവകാശമുന്നയിക്കല് എന്നിവയ്ക്ക് കാലാവസ്ഥ സൂചകങ്ങള്‍, ഉപഗ്രഹ സൂചകങ്ങള്‍ എന്നിങ്ങനെയുള്ള പ്രത്യേക േ്രപരകശക്തികള് ഉപയോഗിച്ചുള്ള നിര്‍ദ്ദിഷ്ട ഡിവിയേഷന്‍ മാട്രിക്സ് അടിസ്ഥാനമായുള്ള ദ്വിതല പ്രക്രിയയാണ് സ്വീകരിക്കേണ്ടത്. ഓരോ മേഖലയ്ക്കും സാധാരണ ശ്രേണികളും വ്യതിചലന ശ്രേണികളും കണക്കാക്കണം. വിള നഷ്ടം വിലയിരുത്തുന്നതിന് വ്യതിചലനമുള്ള മേഖലകള്‍ വിള മുറിക്കല്‍ പരിചയത്തിന് വിധേയമായിട്ടായിരിക്കും.
ജി) സ്മാര്‍ട് സാമ്പിളിംഗ് സാങ്കേതികവിദ്യ (എസ്.എസ്.ടി)യും സി.സി.ഇ എണ്ണങ്ങളുടെ ഉത്തമീകരണവും സി.സി.ഇകള്‍ നനിര്വഹിച്ച് അംഗീകരിക്കും (പി.എം.എഫ്.ബി.വൈ).
എച്ച്) നിര്‍ദ്ദിഷ്ട ദിവസത്തിന് ശേഷവും സംസ്ഥാനങ്ങള്‍ക്ക് നടപ്പാക്കു ഇന്‍ഷ്വറന്‍സ് കമ്പനികള്‍ക്ക് വിളവ്വിവരങ്ങള് നല്‍കുന്നതിനുള്ള വ്യവസ്ഥയില്ലെങ്കില്‍ അവകാശങ്ങള്‍ സാങ്കേതിക സംവിധാനങ്ങള്‍ ഉപയോഗിച്ച് എത്തിച്ചേരുന്ന വിളവ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവകാശങ്ങള്‍ (പി.എം.എഫ്.ബി.വൈ) പരിഹരിക്കും.
ഐ) ഈ പദ്ധതിയില്‍ ചേരുകയെന്നത് എല്ലാ കര്‍ഷകര്‍ക്കും നിര്‍ബന്ധമായിരിക്കും (പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു. ബി.സി.ഐ.എസ് രണ്ടിനും)
ജെ) വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നിലവിലുള്ള 50ഃ50 എന്ന വിഹിതത്തില്‍ നിന്നും സബ്സിഡിയിലെ കേന്ദ്ര വിഹിതം 90%മായി (പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു. ബി.സി.ഐ.എസ് രണ്ടിനും) ഉയര്‍ത്തി.
കെ) ഭരണചെലവില്‍ പദ്ധതിയുടെ മൊത്തവിഹിതത്തില് കുറഞ്ഞപക്ഷം 3% ഇന്ത്യാ ഗവണ്ഡമെന്റും നടപ്പാക്കുന്ന സംസ്ഥാന ഗവണ്മെന്റുകളും ചേര്‍ന്നു നല്‍കണമെന്നു വ്യവസ്ഥ ചെയ്തിട്ടുണ്ട്. ഡി.എ.സി. ആന്റ് എഫ്. ഡബ്ല്യു ഓരോ സംസ്ഥാനത്തിനും (പി.എം.എഫ്.ബി.വൈ/ആര്.ഡബ്ല്യു. ബി.സി.ഐ.എസ് രണ്ടിനും) നിശ്ചയിക്കുന്ന ഉയര്‍ന്ന പരിധിക്കു വിധേയമായിരിക്കും.
എല്‍) എല്ലാത്തിനുപരിയായി, കൃഷിവകുപ്പ്, സഹകരണവും കാര്‍ഷിക ക്ഷേമവകുപ്പും മറ്റ് ഉയര്‍ന്ന പ്രീമിയമുള്ള വിത്തുകള്‍/ മേഖലകള്‍ എന്നിവിടങ്ങളിലേക്ക് ഓഹരിപങ്കാളികളും/ഏജന്‍സികളും സംസ്ഥാനത്തിന് പ്രത്യേകമായത്, അപകടലഘൂകരണത്തിനുള്ള പകരം പരിപാടി തയാറാക്കുകയോ/വികസിപ്പിക്കുകയോ വേണം. ഇതിനുപുറമെ കര്‍ഷകര്‍ക്ക് ഈ പദ്ധതി നിര്‍ബന്ധമാക്കിയിട്ടുണ്ട്, അതുകൊണ്ട് സാമ്പത്തിക സഹായം ലഭ്യമാക്കുന്നതിനും വിള ഇന്‍ഷ്വറന്‍സിലൂടെ കാര്യക്ഷമമായ അപകട ലഘൂകരണത്തിനും പ്രത്യേകിച്ച് കടുത്ത ജലക്ഷാമം നേരിടുന്ന 29 എണ്ണം ഉള്‍പ്പെടെ 151 ജില്ലകള്‍ക്ക് കര്‍ഷകരുടെ വരുമാനക്കുറവും വരള്‍ച്ചയും മൂലം ഇരട്ടി സമ്മര്‍ദ്ദമുണ്ടാകുകയാണ്, ഇക്കാര്യത്തില്‍ ഒരു പ്രത്യേക പദ്ധതിയും തയാറാക്കിയിട്ടുണ്ട്.
എം) പി.എം.എഫ്.ബി.വൈയുടെയും ആര്.ഡബ്ല്യു. ബി.സി.ഐ.എസിന്റെയും ബന്ധപ്പെട്ട പദ്ധതികളുടെ വ്യവസ്ഥകളും/മാനദണ്ഡങ്ങളും പ്രവര്‍ത്തന മാനദണ്ഡങ്ങളും മുകളില്‍ പറഞ്ഞ പരിഷ്ക്കരണങ്ങള്‍ക്ക് യോജിച്ച വിധം പരിഷ്ക്കരിക്കുകയും 2020 സീസണിലെ ഖാരിഫ് മുതല്‍ പ്രവര്‍ത്തനനിരതമാക്കുകയും ചെയ്യും.
ഗുണഫലങ്ങള്‍
ഈ മാറ്റങ്ങളിലൂടെ കര്‍ഷകര്‍ക്ക് അപകടങ്ങള്‍ നിയന്ത്രിക്കാനും കാര്‍ഷിക ഉല്‍പ്പാദനം മികച്ച വഴിയിലൂടെ നടത്താനും അതോടൊപ്പം വരുമാനം സ്ഥായിയാക്കാനും കഴിയും. അതോടൊപ്പം വടക്കുകിഴക്കന്‍ മേഖലയിലെ പരിധി വര്‍ദ്ധിപ്പിക്കുകയും വടക്ക് കിഴക്കന്‍ മേഖലയിലെ കര്‍ഷകര്‍ക്ക് അവരുടെ കാര്‍ഷിക അപകടത്തെ മികച്ച രീതിയില്‍ പരിപാലിക്കുകയും ചെയ്യാന്‍ കഴിയും. ഈ മാറ്റങ്ങള്‍ അതിവേഗത്തിലും കൃത്യതയിലുമുള്ള വിളവ് വിലയിരുത്തലിനും വേഗത്തില്‍ അവകാശങ്ങള്‍ അംഗീകരിക്കുന്നതിനും സഹായിക്കും.
രാജ്യത്താകമാനം 2020 ഖാരിഫ് സീസണ് മുതല്‍ നിര്‍ദ്ദിഷ്ട മാറ്റങ്ങള്‍ നടപ്പാക്കും.