Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിയറ്റ്‌നാം പ്രധാനമന്ത്രിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മിലുള്ള ടെലിഫോൺ സംഭാഷണം


പ്രധാനമന്ത്രി  ശ്രീ. നരേന്ദ്ര മോദി  ഇന്ന് വിയറ്റ്‌നാം പ്രധാനമന്ത്രി ഫാം മിൻ ചിന്നുമായി ഒരു ടെലിഫോൺ സമഭാഷണം  നടത്തി 

വിയറ്റ്നാമിന്റെ   പുതിയ പ്രധാനമന്ത്രിയായി  നിയമിതനായ  ഫാം മിൻ ചിന്നിനെ  പ്രധാനമന്ത്രി ശ്രീ.  നരേന്ദ്ര മോദി അഭിനന്ദിച്ചു.  അദ്ദേഹത്തിന്റെ പ്രാപ്‌തിയുള്ള മാര്‍ഗനിര്‍ദ്ദേശത്തിന് കീഴിൽ  ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തം കൂടുതൽ ശക്തമാകുമെന്ന്  ശ്രീ. മോദി   ആത്മവിശ്വാസം പ്രകടിപ്പിച്ചു

തുറന്നതും സമന്വയിപ്പിച്ചതും സമാധാനപരവും നിയമങ്ങൾ അടിസ്ഥാനമാക്കിയുള്ളതുമായ ഇന്ത്യൻ മഹാസമുദ്ര മേഖലയെക്കുറിച്ച് ഇരു രാജ്യങ്ങളും സമാനമായ കാഴ്ചപ്പാടാണ് പങ്കിടുന്നതെന്നും അതിനാൽ പ്രാദേശിക ഭദ്രത , അഭിവൃദ്ധി, വികസനം എന്നിവ പ്രോത്സാഹിപ്പിക്കുന്നതിന് ഇന്ത്യ-വിയറ്റ്നാം സമഗ്ര തന്ത്രപരമായ പങ്കാളിത്തം സഹായിക്കുമെന്നും പ്രധാനമന്ത്രി മോദി പറഞ്ഞു .ഈ സാഹചര്യത്തിൽ, ഇന്ത്യയും വിയറ്റ്നാമും നിലവിൽ യുഎൻ സുരക്ഷാ സമിതിയിലെ സഹ അംഗങ്ങളാണെന്നും പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

ഇന്ത്യയിലെ കോവിഡ് -19 പകർച്ചവ്യാധിയുടെ രണ്ടാം തരംഗത്തിൽ ഗവണ്മെന്റും  വിയറ്റ്നാമിലെ ജനങ്ങളും നൽകിയ വിലയേറിയ പിന്തുണയ്ക്ക് പ്രധാനമന്ത്രി പ്രധാനമന്ത്രി ചിൻഹിന് നന്ദി പറഞ്ഞു. പകർച്ചവ്യാധിക്കെതിരെ പരസ്പരം തുടരുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിന് ഇരു രാജ്യങ്ങളും കൂടിയാലോചനകളും  സഹകരണവും തുടരണമെന്ന് നേതാക്കൾ സമ്മതിച്ചു.
ഇരു പ്രധാനമന്ത്രിമാരും ഉഭയകക്ഷി ബന്ധത്തിന്റെ അവസ്ഥ അവലോകനം ചെയ്യുകയും സഹകരണത്തിന്റെ വിവിധ മേഖലകളെക്കുറിച്ചുള്ള അഭിപ്രായങ്ങൾ പങ്കുവെക്കുകയും ചെയ്തു. രണ്ടു രാജ്യങ്ങളും തമ്മിൽ നയതന്ത്രബന്ധം സ്ഥാപിച്ചതിന്റെ   അമ്പതാം വാർഷികം ആഘോഷിക്കുന്ന  2022 ൽ , വിവിധ സ്മാരക പ്രവർത്തനങ്ങളിലൂടെ ഈ നാഴികക്കല്ല് ഉചിതമായ രീതിയിൽ ആഘോഷിക്കാൻ അവർ സമ്മതിച്ചു.

ഉചിതമായ തീയതിയിൽ ഇന്ത്യ സന്ദർശിക്കാൻ പ്രധാനമന്ത്രി  ശ്രീ. മോദി  വിറ്റ്‌നാം പ്രധാനമന്ത്രി ചിന്നിനെ  ക്ഷണിക്കുകയും ചെയ്തു.