Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ്: പ്രധാനമന്ത്രി


പാരിസ് ഒളിമ്പിക്‌സിലെ അവസാന മത്സരത്തിന് മുമ്പ് ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗാട്ട് അയോഗ്യയായതിൽ രാജ്യത്തിനുള്ള വേദന പ്രകടമാക്കി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി.

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ എക്സ് പോസ്റ്റ്:

“വിനേഷ്, നിങ്ങൾ ചാമ്പ്യന്മാരുടെ ചാമ്പ്യനാണ്! നിങ്ങൾ ഇന്ത്യയുടെ അഭിമാനവും ഓരോ ഇന്ത്യക്കാരനും പ്രചോദനവുമാണ്.

ഇന്നത്തെ തിരിച്ചടി വേദനിപ്പിക്കുന്നു. ഞാൻ അനുഭവിക്കുന്ന നിരാശയുടെ വികാരം വാക്കുകളാൽ പ്രകടിപ്പിക്കാൻ കഴിഞ്ഞിരുന്നെങ്കിൽ എന്നു ഞാൻ ആശിക്കുന്നു.

അതേസമയം, നിങ്ങൾ അതിജീവനത്തിന്റെ പ്രതീകമാണെന്ന് എനിക്കറിയാം. വെല്ലുവിളികളെ തലയുയർത്തി നേരിടുക എന്നത് നിങ്ങളുടെ പ്രകൃതമാണ്.

കരുത്തോടെ തിരിച്ചുവരൂ! ഞങ്ങൾ എല്ലാവരും നിങ്ങൾക്കായി നിലകൊള്ളുകയാണ്.

@Phogat_Vinesh”