Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി


ക്യുഎസ് ലോക സർവകലാശാല റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകൾ മികച്ച പ്രകടനം കാഴ്ചവച്ചതിൽ സന്തുഷ്ടി പ്രകടിപ്പിച്ചു

വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റങ്ങൾക്കുള്ള പ്രതിബദ്ധത പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആവർത്തിച്ചു. ക്യുഎസ് ലോക  ‌സർവകലാശാല റാങ്കിംഗിൽ ഇന്ത്യൻ സർവകലാശാലകളുടെ മികച്ച പ്രകടനത്തിൽ അദ്ദേഹം സന്തോഷം പ്രകടിപ്പിച്ചു.

ക്യുഎസ് ലോക  ‌സർവകലാശാല റാങ്കിംഗിൽ ഇന്ത്യൻ സർവ്വകലാശാലകളുടെ പ്രകടനത്തിലെ തുടർച്ചയായ പുരോഗതിയെക്കുറിച്ച് QS ക്വാക്വറെല്ലി സിമണ്ട്സ് ലിമിറ്റഡിന്റെ  സിഇഒയും മാനേജിംഗ് ഡയറക്ടറുമായ നൻസിയോ ക്വാക്വറെല്ലിയുടെ  അഭിപ്രായത്തോടു  പ്രതികരിച്ചു പ്രധാനമന്ത്രി X-ൽ പോസ്റ്റ് ചെയ്തതിങ്ങനെ:

“കഴിഞ്ഞ ദശകത്തിൽ, വിദ്യാഭ്യാസ മേഖലയിലെ ഗുണപരമായ മാറ്റങ്ങളിൽ ഞങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ക്യുഎസ് ലോക സർവകലാശാല റാങ്കിംഗിൽ ഇത് പ്രതിഫലിക്കുന്നു. വിദ്യാർത്ഥികൾക്കും അധ്യാപകർക്കും സ്ഥാപനങ്ങൾക്കും അവരുടെ കഠിനാധ്വാനത്തിനും അർപ്പണബോധത്തിനും അഭിനന്ദനങ്ങൾ. ഈ ഭരണകാലയളവിൽ, ഗവേഷണവും നവീനാശയങ്ങളും മെച്ചപ്പെടുത്തുന്നതിനു കൂടുതൽ കാര്യങ്ങൾ ചെയ്യാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.”

SK