Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിദേശ നിക്ഷേപ പ്രോത്സാഹാന ബോര്‍ഡ് (ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്രമോഷന്‍ ബോര്‍ഡ്) നിര്‍ത്തലാക്കാന്‍ അനുമതി


പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗം വിദേശ നിക്ഷേപ പ്രോത്സാഹന ബോര്‍ഡ് (എഫ്.ഐ.പി.ബി) ഘട്ടം ഘട്ടമായി നിര്‍ത്തലാക്കുന്നതിന് അനുമതി നല്‍കി. വിദേശ നിക്ഷേപത്തിന് ഗവണ്‍മെന്റിന്റെ അംഗീകാരം ആവശ്യമുള്ള അപേക്ഷകള്‍ ബന്ധപ്പെട്ട ഭരണ മന്ത്രാലയങ്ങളും വകുപ്പുകളും പരിശോധിക്കുന്നതിന് അനുമതി നല്‍കുന്നതിനാലാണ് എഫ്.ഐ.പി. നിര്‍ത്തലാക്കല്‍ അനിവാര്യമായത്.

ഗവണ്‍മെന്റിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ അടിസ്ഥാനത്തില്‍ ഇനിമുതല്‍ നേരിട്ടുള്ള വിദേശ നിക്ഷേപത്തിനുള്ള അപേക്ഷകളുടെ പരിശോധനയും അംഗീകാരവും ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും നിര്‍വ്വഹിക്കും. വ്യവസായ നയവും- പ്രോത്സാഹനവും, വാണിജ്യം എന്നീ മന്ത്രാലയങ്ങളുമായി ബന്ധപ്പെട്ടായിരിക്കും ഇക്കാര്യത്തില്‍ ബന്ധപ്പെട്ട മന്ത്രാലയങ്ങളും വകുപ്പുകളും തീരുമാനം എടുക്കുക. ഗവണ്‍മെന്റിന്റെ നേരിട്ടുള്ള വിദേശ നിക്ഷേപ നയത്തിന്റെ അടിസ്ഥാനത്തില്‍ തീരുമാനം എടുക്കുന്നതോടൊപ്പം ഇവര്‍ക്ക് വ്യവസ്ഥാപിതമായ പ്രവര്‍ത്തന നടപടിക്രമങ്ങള്‍ (സ്റ്റാന്‍ഡാര്‍ഡ് ഓപ്പറേറ്റിംഗ് പ്രൊസീജ്യര്‍-എസ്.ഒ.പി)യും നല്‍കും.

അതിനുപരിയായി വിദേശ നിക്ഷേപകര്‍ക്ക് ഇന്ത്യ കൂടുതല്‍ ആകര്‍ഷകമായ ഒരു ലക്ഷ്യസ്ഥാനമായി മാറും. അത് നേരിട്ടുള്ള വിദേശനിക്ഷേപത്തില്‍ വലിയ ഒഴുക്കുണ്ടാക്കുകയും ചെയ്യും. ഈ നീക്കം വ്യാപാരം ചെയ്യുന്നത് ലളിതമാക്കും ഒപ്പം ‘കൂടുതല്‍ ഭരണം മിതമായ ഗവണ്‍മെന്റ്’ എന്ന തത്വം കൂടുതല്‍ പ്രചരിപ്പിക്കുന്നതിനും സഹായിക്കും.