പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നവംബർ 3 ന് രാവിലെ 11 മണിക്ക് ന്യൂഡൽഹിയിലെ വിജ്ഞാന് ഭവനിൽ സെൻട്രൽ വിജിലൻസ് കമ്മീഷന്റെ (സിവിസി) വിജിലൻസ് അവബോധ വാരത്തോടനുബന്ധിച്ചുള്ള പരിപാടിയെ അഭിസംബോധന ചെയ്യും.
തദവസരത്തിൽ സിവിസിയുടെ പുതിയ പരാതി മാനേജ്മെന്റ് സിസ്റ്റം പോർട്ടൽ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. പൗരന്മാർക്ക് തങ്ങളുടെ പരാതികളുടെ അവസ്ഥയെക്കുറിച്ചുള്ള പതിവ് അപ്‌ഡേറ്റുകളിലൂടെ സമ്പൂർണ്ണ വിവരങ്ങൾ നൽകുന്നതിനാണ് പോർട്ടൽ വിഭാവനം ചെയ്തിരിക്കുന്നത്. “ധാർമ്മികതയും നല്ല കീഴ്വഴക്കങ്ങളും” എന്ന വിഷയത്തെക്കുറിച്ചുള്ള സചിത്ര ലഘുലേഖകളുടെ ഒരു പരമ്പരയും അദ്ദേഹം പുറത്തിറക്കും; “അഴിമതി തടയുന്നതിനുള്ള മികച്ച മുൻകരുതൽ നടപടികളുടെ സമാഹാരവും, വിജി വാണിയുടെ പ്രത്യേക ലക്കവും അദ്ദേഹം പുറത്തിറക്കും.
ജീവിതത്തിന്റെ എല്ലാ മേഖലകളിലും സമഗ്രതയുടെ സന്ദേശം പ്രചരിപ്പിക്കുന്നതിൽ എല്ലാ പങ്കാളികളെയും ഒരുമിച്ച് കൊണ്ടുവരുന്നതിനായി (സിവിസി എല്ലാ വർഷവും വിജിലൻസ് ബോധവൽക്കരണ വാരം ആചരിക്കുന്നു. ഈ വർഷം ഒക്ടോബർ 31 മുതൽ നവംബർ 6 വരെ “വികസിത രാഷ്ട്രത്തിന് അഴിമതി വിമുക്ത ഇന്ത്യ” എന്ന പ്രമേയവുമായി ആചരിക്കുന്നു. വിജിലൻസ് ബോധവൽക്കരണ വാരത്തിന്റെ ഭാഗമായി ഈ വിഷയത്തിൽ സിവിസി രാജ്യവ്യാപകമായി നടത്തിയ ഉപന്യാസ മത്സരത്തിൽ മികച്ച ഉപന്യാസങ്ങൾ രചിച്ച അഞ്ച് വിദ്യാർത്ഥികൾക്ക് പ്രധാനമന്ത്രി സമ്മാനങ്ങളും നൽകും.
–ND–
PM to address programme marking Vigilance Awareness Week on 3rd November at 11 AM. https://t.co/Ei7BDDlqbQ
— PMO India (@PMOIndia) November 2, 2022
via NaMo App pic.twitter.com/Blds1zAI9S