Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വിഖ്യാത ക്രിക്കറ്റ് താരം ശ്രീ ബിഷൻ സിംഗ് ബേദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അഗാധമായ ദുഃഖം രേഖപ്പെടുത്തി


പ്രശസ്ത ക്രിക്കറ്റ് താരം ശ്രീ ബിഷൻ സിംഗ് ബേദിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

എക്‌സിൽ പ്രധാനമന്ത്രി പോസ്റ്റ് ചെയ്തു: 

 “പ്രശസ്ത ക്രിക്കറ്റ് താരം ശ്രീ ബിഷൻ സിംഗ് ബേദി ജിയുടെ വേർപാടിൽ അഗാധമായ ദുഃഖമുണ്ട്. സ്പോർട്സിനോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം അചഞ്ചലമായിരുന്നു. അദ്ദേഹത്തിന്റെ മാതൃകാപരമായ ബൗളിംഗ് പ്രകടനങ്ങൾ ഇന്ത്യയെ നിരവധി അവിസ്മരണീയമായ വിജയങ്ങളിലേക്ക് നയിച്ചിട്ടുണ്ട്. ഭാവി തലമുറയിലെ ക്രിക്കറ്റ് താരങ്ങളെയും അദ്ദേഹം ഇനിയും പ്രചോദിപ്പിക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾക്കും ആരാധകർക്കും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.”

 

SK