2025 ജനുവരിയിൽ പങ്കെടുത്ത, ഒരു മാസം നീണ്ട പരിപാടികളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി പങ്കുവച്ചു. ഈ ദൃശ്യങ്ങൾ വികസിതഭാരതം കെട്ടിപ്പടുക്കുന്നതിനുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിജ്ഞാബദ്ധത പ്രതിഫലിപ്പിക്കുന്നു.
ഇന്ത്യയുടെ വികസനവും അന്താരാഷ്ട്രതലത്തിലെ സ്ഥാനവും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ, സുപ്രധാന നയ തീരുമാനങ്ങളിലും ആഗോള നയതന്ത്ര ഇടപെടലുകളിലും പരിവർത്തന സംരംഭങ്ങളിലും ഈ മാസം ശ്രീ മോദി സജീവമായി പങ്കെടുത്തു. തന്റെ പരിപാടികളെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾ പങ്കുവച്ച് ശ്രീ മോദി എക്സിൽ കുറിച്ചതിങ്ങനെ:
“2025 ജനുവരി ചിത്രങ്ങളിൽ… വികസിത ഭാരതത്തിലേക്കുള്ള യാത്ര പൂർണശക്തിയോടെ മുന്നോട്ടുപോകുന്നു!”
January 2025 in pictures…
The journey towards a Viksit Bharat marches ahead with full vigour!https://t.co/PIckiG5gxR
via NaMo App pic.twitter.com/Ya0UkVajdD
— Narendra Modi (@narendramodi) January 30, 2025
-SK-