Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുന്ന ബജറ്റ്: പ്രധാനമന്ത്രി


പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി യൂണിയന്‍ ബജറ്റ് 2025നെ പ്രശംസിച്ചു. വികസിത ഭാരതിലേക്കുള്ള രാജ്യത്തിന്റെ പ്രയാണത്തെ ത്വരിതപ്പെടുത്തുന്നതില്‍ അതിന്റെ പങ്കിന് ഊന്നല്‍നല്‍കിക്കൊണ്ട്, ഇന്ത്യന്‍ പുരോഗതിയുടെ ഒരു ഗെയിം ചെഞ്ചറാകുംഈ ബജറ്റെന്ന് ശ്രീ മോദി പറഞ്ഞു.

നിര്‍മ്മിത ബുദ്ധി (എ.ഐ), കളിപ്പാട്ട നിര്‍മ്മാണം, കൃഷി, പാദരക്ഷകള്‍, ഭക്ഷ്യ സംസ്‌കരണം, ഗിഗ് ഇക്കോണമി എന്നിവയുള്‍പ്പെടെ വിവിധ മേഖലകളിലെ നൂതനാശയത്തിനും സംരംഭകത്വത്തിനും സുസ്ഥിര വളര്‍ച്ചയ്ക്കും കേന്ദ്ര ബജറ്റ് വഴിയൊരുക്കുന്നു.

”വികസിത ഭാരതം കെട്ടിപ്പടുക്കാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയത്തിന് ആക്കം കൂട്ടുന്ന ഒരു ബജറ്റ്! വികസിത് ഭാരത് ബജറ്റ് 2025”
‘MyGov’ന്റെ ഒരു എക്‌സ് പോസ്റ്റ് ത്രെഡിന് മറുപടിയായി പ്രധാനമന്ത്രി മോദി കുറിച്ചു.

**************

-SK-