വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 2023 ഡിസംബർ 27 ന് ഉച്ചയ്ക്ക് 12:30 ന് വിദൂരദൃശ്യസംവിധാനത്തിലൂടെ സംവദിക്കും. ചടങ്ങിൽ പ്രധാനമന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യും.
വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ രാജ്യത്തുടനീളമുള്ള ആയിരക്കണക്കിന് ഗുണഭോക്താക്കൾ പരിപാടിയിൽ പങ്കുചേരും. കേന്ദ്രമന്ത്രിമാർ, എംപിമാർ, എംഎൽഎമാർ, പ്രാദേശികതലത്തിലുള്ള പ്രതിനിധികൾ എന്നിവരും പരിപാടിയിൽ പങ്കെടുക്കും.
2023 നവംബർ 15-ന് വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര ആരംഭിച്ചത് മുതൽ, പരിപാടിയുടെ രാജ്യത്തുടനീളമുള്ള ഗുണഭോക്താക്കളുമായി പ്രധാനമന്ത്രി പതിവായി ആശയവിനിമയം നടത്തുന്നുണ്ട്. വിദൂരദൃശ്യസംവിധാനം വഴി മൂന്ന് തവണ അദ്ദേഹം ഇതിനോടകം ഗുണഭോക്താക്കളുമായി ആശയവിനിമയം നടത്തി (നവംബർ 30, ഡിസംബർ 9, ഡിസംബർ 16 എന്നീ തീയതികളിൽ). കൂടാതെ, അടുത്തിടെ വാരാണസി സന്ദർശന വേളയിൽ പ്രധാനമന്ത്രി തുടർച്ചയായി രണ്ട് ദിവസങ്ങളിൽ (ഡിസംബർ 17, 18) വികസിത് ഭാരത് സങ്കല്‍പ്പ് യാത്രയുടെ ഗുണഭോക്താക്കളുമായി നേരിട്ടും ആശയവിനിമയം നടത്തിയിരുന്നു.
എല്ലാ ഗുണഭോക്താക്കളിലേക്കും ആനുകൂല്യങ്ങൾ സമയബന്ധിതമായി എത്തിച്ചേരുന്നുവെന്ന് ഉറപ്പാക്കുന്നതിലൂടെ സർക്കാരിന്റെ ഫ്ലാഗ്ഷിപ്പ് പദ്ധതികളുടെ പൂർണത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വികസിത് ഭാരത് സങ്കല്‍പ്പ് യാത്ര രാജ്യത്തുടനീളം പര്യടനം നടത്തുന്നത്.
SK