Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് നമ്മുടെ യുവശക്തിയെയും അവരുടെ സ്വപ്നങ്ങളെയും കഴിവുകളെയും അഭിലാഷങ്ങളെയും ആഘോഷിക്കുന്നു: പ്രധാനമന്ത്രി


വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് നമ്മുടെ യുവശക്തിയെയും അവരുടെ സ്വപ്നങ്ങളെയും കഴിവുകളെയും അഭിലാഷങ്ങളെയും ആഘോഷിക്കുന്നുവെന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു. 2025 ജനുവരി 12ന് യുവമനസ്സുകളുമായി സംവദിക്കാൻ താൻ കാത്തിരിക്കുകയാണെന്നും ശ്രീ മോദി പറഞ്ഞു.

വികസിത്  ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗിനെക്കുറിച്ചുള്ള കേന്ദ്രമന്ത്രി ഡോ മൻസുഖ് മാണ്ഡവ്യയുടെ എക്‌സ് പോസ്റ്റിനോട് പ്രതികരിച്ചുകൊണ്ട് ശ്രീ മോദി എഴുതി;

“വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ് നമ്മുടെ യുവശക്തിയെയും അവരുടെ സ്വപ്നങ്ങളെയും കഴിവുകളെയും അഭിലാഷങ്ങളെയും ആഘോഷിക്കുന്നു. 12-ന് അവരുമായി സംവദിക്കാൻ ഞാൻ കാത്തിരിക്കുന്നു!

“ഞങ്ങളുടെ കൂടുതൽ കൂടുതൽ യുവസുഹൃത്തുക്കൾ രാജ്യത്തിൻ്റെ പുനർനിർമ്മാണത്തിന് നേതൃത്വം നൽകുന്നുവെന്ന് ഉറപ്പാക്കാൻ ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. ‘വികസിത് ഭാരത് യംഗ് ലീഡേഴ്‌സ് ഡയലോഗ്’ ഇതുമായി ബന്ധപ്പെട്ട ഒരു പ്രധാന സംരംഭമാണ്, അതിനായി യുവാക്കളുടെ ആവേശം ദൃശ്യമാണ്. നിങ്ങളുമായി ആശയവിനിമയം നടത്താൻ ഞാനും വളരെ ഉത്സുകനാണ്!”

-SK-