Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരാണസിയിലെ ബനാറസ് ഹിന്ദു സര്വികലാശാലയുടെ ശതാബ്ദി ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ബിരുദദാന പ്രസംഗം നിര്വ്ഹിച്ചു

വാരാണസിയിലെ ബനാറസ് ഹിന്ദു സര്വികലാശാലയുടെ ശതാബ്ദി ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ബിരുദദാന പ്രസംഗം നിര്വ്ഹിച്ചു


വാരണാസിയിലെ ബനാറസ് ഹിന്ദു സര്വ്കലാശാലയുടെ ശതാബ്ദി ബിരുദദാനച്ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ബിരുദദാന പ്രസംഗം നിര്വ്ഹിച്ചു.

സര്വാകലാശാലയുടെ സ്ഥാപകനായ പണ്ഡിറ്റ് മദന്‍ മോഹന്‍ മാളവ്യയെ പ്രധാനമന്ത്രി പ്രസംഗത്തില്‍ അനുസ്മരിച്ചു. അറിവും രാഷ്ട്രനിര്മിമതിക്കാവശ്യമായ മൂല്യങ്ങളുമുള്ള ജനതയെ സൃഷ്ടിച്ചെടുക്കാന്‍ യത്‌നിച്ച ദീര്ഘ ദര്ശിനയായിരുന്നു മദന്‍ മോഹന്‍ മാളവ്യയെന്നു ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

ബിരുദദാനച്ചടങ്ങ് വിദ്യാഭ്യാസത്തിന്റെ അവസാനമായിക്കാണരുതെന്നു പ്രധാനമന്ത്രി ഓര്മിുപ്പിച്ചു.

ഓരോ വ്യക്തിയിലെയും വിദ്യാര്ഥി് സദാ ജാഗ്രതയോടെ നിലകൊള്ളണമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിസന്ധികളെ സമചിത്തതയോടെ നേരിടാന്‍ വിദ്യാര്ഥിൊകളെ പ്രധാനമന്ത്രി ഉദ്‌ബോധിപ്പിച്ചു.

രാഷ്ട്രം മാത്രമല്ല, ലോകം തന്നെ നേരിടുന്ന വെല്ലുവിളികളെ അതിജീവിക്കുന്നതിനായി പുതുമയാര്ന്ന വഴികള്‍ തേടാന്‍ യുവാക്കള്‍ തയ്യാറാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ചടങ്ങിനെത്തിയിരുന്ന തൊട്ടടുത്തുള്ള ഗവണ്മെുന്റ് സ്‌കൂള്‍ വിദ്യാര്ഥി കളെ ശ്രീ. നരേന്ദ്ര മോദി പ്രശംസിച്ചു.

അവര്‍ തന്റെ പ്രത്യേക അതിഥികളാണെന്ന് അദ്ദേഹം പറഞ്ഞു.

മെഡല്‍ ജേതാക്കള്‍ അത്തരം കുട്ടികളുമായി ഇടപഴകണമെന്നും ജീവിതത്തില്‍ നേട്ടങ്ങളുണ്ടാക്കുന്നവരായി അവര്‍ മാറാന്‍ അതു സഹായകമാകുമെന്നും പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി.