Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരണാസിയില്‍ നടന്ന സാമാജിക് ആധികാരിത ശിബിരത്തില്‍ പ്രധാനമന്ത്രി സഹായവും സഹായക ഉപകരണങ്ങളും വിതരണം ചെയ്തു; മഹാമാന എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത

വാരണാസിയില്‍ നടന്ന സാമാജിക് ആധികാരിത ശിബിരത്തില്‍ പ്രധാനമന്ത്രി സഹായവും സഹായക ഉപകരണങ്ങളും വിതരണം ചെയ്തു; മഹാമാന എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത

വാരണാസിയില്‍ നടന്ന സാമാജിക് ആധികാരിത ശിബിരത്തില്‍ പ്രധാനമന്ത്രി സഹായവും സഹായക ഉപകരണങ്ങളും വിതരണം ചെയ്തു; മഹാമാന എക്‌സ്പ്രസ് ഫ്‌ളാഗ് ഓഫ് ചെയ്ത


വാരണാസിയില്‍ സഹായവും സഹായക ഉപകരണങ്ങളും വിതരണം ചെയ്യാന്‍ സംഘടിപ്പിച്ച സാമാജിക് ആധികാരിത ശിബിരത്തില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി സംബന്ധിച്ചു.

തയ്യല്‍യന്ത്രങ്ങള്‍, ബ്രെയിലി കിറ്റുകള്‍, കേള്‍വിസഹായികള്‍, അന്ധത ബാധിച്ചവര്‍ക്കുള്ള വടികള്‍, സ്മാര്‍ട്ട് ഡിവൈസുകള്‍ തുടങ്ങിയവയാണു വിതരണം ചെയ്തത്.

ഭിന്നശേഷിയുള്ളവര്‍ക്കും വിധവകള്‍ക്കുമാണ് ഇവ നല്‍കിയത്.

പാവപ്പെട്ടവര്‍ക്കും അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കുമുള്ള സേവനമാണു തന്റെ ഗവണ്‍മെന്റിന്റെ ലക്ഷ്യമെന്നു സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുംമുന്‍പു താന്‍ നടത്തിയ പ്രസ്താവനയിലേക്കു പ്രധാനമന്ത്രി സദസ്സിന്റെ ശ്രദ്ധ ക്ഷണിച്ചു.

ഈ ഉദ്ദേശ്യത്തോടെ കേന്ദ്ര ഗവണ്‍മെന്റ് എത്രയോ നടപടികള്‍ കൈക്കൊണ്ടുകഴിഞ്ഞുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇപ്പോള്‍ വാരണാസിയില്‍ സംഘടിപ്പിച്ച ഈ ക്യാംപ് ഈ ഗവണ്‍മെന്റ് അധികാരമേറ്റശേഷം രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടത്തിയ ഇത്തരം 1800 ക്യാംപുകളില്‍ ഒന്നാണെന്നു പ്രധാനമന്ത്രി ഓര്‍മിപ്പിച്ചു.

മുന്‍ ഗവണ്‍മെന്റുകളുടെ കാലത്തു നടന്ന ക്യാംപുകളേക്കാള്‍ എത്രയോ കൂടുതാലണ് ഇതെന്നും ശ്രീ. നരേന്ദ്ര മോദി വ്യക്തമാക്കി.

സഹായവും സഹായക ഉപകരണങ്ങളും ലഭ്യമാക്കുന്നതില്‍ ഇടനിലക്കാരുടെ ഇടപെടല്‍ ഒഴിവാക്കാന്‍ സാധിച്ചുവെന്നതും ഇപ്പോഴത്തെ നേട്ടമായി അദ്ദേഹം ഉയര്‍ത്തിക്കാട്ടി.

ഭരണത്തില്‍ നിയന്ത്രണം കര്‍ശനമാക്കിയതും ഇടനിലക്കാരെ ഒഴിവാക്കിയതുമാണു തനിക്കെതിരെ വ്യക്തിപരമായ ആരോപണങ്ങള്‍ ആവര്‍ത്തിച്ചുയരാന്‍ ഇടയാക്കുന്നതെന്നു പ്രധാനമന്ത്രി ആരോപിച്ചു.

ഇത്തരം ആരോപണങ്ങളള്‍ തന്നെ തളര്‍ത്തില്ലെന്നും സമൂഹത്തിലെ ദുര്‍ബലരെയും ദരിദ്രരെയും സേവിക്കാനുള്ള തീരുമാനത്തില്‍നിന്നു തന്നെ പിന്തിരിപ്പിക്കാന്‍ അത്തരം ശ്രമങ്ങള്‍കൊണ്ടു സാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

ഭിന്നശേഷിയുള്ളവരെക്കുറിച്ചു പറയുമ്പോള്‍ ‘വികലാംഗര്‍’ എന്ന വാക്കിനു പകരം ‘ദിവ്യാംഗര്‍’ എന്നു പ്രയോഗിക്കണമെന്നു പ്രധാനമന്ത്രി അഭിപ്രായപ്പെട്ടു.

അംഗവിഹീനരുടെ പരിമിതികളിലല്ല, മറിച്ച് അവര്‍ക്കു ലഭിച്ചിട്ടുള്ള സവിശേഷമായ കഴിവുകളിലാണു ശ്രദ്ധ പതിയേണ്ടതെന്നു ശ്രീ. നരേന്ദ്ര മോദി പറഞ്ഞു.

അംഗപരിമിതര്‍ക്കുള്ള സേവനങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കാന്‍ അവസരമൊരുക്കുന്നതിനായി ഈ ഗവണ്‍മെന്റ് നടപ്പാക്കിയ സുഗമ്യ ഭാരത് ക്യാംപെയ്‌നെക്കുറിച്ചു പ്രധാനമന്ത്രി പരാമര്‍ശിച്ചു.

ചടങ്ങില്‍ അദ്ദേഹം ഫ്‌ളാഗ് ഓഫ് ചെയ്ത മഹാമാന എക്‌സ്പ്രസ്സില്‍ ആധുനിക സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തിയതിനു റെയില്‍വേയെ ശ്രീ. നരേന്ദ്ര മോദി അഭിനന്ദിച്ചു.

ചടങ്ങില്‍ സംബന്ധിക്കാനെത്തിയവര്‍ ബസ്സപകടത്തില്‍ പെട്ട സംഭവം അദ്ദേഹം പ്രസംഗത്തില്‍ പരാമര്‍ശിച്ചു.

പരിക്കേറ്റവരെ പ്രവേശിപ്പിച്ചിരിക്കുന്ന ആശുപത്രിയിലേക്കു മന്ത്രിമാരും ഉദ്യോഗസ്ഥരും കുതിച്ചിട്ടുണ്ടെന്നും പരുക്കേറ്റവര്‍ക്കു മതിയായ ശുശ്രൂഷ ഉറപ്പുവരുത്തുമെന്നും പ്രധാനമന്ത്രി അറിയിച്ചു.

അപകടത്തില്‍ പെട്ടുണ്ടായ നിസ്സാര പരിക്കുകളെ അവഗണിച്ച് ഉദ്ഘാടനച്ചടങ്ങിനെത്തിയവരുമായി അദ്ദേഹം സംസാരിക്കുകയും ചെയ്തു.

Malayalam
Release id-135721
PM attends function for distribution of e-rickshaws in Lucknow; interacts with rickshaw pullers and their families

ലഖ്‌നൗവില്‍ ഇ-റിക്ഷ വിതരണച്ചടങ്ങില്‍ പ്രധാനമന്ത്രി പങ്കെടുത്തു; റിക്ഷ വലിക്കാര്‍ക്കും

കുടുംബാംഗങ്ങള്‍ക്കൊപ്പം സമയം ചെലവിട്ടു

ലഖ്‌നൗവില്‍ ഇ-റിക്ഷ വിതരണത്തിനായി ഭാരതീയ മൈക്രോ ക്രെഡിറ്റ് സംഘടിപ്പിച്ച ചടങ്ങില്‍ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി പങ്കെടുത്തു.

റിക്ഷ വലിക്കാരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പം അദ്ദേഹം സമയം ചെലവിടുകയും ചെയ്തു.

കുട്ടികളുടെ വിദ്യാഭ്യാസം, വരുമാനത്തിന്റെ ഒരു ഭാഗം കരുതിവെക്കല്‍ തുടങ്ങിയ വിഷയങ്ങളാണു സമ്പര്‍ക്കത്തിനിടെ ചര്‍ച്ച ചെയ്യപ്പെട്ടത്.

ലോകത്തില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ ഇന്ത്യയുടേതാണെന്നു ലോകം തിരിച്ചറിഞ്ഞുകഴിഞ്ഞെന്ന് ചടങ്ങില്‍ പ്രസംഗിക്കവേ പ്രധാനമന്ത്രി വ്യക്തമാക്കി.

ആഗോളമാന്ദ്യത്തിന്റെ കാലത്താണീ നേട്ടമെന്നതു ശ്രദ്ധേയമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

ദരിദ്രരുടെ ക്ഷേമവും യുവാക്കള്‍ക്കു തൊഴിലുമാണ് തന്റെ ഗവണ്‍മെന്റിന്റെ അടിസ്ഥാന ലക്ഷ്യങ്ങളെന്നു ശ്രീ. നരേന്ദ്രമോദി പറഞ്ഞു.

യുവാക്കള്‍ തൊഴിലന്വേഷകരല്ല, തൊഴില്‍ദായകരാണ് ആയിത്തീരേണ്ടതെന്നു പ്രധാനമന്ത്രി വ്യക്തമാക്കി.

ഈ ലക്ഷ്യം നിറവേറ്റുന്നതിനായി ഗവണ്‍മെന്റ് കുറേ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയതായി അദ്ദേഹം അറിയിച്ചു.

പദ്ധതിക്കു തുടക്കമിട്ട് ഒരു വര്‍ഷം തികയുംമുമ്പേ പ്രധാനമന്ത്രി മുദ്ര യോജന രണ്ടു കോടിയിലേറെ പേര്‍ക്ക് ഉപകാരപ്രദമായെന്നു ശ്രീ. നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.

ഇന്ന് ഇ-റിക്ഷകള്‍ ലഭിച്ചവരുടേത് കേവലം ചവിട്ടയോടിക്കുന്ന റിക്ഷയില്‍നിന്ന് ഇ-ഓട്ടോറിക്ഷയിലേക്കുള്ള മാറ്റമല്ലെന്നും സമഗ്രമായ പരിഷ്‌കാരത്തിന്റെ ഭാഗമാണിതെന്നും പ്രധാനമന്ത്രി പറഞ്ഞു.

തെരഞ്ഞെടുക്കപ്പെട്ട ഗുണഭോക്താക്കള്‍ക്ക് റൂപേ കാര്‍ഡുകളും സാമൂഹികസുരക്ഷാ പദ്ധതിരേഖകളും പ്രതീകാത്മകമായി അദ്ദേഹം കൈമാറി.

2100 ഇ-ഓട്ടോറിക്ഷകള്‍ അണിനിരത്തി നടത്തിയ റാലി പ്രധാനമന്ത്രി ഫ്‌ളാഗ് ഓഫ് ചെയ്തു.