Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വാരണാസിയിലെ കോര്‍പറേഷന്‍ അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു

വാരണാസിയിലെ കോര്‍പറേഷന്‍ അംഗങ്ങളുമായി പ്രധാനമന്ത്രി സംവദിച്ചു


വാരണാസിയിലെ കോര്‍പറേഷന്‍ അംഗങ്ങളെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി ന്യൂഡെല്‍ഹിയിലെ തന്റെ വസതിയില്‍ സ്വീകരിച്ചു.

വാരണാസി നഗരം വിനോദസഞ്ചാരികള്‍ക്കു കൂടുതല്‍ ആകര്‍ഷകമാക്കാന്‍ യത്‌നിക്കണമെന്നു പ്രധാനമന്ത്രി ജനപ്രതിനിധികളോട് ആവശ്യപ്പെട്ടു. തങ്ങളുടെ വാര്‍ഡുകളില്‍ ശുചിത്വം ഉറപ്പാക്കാന്‍ അവരോട് അഭ്യര്‍ഥിക്കുകയും ചെയ്തു.

വാരണാസി പാര്‍ലമെന്റ് മണ്ഡലത്തില്‍നിന്നുള്ള ഗ്രാമത്തലവന്‍മാരും കോര്‍പറേഷന്‍ അംഗങ്ങളുമായി പ്രധാനമന്ത്രി അഞ്ചു ദിവസമായി നടത്തിവരുന്ന കൂടിക്കാഴ്ചകളില്‍ അവസാനത്തേതാണിത്.

****