ഗുജറാത്തിൽ നിന്നുള്ള 50 വനിതാ മോട്ടോർബൈക്ക് റൈഡർമാരുടെ ഒരു സംഘം – ബൈക്കിംഗ് ക്വീൻസ് , പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി ന്യൂ ഡൽഹിയിൽ ഇന്ന് കൂടിക്കാഴ്ച നടത്തി.
13 സംസ്ഥാനങ്ങളിലും/ കേന്ദ്ര ഭരണ പ്രദേശങ്ങളിലും ആയിരത്തിലേറെ കിലോമീറ്ററുകൾ സന്ദർശിച്ചു് ശുചിത്വ ഭാരതം , പെൺകുഞ്ഞിനെ രക്ഷിക്കൂ , പെൺകുഞ്ഞിനെ പഠിപ്പിക്കൂ , തുടങ്ങിയ സാമൂഹ്യ സന്ദേശങ്ങളെ കുറിച്ചു് ജനങ്ങളുമായി തങ്ങൾ ആശയവിനിമയം നടത്തിയതായി സംഘം പറഞ്ഞു. 2017 ഓഗസ്റ്റ് 15 ന് അവർ ലഡാക്കിലെ ഖാർദുൻഗ്ലയിൽ ത്രിവർണ പതാക ഉയർത്തി.
സംഘാംഗങ്ങളുടെ ശ്രമങ്ങളെ അഭിനന്ദിച്ച പ്രധാനമന്ത്രി അവർക്ക് തങ്ങളുടെ ഭാവി സംരംഭങ്ങൾക്ക് എല്ലാ വിജയവും ആശംസിച്ചു .
Met a group of women bikers, who spoke about their biking expedition across parts of India. https://t.co/B5ELXtuSfD
— Narendra Modi (@narendramodi) August 28, 2017