Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

വനിതകളുടെ ബോക്‌സിംഗിൽ സ്വർണമെഡൽ നേടിയ നിഖത് സറീനെ പ്രധാനമന്ത്രി അഭിനന്ദിച്ചു


കോമൺവെൽത്ത് ഗെയിംസിൽ വനിതകളുടെ 50 കിലോഗ്രാം ബോക്‌സിംഗിൽ സ്വർണമെഡൽ നേടിയ നിഖത് സറീനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നിഖാത് സരീൻ ഇന്ത്യയുടെ അഭിമാനമാണ്. സ്വന്തം  കഴിവുകൾ കൊണ്ട് പ്രശംസിക്കപ്പെടുന്ന ഒരു ലോകോത്തര അത്‌ലറ്റാണ് അവർ . കോമൺവെൽത്ത് ഗെയിംസിൽ  സ്വർണ്ണ മെഡൽ നേടിയതിൽ ഞാൻ അവരെ  അഭിനന്ദിക്കുന്നു. വിവിധ ടൂർണമെന്റുകളിൽ മികവ് പുലർത്തിയ അവർ മികച്ച സ്ഥിരത കാട്ടി. അവരുടെ ഭാവി ഉദ്യമങ്ങൾക്ക് ആശംസകൾ.”