വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി നടപ്പാക്കുന്നതിന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭാ യോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്കി. വിശദാംശങ്ങള്‍:
1. പദ്ധതിപ്രകാരം 2014 ജൂലൈ ഒന്നു മുതല്ക്കുള്ള ആനുകൂല്യങ്ങള്‍ നല്‍കും.
2. 1-7-2014നു മുമ്പ് ഒരേ റാങ്കിലും ഒരേ സേവനകാലയളവിലും വിരമിച്ചവരുടെ പുതിയ പെന്ഷന് തുക 2013ല്‍ വിതരണം ചെയ്ത ഏറ്റവും കുറഞ്ഞതും കൂടിയതുമായ പെന്ഷന് തുകയുടെ ശരാശരി ആയിരിക്കും. ശരാശരിക്കു മേലെ പെന്ഷന് ലഭിക്കുന്നവര്‍ക്ക് ഇപ്പോള്‍ ലഭിച്ചികൊണ്ടിരിക്കുന്ന തുക തുടര്‍ന്നും ലഭിക്കും.
3. യുദ്ധത്തില്‍ മരിച്ച സൈനികരുടെ വിധവകള്‍ക്കും അംഗവൈകല്യം സംഭവിച്ച പെന്‍ഷനര്‍മാര്‍ക്കും ഈ ആനുകൂല്യത്തിന് അര്‍ഹതയുണ്ടായിരിക്കും.
4. റൂള്‍ 13(3)1(i)(b), 13(3) 1(iv) അല്ലെങ്കില്‍ ആര്‍മി റൂള്‍ 1954ലെ റൂള്‍ 16B പ്രകാരം അല്ലെങ്കില്‍ തത്തുല്യമായ നാവി, എയര്‍ഫോഴ്സ് നിയമപ്രകാരം സ്വയം അപേക്ഷ നല്കി സേവനം അവസാനിപ്പിച്ചവര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങള്‍ ലഭിക്കില്ല.
5. അര്‍ധവാര്‍ഷിക തവണകളായാണു കുടിശ്ശിക കൊടുത്തുതീര്‍ക്കുക. എന്നാല്‍, സ്പെഷ്യല്‍/ലിബറലൈസ്ഡ് ഫാമിലി പെന്ഷന് ലഭിക്കുന്നവരും ഗാലന്ററി അവാര്‍ഡ് ജേതാക്കളും ഉള്‍പ്പെടെ ഫാമിലി പെന്ഷന് ലഭിക്കുന്ന എല്ലാവര്ക്കും കുടിശ്ശിക ഒറ്റത്തവണയായി നല്‍കും.
6. ഇനിയങ്ങോട്ട് ഓരോ അഞ്ചു വര്‍ഷംകൂടുമ്പോഴും പെന്ഷന് പുതുക്കിനിശ്ചയിക്കും.
7. 2015 ഡിസംബര്‍ 14ന് പാറ്റ്ന ഹൈക്കോടതി റിട്ട. ചീഫ് ജസ്റ്റിസ് എല്‍.നരസിംഹ റെഡ്ഡി തലവനായി രൂപീകരിച്ച ജുഡീഷ്യല്‍ കമ്മിറ്റി ആറു മാസത്തിനകം റിപ്പോര്‍ട്ട് നല്‍കണം..
ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ സൈനിക പെന്‍ഷന്‍കാരുടെയും ഫാമിലി പെന്‍ഷന്‍കാരുടെയും പെന്ഷന് തുക ഉയരും. പദ്ധതി നടത്തിപ്പില്‍ വീഴ്ചകള്‍ സംഭവിച്ചിട്ടുണ്ടോ എന്നു കണ്ടെത്താന്‍ ജുഡീഷ്യല്‍ കമ്മീഷന്റെ പ്രവര്‍ത്തനം സഹായകമാകും.
കാലം തികയുംമുമ്പേ വിരമിച്ചവര്ക്കായുള്ളത് ഉള്‍പ്പെടെ വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയിലെ കുടിശ്ശിക കൊടുത്തുതീര്‍ക്കാന്‍ 10925.11 കോടി രൂപയാണു ഗവണ്മെന്റ് കണ്ടെത്തേണ്ടത്. പ്രതിവര്‍ഷം 7488.7 കോടി രൂപ അധികം നീക്കിവെക്കേണ്ടിയും വരും. 2016 മാര്‍ച്ച് 31 വരെ 15.91 ലക്ഷം പൂര്‍വസൈനികര്‍ക്ക് വണ്‍ റാങ്ക് വണ്‍ പെന്ഷന് പദ്ധതിയുടെ ആദ്യ തവണ നല്‍കിക്കഴിഞ്ഞു. 2,861 കോടി രൂപയാണു കുടിശ്ശികയായി വിതരണം ചെയ്തത്. 1.15 ലക്ഷം പൂര്‍വസൈനികരുടെ സേവന കാലാവധി തുടങ്ങിയ കാര്യങ്ങള്‍ പഠിച്ച് മുന്‍ഗണനാക്രമത്തില്‍ തുക കണക്കാക്കുന്നതിനായുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തിവരികയാണ്.