Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക സൂഫി ഫോറത്തെ പ്രധാനമന്ത്രി ഇന്ന് അഭിസംബോധന ചെയ്യും


ന്യൂഡല്ഹി യില്‍ ഇന്ന് വൈകിട്ട് നടക്കുന്ന ലോക സൂഫി ഫോറത്തെ പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദി അഭിസംബോധന ചെയ്യും. വര്ദ്ധിങച്ച് വരുന്ന ആഗോള ഭീകരതയെ ചെറുക്കുന്നതില്‍ സൂഫിസത്തിന്റെ പങ്ക് ചര്ച്ച് ചെയ്യുന്നതിനായിട്ടാണ് അഖിലേന്ത്യ ഉലമ. മഷയിഖ് ബോര്ഡ്വ ഫോറം വിളിച്ച് കൂട്ടിയിട്ടുള്ളത്.

മതത്തിന്റെ പേരില്‍ ഭികര പ്രവര്ത്തനനങ്ങള്‍ നടത്തുന്നതും തീവ്രവാദാശയങ്ങള്‍ പ്രചരിപ്പിക്കുന്നതും വര്ദ്ധി ച്ച് വരുന്നത് തടയുന്നതിനുള്ള ദീര്ഘ്കാല ബദല്‍ മാര്ഗ്ഗനങ്ങള്‍ ഫോറം ആരായും. ഇസ്ലാമിന്റെ മിതവാദ ശൈലിയുടെ ആഗോള കേന്ദ്രങ്ങളില്‍ ഒന്നാണ് ഇന്ത്യയെന്ന് സമ്മേളനം ആവര്ത്തിനച്ച് പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെടുന്നത്.

20 വിദേശ രാജ്യങ്ങളില്‍ നിന്നുള്പ്പെ ടെ 200 ലധികം പ്രതിനിധികള്‍ നാല് ദിവസത്തെ സമ്മേളനത്തില്‍ പങ്കെടുക്കും.

ഈജിപ്ത്, ജോര്ദ്ദാ ന്‍, തുര്ക്കി , ബ്രിട്ടണ്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള ആത്മീയ നേതാക്കള്‍, പണ്ഡിതന്മാര്‍, അക്കദമിക് വിദഗ്ധര്‍, ദൈവ ശാസ്ത്രജ്ഞര്‍ തുടങ്ങിയവര്‍ ഇതില്‍ ഉള്പ്പെനടും.