ഗയാന പ്രസിഡന്റ് ഡോക്ടര്‍ മുഹമ്മദ് ഇര്ഫാന് അലി, പാപ്പുവ ന്യൂ ഗ്വുനിയയിലെ പ്രധാനമന്ത്രി ബഹുമാനപ്പെട്ട ജെയിംസ് മരാപെ, എന്റെ സുഹൃത്തും, മാലദ്വീപിലെ പീപ്പിള്‍സ് മജ്ലിസ് സ്പീക്കറുമായ മുഹമ്മദ് നഷീദ്, ഐക്യരാഷ്ട്രസഭയുടെ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന ജെ മുഹമ്മദ്, കേന്ദ്ര പരിസ്ഥിതി, വനം, കാലാവസ്ഥാ വ്യതിയാന മന്ത്രി, ശ്രീ പ്രകാശ് ജാവ്ദേക്കര്‍,
വിശിഷ്ട അതിഥികളെ,
നമസ്തേ!
ലോക സുസ്ഥിര വികസന ഉച്ചകോടിയില്‍ സംസാരിക്കുന്നതില്‍ ഞാന്‍ സന്തുഷ്ടനാണ്. ഈ ഫോറം ഇരുപത് വര്‍ഷം പൂര്‍ത്തിയാക്കുന്നു. ഈ വേഗത നിലനിര്‍ത്തുന്നതിന് ടെറിയോടുള്ള എന്റെ അഭിനന്ദനങ്ങള്‍.ഇതുപോലുള്ള ആഗോള വേദികള്‍ നമ്മുടെ വര്‍ത്തമാനകാലത്തിനും ഭാവിയ്ക്കും പ്രധാനപ്പെട്ടവയാണ്.
സുഹൃത്തുക്കളെ,
വരുംകാലങ്ങളില്‍ മാനവികതയുടെ ഭാവി സഞ്ചാരത്തിന്റെ പുരോഗതി എങ്ങനെയുണ്ടാകുമെന്ന് രണ്ട് കാര്യങ്ങള്‍ നിര്‍വചിക്കും. ഒന്നാമത്തേത് നമ്മുടെ ജനങ്ങളുടെ ആരോഗ്യമാണ്. രണ്ടാമത്തേത് നമ്മുടെ ഭൂമിയുടെ ആരോഗ്യം; രണ്ടും പരസ്പരബന്ധിതമാണ്.
ഭൂമിയുടെ ആരോഗ്യത്തെക്കുറിച്ച് സംസാരിക്കാനാണ് നാം ഇവിടെ ഒത്തുകൂടിയിരിക്കുന്നത്. നാം നേരിടുന്ന വെല്ലുവിളിയുടെ വ്യാപ്തി പരക്കെ അറിയാവുന്നതാണ്. പക്ഷേ, പരമ്പരാഗത സമീപനങ്ങള്‍ക്ക് നാം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കഴിയില്ല. വ്യത്യസ്തമായി ചിന്തിക്കുകയും, യുവജനങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കുകയും, സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്യുക എന്നതാണ് ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം.
സുഹൃത്തുക്കളെ,
കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടത്തില്‍ കാലാവസ്ഥാ നീതിക്ക് പ്രാധാന്യമുണ്ട്. ചുമതലയില്‍ അടിസ്ഥാനമായ ഒരു ദര്‍ശനമാണ് കാലാവസ്ഥാ നീതിക്ക് പ്രചോദനം നല്‍കുന്നത്. പാവപ്പെട്ടവരോട് കൂടുതല്‍ അനുകമ്പയോടെയുള്ള വളര്‍ച്ച കൈവരുന്ന ദര്‍ശനമാണിത്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെ പോരാടാനുള്ള വഴി കാലാവസ്ഥാ നീതിയിലൂടെയാണ്. പരിസ്ഥിതിയിലെ മാറ്റങ്ങളും പ്രകൃതിദുരന്തങ്ങളും ഏറ്റവും കൂടുതല്‍ ബാധിക്കുന്നത് ദരിദ്രരെയാണെന്നത് ഏറ്റവുംപരിതാപകരമായ യാഥാര്‍ത്ഥ്യം. വിശാല ഹൃദയമുണ്ടായിരിക്കുക എന്നതാണ് കാലാവസ്ഥാ നീതിയുടെ അടിസ്ഥാനം.
കാലാവസ്ഥാ നീതിക്ക് പ്രചോദനം നല്‍കുന്നത് ട്രസ്റ്റിഷിപ്പിന്റെ ഒരു ദര്‍ശനമാണ്- അവിടെ ദരിദ്രരോട് കൂടുതല്‍ അനുകമ്പയോടെയുള്ള വളര്‍ച്ചയാണ് വരുന്നത്. കാലാവസ്ഥാ നീതി എന്നാല്‍ വികസ്വര രാജ്യങ്ങള്‍ക്ക് വളരാന്‍ ആവശ്യമായ ഇടം നല്‍കുക. നമ്മില്‍ ഓരോരുത്തരും നമ്മുടെ വ്യക്തിഗതവും കൂട്ടായതുമായ കടമകള്‍ മനസ്സിലാക്കുമ്പോള്‍, കാലാവസ്ഥാ നീതി കൈവരിക്കപ്പെടും.
സുഹൃത്തുക്കളെ,
ശക്തമായ നടപടികളാണ് ഇന്ത്യയുടെ ഉദ്ദേശ്യത്തെ പിന്തുണയ്ക്കുന്നത്. പാരീസ് ഉടമ്പടി പ്രകാരമുള്ള ഉറപ്പുകളും ലക്ഷ്യങ്ങളും പൊതുജനങ്ങളുടെ ഉത്സാഹത്തോടെ, നിശ്ചിത സമയത്തിന് മുമ്പ് തന്നെ കൈവരിക്കുന്നതില്‍ നാം ശരിയായ പാതയിലാണ്. ജിഡിപിയുടെ പുറന്തള്ളല്‍ തീവ്രത 2005 ലെ നിലവാരത്തില്‍ നിന്ന് 33 മുതല്‍ 35 ശതമാനം വരെ കുറയ്ക്കാന്‍ നാം പ്രതിജ്ഞാബദ്ധരാണ്. പുറന്തള്ളല്‍ തീവ്രതയില്‍ 24 ശതമാനം കുറവ് ഇതിനകം തന്നെ കൈവരിച്ചു എന്നറിയിക്കാന്‍ സന്തോഷമുണ്ട്.
ഫോസില്‍ ഇതര ഇന്ധന അധിഷ്ഠിത വിഭവങ്ങളില്‍ നിന്ന് ഏകദേശം 40 ശതമാനം മൊത്തം സ്ഥാപിത ശേഷി കൈവരിക്കാന്‍ പ്രതിജ്ഞാബദ്ധമായിരുന്നു. ഇത് ഇന്ന് 38 ശതമാനമായി വളര്‍ന്നിട്ടുണ്ട്. ഇതില്‍ ന്യൂക്ലിയര്‍, വന്‍കിട ജല പദ്ധതികള്‍ എന്നിവയും ഉള്‍പ്പെടുന്നു. ഭൂമി നശീകരണത്തെ എതിര്‍ക്കുന്നതിനോടുള്ള പ്രതിബദ്ധതയില്‍ ഇന്ത്യ സ്ഥിരമായ പുരോഗതി കൈവരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി. പുനരുപയോഗ ഊര്‍ജ്ജവും ഇന്ത്യയിലും വേഗത കൈവരിക്കുന്നു. പുനരുപയോ ഊര്‍ജ്ജ ഉല്പാദന ശേഷിയുടെ നാനൂറ്റി അമ്പത് ജിഗാ വാട്ട്സ് 2030ഓടെ സ്ഥാപിക്കുന്നതിനുള്ള ശ്രമത്തിലാണ് നാം. ഇതിലേയ്ക്ക് നല്കുന്ന സംഭാവനയ്ക്ക് സ്വകാര്യമേഖലയേയും നിരവധി വ്യക്തികളെയും അഭിനന്ദിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ഏഥനോളിന്റെ ഉപയോഗവും ഇന്ത്യ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
സുഹൃത്തുക്കളെ,
തുല്യമായ പ്രാപ്യതയില്ലാതെ സുസ്ഥിര വികസനം അപൂര്‍ണ്ണമാണ്. ഈ ദിശയിലും ഇന്ത്യ നല്ല പുരോഗതി കൈവരിച്ചു. 2019 മാര്‍ച്ചില്‍ ഇന്ത്യ നൂറുശതമാനം വൈദ്യുതീകരണം നേടി. സുസ്ഥിര സാങ്കേതിക വിദ്യകളിലൂടെയും നൂതന മാതൃകകളിലൂടെയുമാണ് ഇത് കൈവരിച്ചത്. ഉജാല പദ്ധതിയിലൂടെ മുന്നൂറ്റി അറുപത്തിയേഴ് ദശലക്ഷം എല്‍ഇഡി ബള്‍ബുകള്‍ ജനങ്ങളുടെ ജീവിതത്തിന്റെ ഭാഗമായി മാറി. ഇത് പ്രതിവര്‍ഷം മുപ്പത്തിയെട്ട് ദശലക്ഷം ടണ്‍ കാര്‍ബണ്‍ ഡൈ ഓക്സൈഡ് കുറച്ചു. ജല്‍ ജീവന് മിഷന് മുപ്പത്തിനാല് ദശലക്ഷത്തിലധികം കുടുംബങ്ങളെ ടാപ്പ് കണക്ഷനുകളുമായി ബന്ധിപ്പിച്ചു പ്രധാനമന്ത്രി ഉജ്ജ്വല യോജനയിലൂടെ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള 80 ദശലക്ഷത്തിലധികം കുടുംബങ്ങള്‍ക്ക് ശുദ്ധമായ പാചക ഇന്ധനം ലഭ്യമായി. ഇന്ത്യയിലെ ഊര്‍ജ്ജ വിഹിതത്തിലെ പ്രകൃതിവാതകത്തിന്റെ പങ്ക് 6 ശതമാനത്തില്‍ നിന്ന് 15 ശതമാനമായി ഉയര്‍ത്താന്‍ ഞങ്ങള്‍ ശ്രമിക്കുന്നു.
ആഭ്യന്തര വാതക അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നതിന് 60 ബില്യണ്‍ ഡോളര്‍ നിക്ഷേപം വേണ്ടി വരുമെന്ന് കണക്കാക്കുന്നു. നഗര വാതക വിതരണ ശൃംഖല വിപുലീകരിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നു വരുന്നു. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 100 ജില്ലകളെ കൂടി ശൃംഖലയില്‍ ഉള്‍പ്പെടുത്തും. 2022 ഓടെ കാര്‍ഷിക മേഖലയില്‍ 30 ജിഗാ വാട്ട് സൗരോര്‍ജ്ജ ശേഷി പിഎം-കുസും പദ്ധതിയിലൂടെ വികസിപ്പിക്കും.
സുഹൃത്തുക്കളെ,
സുസ്ഥിരതയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പലപ്പോഴും ഹരിത ഊര്‍ജ്ജത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാറുണ്ട്. എന്നാല്‍ ഹരിത ഊര്‍ജ്ജം ഉപാധി മാത്രമാണ്. ഞങ്ങള്‍ തേടുന്ന ലക്ഷ്യം കൂടുതല്‍ ഹരിതാഭാമായ ഭൂമിയാണ്. വനങ്ങളോടും ഹരിതാവരണത്തോടമുള്ള നമ്മുടെ സംസ്കാരത്തിന്റെ ആഴത്തിലുള്ള ബഹുമാനം മികച്ച ഫലങ്ങളിലേക്ക് വിവര്‍ത്തനം ചെയ്യുന്നു. എഫ്.എ.ഒയുടെ ആഗോള വനവിഭവ കണക്കാക്കല്‍ 2020 ല്‍ കഴിഞ്ഞ പതിറ്റാണ്ടില്‍ വനമേഖലകള്‍ വര്‍ദ്ധിപ്പിച്ച മൂന്ന് പ്രമുഖ രാഷ്ട്രങ്ങളില്‍ ഇന്ത്യ ഉള്‍പ്പെടും.
സുസ്ഥിര വികസനം കൈവരിക്കാനുള്ള ഞങ്ങളുടെ ദൗത്യത്തില്‍ മൃഗസംരക്ഷണത്തിന് പ്രത്യേക ശ്രദ്ധയും ഉള്‍പ്പെടുന്നു. കഴിഞ്ഞ അഞ്ച് മുതല്‍ ഏഴ് വര്‍ഷമായി സിംഹങ്ങള്‍, കടുവകള്‍, പുള്ളിപ്പുലികള്‍, ഗംഗാ നദി ഡോള്‍ഫിന്‍ എന്നിവയുടെ ജനസംഖ്യ വര്‍ദ്ധിച്ചുവെന്നതില്‍ രാജ്യത്തുടനീളം ജനങ്ങള്‍ക്ക് അഭിമാനമുണ്ട്:
രാജ്യത്തെ വനമേഖല ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ നാലിലൊന്ന് എത്തി. ഒരു രാജ്യം വികസനം പിന്തുടരുമ്പോള് വനമേഖല കുറയുന്നുവെന്ന പരമ്പരാഗത ധാരണ ചിലരെ ചിന്തിപ്പിച്ചേക്കാം. പക്ഷേ, ഇത് ആവശ്യമില്ലെന്ന് കാണിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ.
സുഹൃത്തുക്കളെ,
ഈ ഒത്തുചേരല്‍ സുസ്ഥിര വികസനത്തിനായി പ്രവര്‍ത്തിക്കുന്ന മികച്ചതും തിളക്കമുള്ളതുമായ മനസ്സുകളെ ഒരുമിച്ച് കൊണ്ടുവരുന്നു. ഒരുമിച്ച്, പുതുമ എന്നിങ്ങനെ രണ്ട് വശങ്ങളിലേക്ക് ശ്രദ്ധ ആകര്‍ഷിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. കൂട്ടായ പരിശ്രമത്തിലൂടെ മാത്രമേ സുസ്ഥിര വികസനം കൈവരിക്കാനാകൂ.
ഓരോ വ്യക്തിയും ദേശീയ നന്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, ഓരോ രാജ്യവും ആഗോള നന്മയെക്കുറിച്ച് ചിന്തിക്കുമ്പോള്‍, അപ്പോഴാണ് സുസ്ഥിര വികസനം യാഥാര്‍ത്ഥ്യമാകുന്നത്. അന്താരാഷ്ട്ര സൗരോര്‍ജ്ജ സഖ്യം വഴി ഇന്ത്യ ഈ ദിശയില്‍ ഒരു ശ്രമം നടത്തി. എല്ലായിടത്തുനിന്നുമുള്ള മികച്ച സമ്പ്രദായങ്ങള്‍ക്കായി എല്ലായ്പ്പോഴും നമ്മുടെ മനസ്സിനെയും രാഷ്ട്രങ്ങളെയും തുറന്നിടാം. അതേ മനോഭാവത്തില്‍, നമുക്ക് എപ്പോഴും നമ്മുടെ സ്വന്തം സമ്പ്രദായങ്ങള്‍ മറ്റുള്ളവരുമായി പങ്കിടാം. രണ്ടാമത്തേത് നവീകരണമാണ്. പുനരുപയോഗ ഊ ര്‍ജ്ജം, പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യ എന്നിവയില്‍ കൂടുതല്‍ സ്റ്റാര്‍ട്ടപ്പുകള്‍ പ്രവര്‍ത്തിക്കുന്നു. നയ നിര്‍മാതാക്കള്‍ എന്ന നിലയില്‍, ഈ ശ്രമങ്ങളെല്ലാം നാം പിന്തുണയ്ക്കണം. നമ്മുടെ യുവ ജനങ്ങളുടെ ഊര്‍ജ്ജം തീര്‍ച്ചയായും മികച്ച ഫലങ്ങളിലേക്ക് നയിക്കും.
സുഹൃത്തുക്കള്‍ളെ
ഈ ഫോറത്തിലൂടെ ചിന്തിക്കേണ്ട ഒരു മേഖല കൂടി പരാമര്‍ശിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, അത് നമ്മുടെ ദുരന്തനിവാരണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനെക്കുറിച്ചാണ്. ഇതിന് മാനവ വിഭവശേഷി വികസനത്തിലും സാങ്കേതികവിദ്യയിലും ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ദുരന്ത പ്രതിരോധ അടിസ്ഥാന സൗകര്യങ്ങള്‍ക്കായുള്ള കൂട്ടായ്മയുടെ ഭാഗമായി, ഞങ്ങള്‍ ഈ ദിശയില്‍ പ്രവര്‍ത്തിക്കുന്നു.
സുഹൃത്തുക്കള്‍,
കൂടുതല്‍ സുസ്ഥിര വികസനത്തിന് സാധ്യമായതെല്ലാം ചെയ്യാന്‍ ഇന്ത്യ തയ്യാറാണ്. ഞങ്ങളുടെ മനുഷ്യ കേന്ദ്രീകൃത സമീപനം ആഗോള നന്മയ്ക്കുള്ള ഒരു ഗുണിതമാകാം. ടെറി പോലുള്ള സ്ഥാപനങ്ങളുടെ ഗവേഷണത്തിന്റെ പിന്തുണ ഈ ശ്രമങ്ങളില്‍ പ്രധാനമാണ്.
ഈ ഉച്ചകോടിയ്ക്കും, നിങ്ങള്‍ക്കെല്ലാവര്‍ക്കും ഏറ്റവും മികച്ചത് ഞാന്‍ നേരുന്നു.
നന്ദി!
വളരെയധികം നന്ദി!
***
Addressing the World Sustainable Development Summit. https://t.co/PZsoUMzfRe
— Narendra Modi (@narendramodi) February 10, 2021