Search

പിഎം ഇന്ത്യപിഎം ഇന്ത്യ

പുതിയ വാർത്തകൾ

ഉള്ളടക്കം പി.ഐ.ബി യില്നിന്ന് ശേഖരിച്ചത്

ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള പ്രതിബദ്ധത ആവർത്തിച്ച് പ്രധാനമന്ത്രി


ഇന്ന്, ലോക വന്യജീവി ദിനത്തോടനുബന്ധിച്ച് നമ്മുടെ ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള  പ്രതിബദ്ധതയെപ്പറ്റി പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറയുകയുണ്ടായി.

 എക്‌സിലെ ഒരു പോസ്റ്റിൽ അദ്ദേഹം പറഞ്ഞു:

“ഇന്ന്, #WorldWildlifeDay യിൽ, നമ്മുടെ ഭൂമിയിലെ അവിശ്വസനീയമായ ജൈവവൈവിധ്യം സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനുമുള്ള നമ്മുടെ പ്രതിബദ്ധത നമുക്ക് ആവർത്തിക്കാം. ഓരോ ജീവിവർഗവും ഒരു സുപ്രധാന പങ്ക് വഹിക്കുന്നു – അവയുടെ ഭാവി വരും തലമുറകൾക്കായി നമുക്ക് സംരക്ഷിക്കാം!

വന്യജീവികളെ സംരക്ഷിക്കുന്നതിനും പരിരക്ഷിക്കുന്നതിനും  ഇന്ത്യ നൽകുന്ന സംഭാവനകളിൽ നമ്മൾ അഭിമാനിക്കുന്നു.”

***

NK