ലോക ബാങ്ക് പ്രസിഡന്റ് ഡോ. ജിം യോങ് കിം ന്യൂഡല്‍ഹിയില്‍ ഇന്ന് പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ലോക ബാങ്ക് ഇന്ത്യയ്ക്ക് പ്രത്യേകിച്ച് മുന്‍ഗണനാ മേഖലകളായ സ്മാര്‍ട്ട് സിറ്റികള്‍, ഗംഗ പുനരുദ്ധാരണം, നൈപുണ്യ വികസനം, ശുചിത്വ ഭാരതം, ഊര്‍ജ്ജ രംഗം തുടങ്ങിയവയില്‍ തുടര്‍ച്ചയായി നല്‍കി വരുന്ന പിന്‍തുണയില്‍, പ്രധാനമന്ത്രി സന്തുഷ്ടി പ്രകടിപ്പിച്ചു. ഈ പദ്ധതികളുടെ ലക്ഷ്യം നേടാനുള്ള പുരോഗതിയില്‍ ഡോ. കിം മതിപ്പ് പ്രകടിപ്പിച്ചു.
പാരിസ്ഥിതിക സുസ്ഥിര പാത ബോധപൂര്‍വ്വം പിന്‍തുടരുന്ന ഇന്ത്യയെപോലുള്ള രാജ്യങ്ങള്‍ക്ക് കാലാവസ്ഥാ വ്യതിയാനം നേരിടുന്നതിന് കൂടുതല്‍ ധനസഹായം ലഭ്യമാക്കേണ്ടതിന്റെ പ്രാധാന്യം പ്രധാനമന്ത്രി എടുത്തു പറയുന്നു. ഇതിനായി മുന്‍കൈയെടുക്കുമെന്നും ഇക്കാര്യത്തില്‍ ലോക ബാങ്കിന്റെ പൂര്‍ണ്ണ പിന്‍തുണയുണ്ടാകുമെന്ന് ഡോ. കിം പ്രധാനമന്ത്രിക്ക് ഉറപ്പു നല്‍കി.
ബിസിനസ്സ് നടത്തിപ്പ് സുഗമമാക്കുന്നതിന് പ്രത്യേകിച്ച് ലോജിസ്റ്റിക്‌സ് മേഖലയില്‍ ഇന്ത്യ കൈവരിച്ച സത്വര പുരോഗതിയെ ഡോ. കിം പ്രകീര്‍ത്തിച്ചു.
പരസ്പര സഹകരണത്തിന് സാധ്യതയുള്ള മേഖലകളുള്‍പ്പെടെ വിവിധ വിഷയങ്ങള്‍ പ്രധാനമന്ത്രിയും ഡോ. കിംമ്മും ചര്‍ച്ച ചെയ്തു.
Met @WorldBank President @JimYongKim & discussed ways to deepen India’s engagement with the World Bank. https://t.co/5yfW1e8BZK
— Narendra Modi (@narendramodi) June 30, 2016